കൊച്ചി മെട്രോയ്ക്ക് ഇ.ശ്രീധരന്റെ സേവനം ആവശ്യമാണെന്ന് ആര്യാടന്‍


തിരുവനന്തപുരം: കൊച്ചി മെട്രോ റെയില്‍ പദ്ധതിക്ക് ഡെല്‍ഹി മെട്രോ റെയില്‍ കോര്‍പ്പറേഷന്‍ (ഡിഎംആര്‍സി) എം.ഡി ഇ ശ്രീധരന്റെ സേവനം ആവശ്യമാണെന്ന് മന്ത്രി ആര്യാടന്‍ മുഹമ്മദ്. ഇക്കാര്യം ശ്രീധരനുമായി ചര്‍ച്ച ചെയ്തതായും അദ്ദേഹം പറഞ്ഞു. സംസ്ഥാനത്ത് രണ്ടു ദിവസം ലോഡ് ഷെഡ്ഡിംഗ് ഏര്‍പ്പെടുത്തേണ്ടിവരുമെന്നും മന്ത്രി പറഞ്ഞു. നെയ്‌വേലിയില്‍ നിന്നും വൈദ്യുതി ലഭിക്കാത്തതുകൊണ്ടാണ് ലോഡ്‌ഷെഡ്ഡിംഗ് ഏര്‍പ്പെടുത്തേണ്ടി വരുന്നതെന്നും പ്രതിസന്ധി പരിഹരിക്കാന്‍ ശ്രമിച്ചുകൊണ്ടിരിക്കുകയാണെന്നും മന്ത്രി കൂട്ടിച്ചേര്‍ത്തു.

Keywords: Kochi Metro, E.Sreedharan, Aryadan Muhammad, Thiruvananthapuram, Kerala

Post a Comment

Previous Post Next Post