ദമ്പതികള്‍ ചമഞ്ഞ് പെണ്‍ വാണിഭം; യുവാവും യുവതിയും അറസ്റ്റില്‍

ചാവക്കാട്: ദമ്പതികള്‍ ചമഞ്ഞ് പെണ്‍ വാണിഭം നടത്തി വന്ന യുവാവിനേയും യുവതിയേയും പോലീസ് അറസ്റ്റ് ചെയ്തു. പാലക്കാട് ആലത്തൂര്‍ അവിണിക്കാട്ടില്‍ വിജയകുമാര്‍ (ബിജു 26), മഞ്ചേരി പയ്യനാട് സ്വദേശി ഹസീന (23) എന്നിവരെയാണ് പോലീസ് അറസ്റ്റ് ചെയ്തത്. ദമ്പതികളാണെന്ന്‍ ധരിപ്പിക്കാന്‍ താലി ചാര്‍ത്തി, സിന്ദൂരവും അണിഞ്ഞ്, നാനോ കാറിലാണ്‌ ഇവര്‍ സഞ്ചരിക്കുന്നത്. ഹസീന നേരത്തെ നജീബ് എന്ന യുവാവിനോടൊപ്പമായിരുന്നു. പ്രതിഫലം കൂടുതല്‍ തരാമെന്ന വ്യവസ്ഥയില്‍ നാലുമാസമായി ബിജുവിനോടൊപ്പമാണ് ഇടപാട്. ചാവക്കാട് ഇരുവരും വന്നുപോകുന്നതായി വിവരം ലഭിച്ചതിനെ തുടര്‍ന്ന്‍ പോലീസ് ഒരു ഇടപാടുകാരന്റെ സഹായത്തോടെ ഇവര്‍ക്കുവേണ്ടി വലവീശുകയായിരുന്നു. ഉന്നതരായ നിരവധി വ്യക്തികളുടെ വിസിറ്റിംഗ് കാര്‍ഡ്, ലോഡ്ജുകളുടെ വിലാസം, ഉന്നതരുടെ ഫോണ്‍ നമ്പറുകള്‍ തുടങ്ങിയവ ഇവരില്‍നിന്നും പോലീസ് കണ്ടെടുത്തു. ഒരു ഇടപാടുകാരനില്‍നിന്ന് 10000 രൂപവരെ ഇവര്‍ വാങ്ങിയതായി പോലീസ് പറഞ്ഞു.

English Summery
Chavakkad: Couples arrested for conducting sex racket. 

Post a Comment

Previous Post Next Post