ലണ്ടന്‍: വിവാദ ചാനല്‍ അവതാരകന്‍ ജെറമി ക്ലാര്‍ക്ക്സണ്‍ വീണ്ടും വിവാദത്തില്‍. ഇത്തവണ ഇന്ത്യയേയും ഇന്ത്യന്‍ സംസ്ക്കാരത്തേയും അവഹേളിച്ച് സംസാരിച്ചതാണ് വിവാദമായിരിക്കുന്നത്. ക്രിസ്തുമസിനോടനുബന്ധിച്ച് ചാനല്‍ സംപ്രേക്ഷണം ചെയ്ത 'ടോപ് ഗിയര്‍' എന്ന പരിപാടിക്കിടെയാണ് ജെറമി വിവാദ പരമാര്‍ശങ്ങള്‍ നടത്തിയത്. ഇന്ത്യയിലെ ട്രെയിനുകള്‍, ടോയ്‌ലറ്റുകള്‍, വസ്ത്രധാരണ രീതി, ആഹാരം, സംസ്ക്കാരം, ചരിത്രം എന്നിവയെ അവഹേളിക്കുന്ന പരമാര്‍ശങ്ങളും പരിപാടിക്കിടെയില്‍ ഉണ്ടായി. പരിപാടിയെത്തുടര്‍ന്ന്‍ പ്രതിഷേധവുമായി നിരവധി സംഘടനകളാണ് രംഗത്തെത്തിയിരിക്കുന്നത്. ആഴ്ചകള്‍ക്കുമുന്‍പ് പൊതുമേഖലയിലെ തൊഴിലാളി സമരങ്ങളെക്കുറിച്ചും തൊഴിലാളികളെക്കുറിച്ചും നടത്തിയ പ്രസ്താവന വന്‍ പ്രതിഷേധത്തിന് വഴിവച്ചിരുന്നു. സമരത്തിലേര്‍പ്പെടുന്ന തൊഴിലാളികളെ അവരുടെ കുടുംബാംഗങ്ങളുടെ മുന്‍പില്‍ വച്ച് വെടിവച്ച് കൊല്ലണമെന്നായിരുന്നു ജെറമി നടത്തിയ പ്രസ്താവന.
ബിബിസി അവതാരകന്‍ ഇന്ത്യന്‍ സംസ്ക്കാരത്തെ അവഹേളിച്ചത് വിവാദമാകുന്നു
kvarthakochi
0
Post a Comment