മുഖ്യമന്ത്രിക്ക് നല്‍കിയ പരാതികളുടെ തല്‍സ്ഥിതി അറിയാന്‍ 24 മണിക്കൂറും സിറ്റിസണ്‍ കോള്‍ സെന്റര്‍

 


തിരുവനന്തപുരം: (www.kvartha.com 14.01.2020) മുഖ്യമന്ത്രിക്ക് നല്‍കിയ പരാതികളുടെ തല്‍സ്ഥിതി സിറ്റിസണ്‍ കോള്‍ സെന്ററിലെ ടോള്‍ ഫ്രീ നമ്പറായ 0471-155300 ല്‍ നിന്ന് അറിയാം. മുഖ്യമന്ത്രിക്ക് നല്‍കിയ പരാതികളുടെയും മുഖ്യമന്ത്രിയുടെ ദുരിതാശ്വാസനിധിയില്‍ നിന്നുള്ള ചികിത്സാ ധനസഹായത്തിനായുള്ള അപേക്ഷകളുടെയും സ്ഥിതി ഈ നമ്പറിലൂടെ അറിയാനാകും. പൊതു അവധി ദിനങ്ങളൊഴികെ എല്ലാ ദിവസവും 24 മണിക്കൂറും കോള്‍സെന്റര്‍ പ്രവര്‍ത്തിക്കും.

കോള്‍ സെന്ററില്‍ ലഭിക്കുന്ന അന്വേഷണങ്ങളുമായി ബന്ധപ്പെട്ട പരാതികളില്‍ സമയബന്ധിതമായി തുടര്‍നടപടി സ്വീകരിക്കുന്നുവെന്ന് ഉറപ്പ് വരുത്താനും സംവിധാനം ഉണ്ട്. പരാതികളുടേയും അപേക്ഷകളുടേയും തല്‍സ്ഥിതി അറിയാന്‍ മുഖ്യമന്ത്രിയുടെ പൊതുജന പരാതിപരിഹാര സംവിധാനമായ സ്ട്രെയിറ്റ് ഫോര്‍വേര്‍ഡിലും ടോള്‍ ഫ്രീ നമ്പര്‍ നിലവിലുണ്ട്. 18004257211 ആണ് നമ്പര്‍. എല്ലാ പ്രവര്‍ത്തി ദിവസവും രാവിലെ 10.15 മുതല്‍ വൈകുന്നേരം 5.15 വരെ ഈ നമ്പറിലൂടെ വിവരങ്ങള്‍ അറിയാം.
മുഖ്യമന്ത്രിക്ക് നല്‍കിയ പരാതികളുടെ തല്‍സ്ഥിതി അറിയാന്‍ 24 മണിക്കൂറും സിറ്റിസണ്‍ കോള്‍ സെന്റര്‍

Keywords:  Kerala, Thiruvananthapuram, News, Pinarayi vijayan, CM, Call center started by govt 

ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia