» » » » » » » » » 'ശരിക്കും മരണം എത്ര രസകരമാണ്', എന്‍സിസി യൂണിഫോമില്‍ വീടിനകത്ത് തൂങ്ങി മരിച്ച വിദ്യാര്‍ത്ഥിനിയുടെ മരണക്കുറിപ്പ് ചര്‍ച്ചയാവുന്നു; സംഭവത്തില്‍ ദുരൂഹതയെന്ന് ബന്ധുക്കള്‍


കോഴിക്കോട്: (www.kvartha.com 13.12.2019) എന്‍സിസി യൂണിഫോമില്‍ വിദ്യാര്‍ത്ഥിനി ആത്മഹത്യ ചെയ്ത സംഭവത്തില്‍ ദുരൂഹതയുണ്ടെന്നാണ് ബന്ധുക്കളുടെ ആരോപണം. കോഴിക്കോട് മുക്കത്താണ് ദലിത് പെണ്‍കുട്ടിയെ ചൊവ്വാഴ്ച്ച വൈകിട്ട് ആത്മഹത്യ ചെയ്ത നിലയില്‍ കണ്ടെത്തിയത്. മരണത്തിനു കാരണക്കാരായവരെ നിയമത്തിനു മുന്നില്‍ കൊണ്ടുവരണമെന്ന് ബന്ധുക്കള്‍ ആവശ്യപ്പെട്ടു.

News, Kerala, Kozhikode, Girl students, Hang Self, NCC, House, Relatives, Dead Body, Postmortem, Student Commits Suicide at House

എന്നാല്‍ പെണ്‍കുട്ടിക്ക് ഇതര മതസ്ഥനായ യുവാവുമായി പ്രണയമുണ്ടായിരുന്നെന്നും കാമുകനാണോ മരണകാരണമായതെന്നും വീട്ടുകാര്‍ സംശയിക്കുന്നു. യുവാവിനെപ്പറ്റി വിശദമായി അന്വേഷിക്കണമെന്ന് ബന്ധുക്കള്‍ ആവശ്യപ്പെടുന്നു.

'ശരിക്കും മരണം എത്ര രസകരമാണ്' എന്നാണ് ആത്മഹത്യയുടെ തലേദിവസം നോട്ട് ബുക്കില്‍ അനുപ്രിയ കുറിച്ചത്. മരണത്തിന് തൊട്ടുമുന്‍പ് 17കാരിയുടെ കുറിപ്പില്‍ പ്രണയം തലയ്ക്കു പിടിച്ച പെണ്‍കുട്ടിയുടെ ചിന്തകളും കലരുന്നു. സ്‌കൂളില്‍ പഠനത്തിനും പഠനേതര പ്രവര്‍ത്തനങ്ങളിലും മികവ് തെളിയിച്ച വിദ്യാര്‍ഥിനിയായിരുന്നു അനുപ്രിയ.

മൃതദേഹത്തിന്റെ ഇന്‍ക്വസ്റ്റ്, പോസ്റ്റുമോര്‍ട്ടം റിപ്പോര്‍ട്ടുകളില്‍ അസ്വാഭാവികത കണ്ടെത്താനായില്ലെങ്കിലും വിശദമായ അന്വേഷണത്തിന് പൊലീസ് തീരുമാനിച്ചു.

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങaളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം  )

Keywords: News, Kerala, Kozhikode, Girl students, Hang Self, NCC, House, Relatives, Dead Body, Postmortem, Student Commits Suicide at House 

About kvartha beta

ഞങ്ങളുടെ Facebookലും Twitterലും അംഗമാകൂ. ഓരോ വാര്‍ത്തയും കെവാര്‍ത്തയിലൂടെ അറിയാം
«
Next
Newer Post
»
Previous
Older Post
ശ്രദ്ധിക്കുക: താഴെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ കെവാര്‍ത്തയുടെ അഭിപ്രായമാവണമെന്നില്ല. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. മംഗ്ലീഷില്‍ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നത് ഒഴിവാക്കുക. അവഹേളനപരമോ വ്യക്തിപരമായ അധിക്ഷേപങ്ങളോ അശ്‌ളീല പദപ്രയോഗങ്ങളോ അസഭ്യങ്ങളോ തെറ്റിദ്ധാരണാജനകമോ അപകീര്‍ത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നത് സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്.

മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

മുഴുവന്‍ വാര്‍­ത്ത­കള്‍ | News by date

Search This portal