» » » » » » » » » എസ്‌ഐയുടെ ആത്മഹത്യ: അവധി പോലും ലഭിക്കാതെ പോലീസുദ്യോഗസ്ഥന് കടുത്ത ജോലി സമ്മര്‍ദ്ദം ഉണ്ടായിരുന്നെന്ന് സഹോദരന്‍


ഇടുക്കി: (www.kvartha.com 05.12.2019) ഇടുക്കി വാഴവരയില്‍ വിഷം കഴിച്ച് മരിച്ച നിലയില്‍ കണ്ടെത്തിയ പോലീസ് ഉദ്യോഗസ്ഥന് കടുത്ത മാനസികസമ്മര്‍ദ്ദമെന്ന് സഹോദരന്‍. തൃശ്ശൂര്‍ പൊലീസ് അക്കാദമിയിലെ എസ്‌ഐ അനില്‍കുമാറിനാണ് ജോലി സമ്മര്‍ദ്ദം ഉണ്ടായിരുന്നെന്നും കൃത്യമായി അവധി പോലും കിട്ടിയിരുന്നില്ലെന്നും സഹോദരന്‍ സുരേഷ് കുമാര്‍ ഒരു സ്വകാര്യ ന്യൂസ് ചാനലിനോട് പറഞ്ഞു.

News, Kerala, Idukki, Police, Suicide, ASI, Brother, Crime Branch, Colleagues, Suicide of Idukki Vazhavara SI Anil Kumars

അമ്മയ്ക്ക് സുഖമില്ലാതായപ്പോഴും അവധി കൊടുത്തിരുന്നില്ല. സഹപ്രവര്‍ത്തകര്‍ കാരണം കാന്റീന്‍ നടത്തിപ്പില്‍ വലിയ നഷ്ടം ഉണ്ടായെന്നും പൊലീസ് അക്കാദമിയില്‍ തന്നെ മോശമായി ചിത്രീകരിക്കാന്‍ ശ്രമം ഉണ്ടായിരുന്നതായി അനില്‍കുമാര്‍ പറഞ്ഞിരുന്നെന്നും സുരേഷ് പറഞ്ഞു. വിശദമായ അന്വേഷണം ആവശ്യപ്പെട്ട് ഡിജിപിയെ സമീപിക്കുമെന്ന് സഹോദരന്‍ കൂട്ടിച്ചേര്‍ത്തു.

ബുധനാഴ്ച ഉച്ചക്കാണ് എസ്‌ഐ അനില്‍കുമാറിനെ വാഴവരയിലെ വീട്ടുവളപ്പില്‍ വിഷം കഴിച്ച് മരിച്ച നിലയില്‍ കണ്ടെത്തിയത്. ജോലി ഭാരവും സഹപ്രവര്‍ത്തകരുടെ മാനസിക പീഡനവുമാണ് ആത്മഹത്യയ്ക്ക് കാരണമെന്ന കുറിപ്പ് ഇതിന് പിന്നാലെ കണ്ടെടുത്തു. വര്‍ഷങ്ങളായി അക്കാദമിയിലാണ് അനില്‍കുമാര്‍ ജോലി ചെയ്യുന്നത്. ഇവിടത്തെ ക്യാന്റീന്‍ അനില്‍കുമാറിന്റെ മേല്‍നോട്ടത്തിലാണ് കുറച്ച് കാലമായി നടന്നുവരുന്നത്. ഇതിന്റെ ഭാരം താങ്ങാനാകുന്നില്ലെന്ന് ആത്മഹത്യാക്കുറിപ്പിലുണ്ട്. മാത്രമല്ല, എഎസ്‌ഐ രാധാകൃഷ്ണന്‍ ഇതിനിടെ വല്ലാതെ മാനസികമായി ബുദ്ധിമുട്ടിക്കുന്നുവെന്നും കുറിപ്പില്‍ പറയുന്നു.

രാധാകൃഷ്ണന്‍ അനധികൃതമായി സ്വത്ത് സമ്പാദിച്ചിട്ടുണ്ടെന്നും ഈ പണം തിരിമറി നടത്തിയതില്‍ അന്വേഷണം വേണമെന്നും കുറിപ്പില്‍ അനില്‍കുമാര്‍ ആവശ്യപ്പെടുന്നു. സാമ്പത്തികപ്രശ്‌നങ്ങള്‍ മൂലമാണ് എസ്‌ഐ ആത്മഹത്യ ചെയ്തത് എന്ന വിവരമാണ് ആദ്യം പുറത്തുവന്നത്. സഹപ്രവര്‍ത്തകരുടെ പീഡനം എന്ന് കാണിച്ചുള്ള ആത്മഹത്യാക്കുറിപ്പ് അടക്കം പുറത്ത് വന്നതോടെയാണ് അന്വേഷണം ക്രൈംബ്രാഞ്ചിന് വിടാന്‍ തീരുമാനിക്കുകയായിരുന്നു. എന്നാല്‍, അന്വേഷണം ഇതുവരെ ക്രൈംബ്രാഞ്ച് ഏറ്റെടുത്തിട്ടില്ല.

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങaളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം  )

Keywords: News, Kerala, Idukki, Police, Suicide, ASI, Brother, Crime Branch, Colleagues, Suicide of Idukki Vazhavara SI Anil Kumars 

About kvartha beta

ഞങ്ങളുടെ Facebookലും Twitterലും അംഗമാകൂ. ഓരോ വാര്‍ത്തയും കെവാര്‍ത്തയിലൂടെ അറിയാം
«
Next
Newer Post
»
Previous
Older Post
ശ്രദ്ധിക്കുക: താഴെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ കെവാര്‍ത്തയുടെ അഭിപ്രായമാവണമെന്നില്ല. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. മംഗ്ലീഷില്‍ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നത് ഒഴിവാക്കുക. അവഹേളനപരമോ വ്യക്തിപരമായ അധിക്ഷേപങ്ങളോ അശ്‌ളീല പദപ്രയോഗങ്ങളോ അസഭ്യങ്ങളോ തെറ്റിദ്ധാരണാജനകമോ അപകീര്‍ത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നത് സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്.

മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

മുഴുവന്‍ വാര്‍­ത്ത­കള്‍ | News by date

Search This portal