കൊച്ചി മെട്രോ പദ്ധതിയില്‍ നിന്ന് ഡല്‍ഹി മെട്രോ പിന്‍വാങ്ങുന്നു


ന്യൂഡല്‍ഹി: കൊച്ചി മെട്രോ റെയില്‍ പദ്ധതിയില്‍ നിന്നു ഡല്‍ഹി മെട്രോ റെയില്‍ കോര്‍പറേഷന്‍(ഡിഎംആര്‍സി) പിന്‍വാങ്ങുന്നു. കൊച്ചി മെട്രോയുടെ തുടങ്ങി വച്ച ജോലികള്‍ പൂര്‍ത്തിയായാല്‍ ഓഫിസ് അടച്ചു പൂട്ടുമെന്നു ഡല്‍ഹി മെട്രോ റെയില്‍ കോര്‍പ്പറേഷന്‍ അറിയിച്ചു. കൊച്ചി മെട്രോ കൂടുതല്‍ ജോലികള്‍ ഏല്‍പ്പിക്കാത്ത സാഹചര്യത്തിലാണ് ഡിഎംആര്‍സി പിന്‍മാറുന്നത്. കണ്‍സള്‍ട്ടന്റായി തുടര്‍ന്നാല്‍ മതിയെന്നു ഡല്‍ഹി മെട്രോ റെയില്‍  കോര്‍പ്പറേഷനു കൊച്ചി മെട്രോ റെയില്‍ ലിമിറ്റഡ് നിര്‍ദേശം നല്‍കിയിരുന്നു. ഇ. ശ്രീധരന്‍ മാനേജിങ് ഡയറക്ടറായ ഡല്‍ഹി മെട്രോ റെയില്‍  കോര്‍പ്പറേഷനെ ഒഴിവാക്കി സ്വന്തം നിലയില്‍ പണി പൂര്‍ത്തിയാക്കാനാണ് കൊച്ചി മെട്രോ റെയില്‍ ലിമിറ്റഡിന്റെ തീരുമാനം.

Keywords: Kochi Metro, New Delhi, National

Post a Comment

Previous Post Next Post