റിയാദില്‍ ചേരുന്ന ജിസിസി ഉച്ചകോടിയില്‍ പങ്കെടുക്കാന്‍ ഖത്തറിന് ക്ഷണം; സൗദി രാജാവ് ഖത്തര്‍ അമീറിന് കത്തയച്ചു

 


ദോഹ: (www.kvartha.com 04.12.2019) റിയാദില്‍ ചേരുന്ന ജിസിസി ഉച്ചകോടിയില്‍ പങ്കെടുക്കാന്‍ ഖത്തറിന് ക്ഷണം ലഭിച്ചു. സൗദി രാജാവ് സല്‍മാന്‍ രാജാവ് ഖത്തര്‍ അമീര്‍ ഷെയ്ഖ് തമീം ബിന്‍ ഹമദ് അല്‍താനിക്ക് കത്തയച്ചു. സൗദി രാജാവിന്റെ കൈപ്പടയിലുള്ള ക്ഷണക്കത്ത് ഖത്തര്‍ വിദേശകാര്യ മന്ത്രിയും ഉപപ്രധാനമന്ത്രിയുമായ ഷെയ്ഖ് മുഹമ്മദ് ബിന്‍ അബ്ദുല്‍ റഹ്മാന്‍ അല്‍താനി സ്വീകരിച്ചതായി വാര്‍ത്തകള്‍ പുറത്തു വന്നു. ഡിസംബര്‍ 10 ന് റിയാദില്‍ നടക്കുന്ന ജിസിസി ഉച്ചകോടിയില്‍ ഖത്തര്‍ അമീര്‍ പങ്കെടുക്കുമോ എന്ന ചര്‍ച്ച സജീവമായി നില നിന്നിരുന്നു. ഇതിനിടെയാണ് സൗദി ഭരണാധികാരിയുടെ ക്ഷണം ലഭിച്ചത് എന്നതും ശ്രദ്ധേയമാണ്.

നേരത്തെ ഖത്തറിനു മേല്‍ സൗദി അറേബ്യ, യുഎഇ, ബഹ്റൈന്‍ എന്നീ രാജ്യങ്ങള്‍ ഏര്‍പ്പെടുത്തിയ ഉപരോധം പിന്‍വലിക്കാനുള്ള സുപ്രധാന തീരുമാനം ഉച്ചകോടിയില്‍ ഉണ്ടാവുമെന്ന് കുവൈത്ത് പ്രധാനമന്ത്രി ഷെയ്ഖ് സബാഹ് ഖാലിദ് അല്‍ സബാഹ് പറഞ്ഞിരുന്നു. ദോഹയില്‍ നടക്കുന്ന അറബ് ഗള്‍ഫ് കപ്പില്‍ അവസാന നിമിഷം അയല്‍രാജ്യങ്ങളില്‍ നിന്നുള്ള ടീമുകള്‍ പങ്കെടുത്ത കാര്യം ചൂണ്ടിക്കാട്ടി കുവൈത്ത് ദേശീയ പാര്‍ലമെന്റ് സ്പീക്കറും ഉപരോധം ഉടന്‍ പിന്‍വലിക്കപ്പെടുമെന്ന സൂചന നല്‍കിയിരുന്നു.

റിയാദില്‍ ചേരുന്ന ജിസിസി ഉച്ചകോടിയില്‍ പങ്കെടുക്കാന്‍ ഖത്തറിന് ക്ഷണം; സൗദി രാജാവ് ഖത്തര്‍ അമീറിന് കത്തയച്ചു

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം )

Keywords:  News, World, Gulf, Doha, Riyadh, Qatar, Saudi Arabia, World, Qatar Emir’s Invite to Join Gulf Summit Signals Regional Thaw
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia