» » » » » » » » » അമിത് ഷായുടെ കേരള സന്ദര്‍ശനം പ്രഖ്യാപിച്ചിട്ടില്ലാത്ത സാഹചര്യത്തില്‍ പോലും ചില സംഘടനകള്‍ പ്രതിഷേധിക്കുന്നു: വി മുരളീധരന്‍

കണ്ണൂര്‍: (www.kvartha.com 11.01.2020) അമിത് ഷായുടെ കേരള സന്ദര്‍ശനം പ്രഖ്യാപിച്ചിട്ടു പോലുമില്ലാത്ത സാഹചര്യത്തില്‍ ചില പാര്‍ട്ടികള്‍ 15-ന് പ്രതിഷേധം സംഘടിപ്പിക്കുകയാണ്. സാക്ഷരതയില്‍ മുന്നില്‍ നില്‍ക്കുന്ന കേരളത്തെ കബളിപ്പിക്കാനുള്ള ശ്രമമാണ് ഇതെന്നും പൗരത്വ നിയമത്തിനെതിരായും ഇത്തരം കബളിപ്പിക്കലാണ് നടക്കുന്നതെന്നും കേന്ദ്ര സഹമന്ത്രി വി മുരളീധരന്‍ പറഞ്ഞു.

കണ്ണൂര്‍ സര്‍വകലാശാല ചരിത്ര കോണ്‍ഗ്രസ് വേദിയില്‍ നിന്നും ഗവര്‍ണര്‍ക്ക് പ്രസംഗം നിര്‍ത്തി പോകേണ്ടി വന്നതു പോലും മാധ്യമ പ്രവര്‍ത്തകര്‍ ഉള്‍പ്പെടെ ആഘോഷിക്കുകയാണെന്നും അദ്ദേഹം ആരോപിച്ചു. ബുദ്ധിയുടെ തലത്തില്‍ മറുപടി പറയാന്‍ കഴിയാത്തവരാണ് ശാരീരികമായി മറുപടി പറയാന്‍ ശ്രമിക്കുന്നതെന്നും മുരളീധരന്‍ ആരോപിച്ചു.

V Muraleedharan criticized other political parties, Kannur, News, Politics, Kannur, BJP, Allegation, Minister, Kerala

ഭാരതീയ വിചാര കേന്ദ്രം 37-ാം വാര്‍ഷിക സമ്മേളനം കണ്ണൂരില്‍ ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.പൗരത്വ നിയമത്തെ എതിര്‍ക്കാനുള്ള വകുപ്പ് ആര്‍ക്കും ഇല്ലെന്നും മഹാത്മാഗാന്ധി മുതല്‍ പ്രകാശ് കാരാട്ട് വരെ കാലാകാലങ്ങളില്‍ അവശ്യപ്പെട്ടതാണ് പൗരത്വ നിയമത്തിലെ ഭേദഗതിയെന്നും മന്ത്രി പറഞ്ഞു.

ഭാരതീയ വിചാര കേന്ദ്രം സംസ്ഥാന പ്രസിഡന്റ് ഡോ. എം മോഹന്‍ദാസ് അധ്യക്ഷനായി. പ്രൊഫ. ഡോ. രാകേശ് സിന്‍ഹ എം പി മുഖ്യ പ്രഭാഷണം നടത്തി. പി പരമേശ്വരന്‍, അഡ്വ. കെ കെ ബാലറാം, ജെ നന്ദകുമാര്‍, ഡോ. പി വി എന്‍ നമ്പ്യാര്‍, ആര്‍ സഞ്ജയന്‍, ഡോ. കെ ജയപ്രസാദ്, ഡോ. സി ഐ ഐസക്, ഡോ. എസ് ഉമാദേവി, പി ജനാര്‍ദനന്‍ എന്നിവര്‍ സംസാരിച്ചു. കെ സി സുധീര്‍ ബാബു സ്വാഗതവും പി പ്രകാശന്‍ നന്ദിയും പറഞ്ഞു.

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം )

Keywords: V Muraleedharan criticized other political parties, Kannur, News, Politics, Kannur, BJP, Allegation, Minister, Kerala.

About kvartha pre

ഞങ്ങളുടെ Facebookലും Twitterലും അംഗമാകൂ. ഓരോ വാര്‍ത്തയും കെവാര്‍ത്തയിലൂടെ അറിയാം
«
Next
Newer Post
»
Previous
Older Post
ശ്രദ്ധിക്കുക: താഴെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ കെവാര്‍ത്തയുടെ അഭിപ്രായമാവണമെന്നില്ല. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. മംഗ്ലീഷില്‍ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നത് ഒഴിവാക്കുക. അവഹേളനപരമോ വ്യക്തിപരമായ അധിക്ഷേപങ്ങളോ അശ്‌ളീല പദപ്രയോഗങ്ങളോ അസഭ്യങ്ങളോ തെറ്റിദ്ധാരണാജനകമോ അപകീര്‍ത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നത് സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്.

മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

മുഴുവന്‍ വാര്‍­ത്ത­കള്‍ | News by date

Search This portal