» » » » » » » » » » » » ആര്‍എസ്എസ് പരിപാടി ഉദ്ഘാടനം ചെയ്ത എസ്‌ഐക്കെതിരെ സ്‌പെഷ്യല്‍ ബ്രാഞ്ച് അന്വേഷണം തുടങ്ങി

കണ്ണൂര്‍: (www.kvartha.com 16/01/2020)  രാഷ്ട്രീയ സ്വയം സേവക് സംഘ് നടത്തിയ പരിപാടി ഉദ്ഘാടനം ചെയ്ത മട്ടന്നൂര്‍ എസ്‌ഐ വിവാദ കുരുക്കില്‍. ആര്‍എസ്എസിന്റെ പരിപാടിയില്‍ ഉദ്ഘാടകനായി യൂണിഫോമില്‍ എസ്‌ഐ പങ്കെടുത്ത സംഭവത്തില്‍ വകുപ്പ് തല അന്വേഷണം നടന്നു വരികയാണ്. സ്‌പെഷ്യല്‍ ബ്രാഞ്ചാണ് അന്വേഷണം നടത്തുന്നത്. മട്ടന്നൂര്‍ പോലീസ് സ്റ്റേഷനിലെ എസ്‌ഐ കെ കെ രാജേഷിനെതിരെയാണ് അന്വേഷണം.

മട്ടന്നൂര്‍ കിളിയങ്ങാട്ടെ സി കെ രഞ്ജിത്ത് അനുസ്മരണ പരിപാടിയിലാണ് എസ്‌ഐ പങ്കെടുത്തത്. കഴിഞ്ഞ ഞായറാഴ്ചയായിരുന്നു പരിപാടി. കിളിയങ്ങാട് വീരപഴശി ഗ്രാമസേവാ സമിതിയുടെ നേതൃത്വത്തിലായിരുന്നു അനുസ്മരണം സംഘടിപ്പിച്ചത്.

ആര്‍എസ്എസ് പ്രവര്‍ത്തകന്‍ സി കെ രഞ്ജിത്തിന്റെ ഛായാചിത്രത്തിന് മുന്നില്‍ വിളക്കുകൊളുത്തിയാണ് എസ്‌ഐ പരിപാടി ഉദ്ഘാടനം ചെയ്തത്. അതിനുശേഷം ഉദ്ഘാടനപ്രസംഗവും നടത്തി. ആര്‍എസ്എസ്-ബിജെപി നേതാക്കളായിരുന്നു മറ്റു പ്രസംഗകര്‍. സംഗതി വിവാദമായതിനെ തുടര്‍ന്ന് സിപിഎം അടക്കമുള്ള പാര്‍ട്ടികള്‍ എസ്‌ഐക്കെതിരെ രംഗത്തുവന്നിരുന്നു.

മുഖ്യമന്ത്രിയുടെ ഓഫിസിലേക്ക് പരാതി പോയതിനെ തുടര്‍ന്നാണ് സംഭവത്തെക്കുറിച്ച് സ്‌പെഷ്യല്‍ ബ്രാഞ്ച് അന്വേഷണം ആരംഭിച്ചത്. അതേസമയം താന്‍ പങ്കെടുത്തത് ബോധവത്കരണ ക്ലാസിലാണെന്നാണ് കെ കെ രാജേഷിന്റെ വിശദീകരണം.(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം )

Keywords:  Kerala, Kannur, News, RSS, Police, Programme, Investigates, BJP, CPM, Chief Minister, SI attend in RSS Program, Investigation started by special branch 

About Web Desk

ഞങ്ങളുടെ Facebookലും Twitterലും അംഗമാകൂ. ഓരോ വാര്‍ത്തയും കെവാര്‍ത്തയിലൂടെ അറിയാം
«
Next
Newer Post
»
Previous
Older Post
ശ്രദ്ധിക്കുക: താഴെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ കെവാര്‍ത്തയുടെ അഭിപ്രായമാവണമെന്നില്ല. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. മംഗ്ലീഷില്‍ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നത് ഒഴിവാക്കുക. അവഹേളനപരമോ വ്യക്തിപരമായ അധിക്ഷേപങ്ങളോ അശ്‌ളീല പദപ്രയോഗങ്ങളോ അസഭ്യങ്ങളോ തെറ്റിദ്ധാരണാജനകമോ അപകീര്‍ത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നത് സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്.

മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

മുഴുവന്‍ വാര്‍­ത്ത­കള്‍ | News by date

Search This portal