പ്രണയവിവാഹം ക്രമസമാധാനം തകര്‍ത്തു; മദ്ധ്യസ്ഥനായി കളക്ടറെത്തി

 


പ്രണയവിവാഹം ക്രമസമാധാനം തകര്‍ത്തു; മദ്ധ്യസ്ഥനായി കളക്ടറെത്തി
കോഴിക്കോട്: ഭിന്നമതസ്ഥരായ യുവതിയും യുവാവും തമ്മിലുള്ള വിവാഹം നാട്ടിലെ ക്രമസമാധാനം തകര്‍ത്തതിനെ തുടര്‍ന്ന്‍ മദ്ധ്യസ്ഥ ശ്രമവുമായി കളക്ടറെത്തി. പ്രണയജോഡികളുടെ വീട്ടുകാര്‍ പ്രമുഖ രാഷ്ടീയ കക്ഷികളുടെ പ്രവര്‍ത്തകരായതാണ്‌ പ്രശ്നം രൂക്ഷമാകാന്‍ കാരണം. കൊടുവള്ളി സ്വദേശിനിയായ യുവതിയും കോടഞ്ചേരി സ്വദേശിയായ യുവാവും സ്വന്തം മതങ്ങള്‍ വിട്ട് മറ്റൊരു മതത്തിലേക്ക് പരിവര്‍ത്തനം നടത്തിയാണ്‌ വിവാഹിതരായത്. കോടഞ്ചേരി പഞ്ചായത്ത് വൈസ് പ്രസിഡന്റിന്റെ മകനാണ് വരന്‍. വധുവിന്റെ ബന്ധുക്കള്‍ കൊടുവള്ളിയിലെ യു.ഡി.എഫ് ഘടകക്ഷിയുടെ പ്രവര്‍ത്തകരും. എന്നാല്‍ വിവാഹത്തിനെതിരെ ബന്ധുക്കള്‍ രംഗത്തെത്തിയതോടെ രാഷ്ട്രീയരംഗം ചൂടുപിടിച്ചു. ഇരുവിഭാഗവും തെരുവില്‍ ഏറ്റുമുട്ടി. ഒടുവില്‍ കളക്ടര്‍ പി.എ സലീമിന്റെ മദ്ധ്യസ്ഥതയില്‍ പ്രശ്നം രമ്യമായി പരിഹരിച്ചു. വധുവരന്‍മാരുടെ സമാധാനപരമായ ജീവിതത്തിന് ഇരുകുടുംബങ്ങളും സാഹചര്യമൊരുക്കണമെന്നും അദ്ദേഹം ഇരുകൂട്ടരോടും ആവശ്യപ്പെട്ടു.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia