ഭാര്യയുടേയും കാമുകന്റേയും വധഭീഷണി; ഭര്‍ത്താവിന്‌ പോലീസ് സംരക്ഷണം

പറവൂര്‍: ഭാര്യയുടേയും കാമുകന്റേയും വധഭീഷണിയെത്തുടര്‍ന്ന്‍ ഭര്‍ത്താവിന്‌ പോലീസ് സം രക്ഷണം ഏര്‍പ്പെടുത്തി. പറവൂര്‍ മന്നം സ്വദേശി മുരളിക്കും കുടുബാംഗങ്ങള്‍ക്കുമാണ് സായുധ റിസര്‍വ് ലോക്കല്‍ പോലീസ് സേനാംഗങ്ങള്‍ ഉള്‍പ്പെടുന്ന 6 അംഗ സംഘത്തിന്റെ മുഴുവന്‍ സമയ സംരക്ഷണം നല്‍കിയത്. ഭാര്യയും അയല്‍ വാസിയായ യുവാവും അതിരുവിട്ട ബന്ധം തുടരുന്നതിന്‌ എതിരുനില്‍ക്കുന്നതിനെ ചൊല്ലിയാണ്‌ വധഭീഷണി. ഇവരുടെ ബന്ധത്തിന്‌ എതിരുനിന്നതിന്‌ നേരത്തേ മുരളിയുടെ അമ്മയെ വീട്ടില്‍ പൂട്ടിയിടുകയും ഫോണ്‍ ബന്ധം വിച്ഛേദിക്കുകയും ചെയ്തിരുന്നു. അന്ന്‍ ആലുവ പോലീസ് എത്തിയാണ്‌ പിഡബ്ള്യുഡി മുന്‍ ഉദ്യോഗസ്ഥയായ ഇവരെ മോചിപ്പിച്ചത്. ഇതിനിടെ ഭാര്യ വീട്ടിലുണ്ടായിരുന്ന 48 പവന്റെ ആഭരണങ്ങളുമായി യുവാവിനോടൊപ്പം വീടുവിട്ടു. കാമുകന്‌ വേറെ ഭാര്യയും കുട്ടിയുമുണ്ട്. ഗള്‍ഫിലായിരുന്ന മുരളി നാട്ടിലെത്തി പോലീസില്‍ പരാതി നല്‍കുകയായിരുന്നു. ഇതിനിടെ പത്താം ക്ലാസ് വിദ്യാര്‍ത്ഥിനിയായ മുരളിയുടെ മകളെ അമ്മയുടെ കാമുകന്‍ വഴിയില്‍ തടഞ്ഞുനിര്‍ത്തി അപമാനിച്ചതായും പരാതിയില്‍ പറയുന്നു. ഈമാസം 31നകം തട്ടിക്കളയുമെന്നു ഭാര്യയുടെ ഫോണില്‍ നിന്നുമാണ് ഭര്‍ത്താവിനു ഭീഷണി എത്തിയത്. ഭാര്യയും കാമുകനും ചേര്‍ന്നാണ് ഭീഷണി മുഴക്കിയത്. ഇതിനെത്തുടര്‍ന്നാണ്‌ മുരളി പരാതി നല്‍കിയത്.

English Summery
Paravoor: Husband demands police protection from wife and paramour in continuation with life threat recieved. 

Post a Comment

Previous Post Next Post