അബ്ദുല്ലക്കുട്ടിക്ക് എതിരായ വിലക്ക് സിപിഎം നീക്കുന്നു

കണ്ണൂര്‍: എ.പി അബ്ദുല്ലക്കുട്ടിക്ക് എതിരായ വിലക്ക് നീക്കാന്‍ പാര്‍ട്ടിക്കുള്ളില്‍ ശ്രമം നടക്കുന്നു. ഇതിന്‌ മുന്നോടിയായി കണ്ണൂരില്‍ സംഘടിപ്പിക്കുന്ന ഒരു പൊതുപരിപാടിയില്‍ സിപിഎം നേതാക്കള്‍ക്കൊപ്പം അബ്ദുല്ലക്കുട്ടിയും വേദി പങ്കിടുന്നു. സിപിഎമ്മിന്റെ കീഴിലുള്ള മലബാര്‍ ടൂറിസം ഡെവലപ്മെന്റ് കോ-ഓപ്പറേറ്റീവ് ലിമിറ്റഡ് സംഘടിപ്പിക്കുന്ന പരിപാടിയിലാണ്‌ അബ്ദുല്ലക്കുട്ടി പങ്കെടുക്കുക. എല്‍.ഡി.എഫ് ഭരണകാലത്ത് സിപിഎമ്മിന്റെ മന്ത്രിമാര്‍ പങ്കെടുക്കുന്ന പരിപാടികളില്‍ നിന്നും അബ്ദുല്ലക്കുട്ടിയെ മാറ്റി നിര്‍ത്തുക പതിവായിരുന്നു. സി.ഐ.ടി.യു ജില്ലാ സെക്രട്ടറി വാടി രവി, സിപിഎം സംസ്ഥാന സെക്രട്ടേറിയേറ്റ് അംഗം എം.വി ഗോവിന്ദന്‍ എന്നീ പ്രമുഖരും പരിപാടിയില്‍ പങ്കെടുക്കുന്നുണ്ട്. സിപിഎമ്മിനെ പുകഴ്ത്തി ലേഖനമെഴുതിയ അബ്ദുല്ലക്കുട്ടിക്കെതിരെ ഇനിയും പാര്‍ട്ടി വിലക്ക് തുടരുന്നതിലെ അപാകതയാകാം നേതാക്കളെ മറിച്ച് ചിന്തിക്കാന്‍ പ്രേരിപ്പിച്ചത്. എം.എല്‍.എ എന്ന നിലയിലാണ്‌ അബ്ദുല്ലക്കുട്ടിയെ ക്ഷണിച്ചതെങ്കിലും തീരുമാനം പാര്‍ട്ടിക്കുള്ളില്‍ വിയോജിപ്പ് സൃഷ്ടിച്ചിട്ടുണ്ട്.

English Summery
Kannur: CPM removes ban on AP Abdullakutty. Party decided to invite him on an occasion which conducted by CPM in Kannur. 

Post a Comment

Previous Post Next Post