ലോക്‌സഭ അനിശ്ചിതകാലത്തേക്ക് പിരിഞ്ഞു


ന്യൂഡല്‍ഹി: ശീതകാല സമ്മേളനം പൂര്‍ത്തിയാക്കി ലോക്‌സഭ അനിശ്ചിതകാലത്തേക്ക് പിരിഞ്ഞു. ലോക്പാല്‍ ബില്‍ പോലെ സുപ്രധാനമായ ബില്‍ പാസാക്കിയെന്ന പ്രത്യേകതയും ഈ സമ്മേളനത്തിനുണ്ടായിരുന്നു. ചില്ലറ വ്യാപാര രംഗത്ത് വിദേശനിക്ഷേപം അനുവദിക്കാനുള്ള തീരുമാനവും ആഭ്യന്തരമന്ത്രി പി. ചിദംബരത്തിനെതിരായ ആരോപണവും വിലക്കയറ്റവും നിരവധി തവണ സഭ സ്തംഭിക്കുന്നതിനും ഇടയാക്കിയിരുന്നു. മുല്ലപ്പെരിയാര്‍ വിഷയത്തില്‍ കേരളത്തിലെ എംപിമാരുടെ പ്രതിഷേധവും ഈ സമ്മേളന സമയത്ത് അരങ്ങേറിയിരുന്നു.

Keywords: Lok Sabha, Adjourned, New Delhi, National

Post a Comment

Previous Post Next Post