1940ലെ ഭാര്യയുടെ രഹസ്യ പ്രണയം: 99കാരന്‍ വിവാഹമോചനം തേടുന്നു

ഹഫിംഗ്ടണ്‍ (ഇറ്റലി): 99കാരനായ ഇറ്റലിക്കാരന്‌ ഭാര്യയില്‍ നിന്നും വിവാഹമോചനം വേണം. അതിന്‌ കാരണമോ, ഭാര്യയുടെ 1940ലെ രഹസ്യ പ്രണയവും. ക്രിസ്തുമസിന്‌ മുന്‍പാണ്‌ ആന്റോണിയോയ്ക്ക് തന്റെ ഭാര്യ റോസയ്ക്ക് കാമുകനയച്ച പ്രണയലേഖനങ്ങള്‍ കയ്യില്‍കിട്ടിയത്. പ്രണയലേഖനങ്ങള്‍ ഭര്‍ത്താവിന്റെ കയ്യിലെത്തിയതോടെ റോസ നിരുപാധികം കീഴടങ്ങി. തന്റെ തെറ്റിന്‌ ക്ഷമയാചിച്ചു. എന്നാല്‍ ഇത്രയും കാലം കഴിഞ്ഞിട്ടും ആ കത്തുകള്‍ നശിപ്പിക്കാതെ റോസ അത് സൂക്ഷിച്ചതാണ്‌ ആന്റോണിയോയെ ചൊടിപ്പിച്ചത്. റോസ ഇത്രയും കാലവും ആ പ്രണയം മനസ്സില്‍ സൂക്ഷിക്കുകയായിരുന്നുവെന്നാണ്‌ ആന്റോണിയോയുടെ ആരോപണം.

വിവാഹമോചനം നടന്നാല്‍ ആന്റോണിയോയും റോസയും ഗിന്നസ് ബുക്കില്‍ കയറിപറ്റും. ലോകത്തിലെ ഏറ്റവും പ്രായം ചെന്ന വിവാഹമോചനമായിരിക്കും ഇത്. റോസയ്ക്ക് 77 വയസാണ്‌ പ്രായം. 5 മക്കളും 12 പേരക്കുട്ടികളുമാണ്‌ ഈ വൃദ്ധദമ്പതികള്‍ക്കുള്ളത്.

English Summery
Italy: 99-year-old man wants divorce form his wife on her 1940's secret affair. 

Post a Comment

Previous Post Next Post