ആന്റണിക്ക് ലൈഫ് ജാക്കറ്റ്: ഇ.എസ്. ബിജിമോള്‍ക്കെതിരെ കേസെടുത്തു


ഇടുക്കി: വനംവകുപ്പിന്റെ പരാതിയില്‍ ഇ.എസ്.ബിജിമോള്‍ എംഎല്‍എയ്‌ക്കെതിരെ കുമളി പോലീസ് കേസെടുത്തു. തൊടുപുഴ കാര്‍ഷികമേളയില്‍ പങ്കെടുക്കാനെത്തിയ പ്രതിരോധമന്ത്രി എ.കെ.ആന്റണിക്ക് കൊടുക്കാനായി വനം വകുപ്പിനെ വഞ്ചിച്ച് ലൈഫ് ജാക്കറ്റ് കരസ്ഥമാക്കിയെന്ന വനംവകുപ്പിന്റെ പരാതിയിലാണ് പോലീസ് കേസെടുത്തത്.
മുല്ലപ്പെരിയാര്‍ ഡാം ഉയര്‍ത്തുന്ന അപകട ഭീഷണിയുടെ പശ്ചാത്തലത്തില്‍ പ്രതീകാത്മകമായാണ് ബിജിമോള്‍ എംഎല്‍എ പ്രതിരോധ മന്ത്രിക്ക് ലൈഫ് ജാക്കറ്റ് നല്‍കാനൊരുങ്ങിയത്. ബിജിമോള്‍ നല്‍കിയ ലൈഫ് ജാക്കറ്റ് എ.കെ.ആന്റണി നിരസിച്ചിരുന്നു. ബിജിമോളുടെ നടപടിക്കെതിരെ പാര്‍ട്ടിയിലും വിമര്‍ശനമുയര്‍ന്നിരുന്നു.

Keywords:Case, E.S. Bijimol, MLA., Idukki, Kerala

Post a Comment

Previous Post Next Post