» » » » » » » » » » മാര്‍ക്ക് ദാനത്തില്‍ കെ ടി ജലീലിന് പങ്കില്ലെന്ന് ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്‍; മാര്‍ക്ക് ദാനം ചെയ്യാന്‍ തീരുമാനിച്ചത് സിന്‍ഡിക്കേറ്റ്

തിരുവനന്തപുരം: (www.kvartha.com 04.12.2019) സാങ്കേതിക സര്‍വകലാശാലയിലെ മാര്‍ക്ക് ദാനത്തില്‍ ഉന്നതവിദ്യാഭ്യാസമന്ത്രി കെ ടി ജലീലിന് പങ്കില്ലെന്ന് ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്‍. മാര്‍ക്ക് ദാനം ചെയ്യാന്‍ തീരുമാനിച്ചത് സിന്‍ഡിക്കേറ്റാണെന്നും ഗവര്‍ണര്‍ വ്യക്തമാക്കി.

ചട്ടവിരുദ്ധമായി മാര്‍ക്കു നല്‍കി വിദ്യാര്‍ഥിക്ക് ബിരുദം അനുവദിച്ച നടപടി തെറ്റാണ്. എന്നാല്‍ തെറ്റു തിരിച്ചറിഞ്ഞ സര്‍വകലാശാല അതു തിരുത്തിയിട്ടുണ്ട്. ബിരുദ സര്‍ട്ടിഫിക്കറ്റ് തിരികെ നല്‍കാന്‍ നടപടി ആരംഭിച്ചതോടെ ഈ വിവാദം അവസാനിക്കുകയാണെന്നും അദ്ദേഹം മാധ്യമങ്ങളോട് പറഞ്ഞു.

Moderation row; no influence of K T Jaleel says governor, Thiruvananthapuram, News, Education, Governor, Controversy, Media, Kerala

കേരളത്തിന്റെ വിദ്യാഭ്യാസ മേഖലയുടെ വിശ്വാസ്യത നശിപ്പിക്കുന്ന നടപടി ആരില്‍നിന്നും ഉണ്ടാകരുത്. ഈ മാസം 16ന് വൈസ് ചാന്‍സിലര്‍മാരുടെ യോഗം വിളിച്ചിട്ടുണ്ട്. യോഗത്തില്‍ വിദ്യാഭ്യാസ മേഖലയുമായി ബന്ധപ്പെട്ട വിഷയങ്ങള്‍ ചര്‍ച്ച ചെയ്യുമെന്നും ഗവര്‍ണര്‍ അറിയിച്ചു.

സാങ്കേതിക സര്‍വകലാശാലയിലെ ഫയല്‍ അദാലത്തില്‍ ഗവര്‍ണറുടെ അനുമതി കൂടാതെ ഉന്നതവിദ്യാഭ്യാസമന്ത്രി പങ്കെടുത്ത് നിര്‍ദേശങ്ങള്‍ നല്‍കിയത് അധികാര ദുര്‍വിനിയോഗമാണെന്ന് ഗവര്‍ണര്‍ക്ക് അദ്ദേഹത്തിന്റെ സെക്രട്ടറി സമര്‍പ്പിച്ച റിപ്പോര്‍ട്ടില്‍ ചൂണ്ടിക്കാട്ടിയിരുന്നു.

ബിടെക് പരീക്ഷയില്‍ തോറ്റ വിദ്യാര്‍ഥിയുടെ ഉത്തരകടലാസ് മൂന്നാമതും മൂല്യനിര്‍ണയം നടത്താന്‍ മന്ത്രി പങ്കെടുത്ത അദാലത്തില്‍ തീരുമാനിച്ചതും തുടര്‍ന്ന് വിജയിപ്പിച്ചതും ചട്ടവിരുദ്ധമായതിനാല്‍ വിസി അത് അംഗീകരിക്കാന്‍ പാടില്ലായിരുന്നുവെന്നും റിപ്പോര്‍ട്ടില്‍ ചൂണ്ടിക്കാട്ടി.

ഇക്കാര്യത്തില്‍ വിസിയുടെ വിശദീകരണം തള്ളണമെന്നാണ് ശുപാര്‍ശ. മാധ്യമങ്ങളില്‍ ഇതു സംബന്ധിച്ച വാര്‍ത്ത വന്നതിനെത്തുടര്‍ന്നാണ് ഗവര്‍ണര്‍ വിഷയത്തില്‍ പ്രതികരിച്ചത്.

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം )

Keywords: Moderation row; no influence of K T Jaleel says governor, Thiruvananthapuram, News, Education, Governor, Controversy, Media, Kerala.

About kvartha pre

ഞങ്ങളുടെ Facebookലും Twitterലും അംഗമാകൂ. ഓരോ വാര്‍ത്തയും കെവാര്‍ത്തയിലൂടെ അറിയാം
«
Next
Newer Post
»
Previous
Older Post
ശ്രദ്ധിക്കുക: താഴെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ കെവാര്‍ത്തയുടെ അഭിപ്രായമാവണമെന്നില്ല. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. മംഗ്ലീഷില്‍ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നത് ഒഴിവാക്കുക. അവഹേളനപരമോ വ്യക്തിപരമായ അധിക്ഷേപങ്ങളോ അശ്‌ളീല പദപ്രയോഗങ്ങളോ അസഭ്യങ്ങളോ തെറ്റിദ്ധാരണാജനകമോ അപകീര്‍ത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നത് സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്.

മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

മുഴുവന്‍ വാര്‍­ത്ത­കള്‍ | News by date

Search This portal