Follow KVARTHA on Google news Follow Us!
ad

കാട്ടുതീയെ പ്രതിരോധിക്കാന്‍ അത്യാധുനിക ഫയര്‍ റെസ്പോണ്ടര്‍ വാഹനങ്ങള്‍ പുറത്തിറക്കി സംസ്ഥാന സര്‍ക്കാര്‍

കാട്ടുതീയ പ്രതിരോധിക്കാന്‍ അത്യാധുനിക ഫയര്‍ റെസ്പോണ്ടര്‍ വാഹനങ്ങള്‍ പുറത്തിറക്കി സംസ്ഥാന സര്‍ക്കാര്‍. വേനല്‍ക്കാലമാകുമ്പോള്‍ എത്താറുള്ള കാട്ടുതീയെ പ്രതിരോധിക്കാKerala, Thiruvananthapuram, News, Fire, forest, Fire responder vehicle reached in forest department
തിരുവനന്തപുരം: (www.kvartha.com 14.01.2020) കാട്ടുതീയ പ്രതിരോധിക്കാന്‍ അത്യാധുനിക ഫയര്‍ റെസ്പോണ്ടര്‍ വാഹനങ്ങള്‍ പുറത്തിറക്കി സംസ്ഥാന സര്‍ക്കാര്‍. വേനല്‍ക്കാലമാകുമ്പോള്‍ എത്താറുള്ള കാട്ടുതീയെ പ്രതിരോധിക്കാനായി വനംവകുപ്പാണ് അത്യാധുനിക ഫയര്‍ റെസ്പോണ്ടര്‍ വാഹനങ്ങള്‍ പുറത്തിറക്കിയത്. രണ്ട് ഫയര്‍ റെസ്പോണ്ടര്‍ വാഹനങ്ങളാണ് ആദ്യഘട്ടത്തില്‍ വനംവകുപ്പ് പുറത്തിറക്കിയത്.

ഉള്‍വനങ്ങളിലേക്ക് പോലും കൂപ്പു റോഡുകളിലൂടെ വേഗത്തിലെത്തി അഗ്‌നി ശമന പ്രതിരോധ പ്രവര്‍ത്തനങ്ങളിലും മറ്റ് അനുബന്ധ രക്ഷാപ്രവര്‍ത്തനങ്ങളിലും ഏര്‍പ്പെടാവുന്ന തരത്തിലുള്ള വാഹനങ്ങളാണിത്.

ജര്‍മ്മന്‍ സാങ്കേതിക വിദ്യ ഉപയോഗിച്ച് പ്രവര്‍ത്തിക്കുന്ന പമ്പുകള്‍ ജലത്തെ ചെറുകണികകളാക്കി നൂറ് മീറ്ററിലേറെ ദൂരത്തേക്ക് തളിക്കുകയാണ് ചെയ്യുക. കാട്ടു തീ അണക്കുന്നതോടൊപ്പം അത് പടരുന്നത് തടയാനും ഇത് ഉപകരിക്കും. 450 ലിറ്റര്‍ വെള്ളം ശേഖരിച്ച് കൊണ്ടുപോകാവുന്ന ടാങ്കുകളും ഈ വാഹനങ്ങളില്‍ സജ്ജമാക്കിയിട്ടുണ്ട്.

മരങ്ങള്‍ വീണ് കാട്ടുപാതകളിലുണ്ടാകുന്ന മാര്‍ഗതടസ്സം അടിയന്തിരമായി പരിഹരിക്കാന്‍ ഉതകുന്ന ഉപകരണങ്ങള്‍, മനുഷ്യ വന്യജീവി സംഘര്‍ഷം നിലനില്‍ക്കുന്ന സ്ഥങ്ങളില്‍ അവയെ കാട്ടിലേക്ക് തുരത്തുന്നതിന് ഉപയോഗപ്രദമായ സൈറണ്‍, പ്രദേശവാസികള്‍ക്ക് മുന്നറിയിപ്പ് നല്‍കുന്നതിനുള്ള സംവിധാനങ്ങള്‍, കാട്ടിനുള്ളില്‍ ദൂരേക്ക് ആവശ്യമായ വെളിച്ചം ലഭ്യമാക്കുന്നതിനുള്ള സെര്‍ച്ച് ലൈറ്റുകള്‍ എന്നിവയും വാഹനങ്ങളില്‍ സജ്ജമാക്കിയിട്ടുണ്ട്.



Keywords: Kerala, Thiruvananthapuram, News, Fire, forest, Fire responder vehicle reached in forest department