Follow KVARTHA on Google news Follow Us!
ad

വെള്ളിക്കെട്ടന്‍ മുതല്‍ മൂര്‍ഖന്‍ വരെ പതിവായി വീട്ടിലെത്തുന്നു: വിഷപാമ്പുകളെ പേടിച്ച് ഉറങ്ങാന്‍ പോലും കഴിയാത്ത അവസ്ഥ; വീടുപേക്ഷിച്ച് കുടുംബം

വീട്ടില്‍ പാമ്പ് ശല്യം രൂക്ഷമായതോടെ ഒരു കുടുംബം വീടുപേക്ഷിച്ചു. വയനാട്ടിലെ സുല്‍ത്താന്‍ബത്തേരി ഗവ. News, Kerala, Wayanad, Snake, House, Family, Husband, Dies, Students, Fear of Poisonous Snakes; The Family Left Home

വയനാട്: (www.kvartha.com 02.12.2019) വീട്ടില്‍ പാമ്പ് ശല്യം രൂക്ഷമായതോടെ ഒരു കുടുംബം വീടുപേക്ഷിച്ചു. വയനാട്ടിലെ സുല്‍ത്താന്‍ബത്തേരി ഗവ. താലൂക്ക് ആശുപത്രിക്ക് സമീപമുള്ള ഫെയര്‍ലാന്‍ഡിലെ തയ്യില്‍ സുനിതയും കുടുംബവുമാണ് പാമ്പ്ശല്യം സഹിക്ക വയ്യാതെ വീടുപേക്ഷിച്ചത്. മൂര്‍ഖനും വെള്ളിക്കെട്ടനും ഉള്‍പ്പെടെയുള്ള വിഷപ്പാമ്പുകളാണ് നിത്യേന ഇവിടെയെത്തുന്നത്.

പാമ്പുകളുടെ എണ്ണം വര്‍ധിച്ചതോടെ വീട്ടിലെ അടുക്കളഭാഗവും കുളിമുറിയും ഉള്‍പ്പെടെയുള്ള ഒരു ഭാഗം ഇവര്‍ പൊളിച്ചുകളഞ്ഞു. എന്നിട്ടും പാമ്പ് ശല്യം കുറയാതെ വന്നതോടെയാണ് വീടുപേക്ഷിക്കാന്‍ കുടുംബം നിര്‍ബന്ധിതരായത്. 15 എണ്ണം വരെ വന്ന ദിവസങ്ങള്‍ ഉണ്ടായിട്ടുണ്ട്. ഒന്നിനെ പിടിച്ച് പുറത്ത് കളയുമ്പോഴായിരിക്കും അടുത്തത് ഇഴഞ്ഞെത്തുക.

News, Kerala, Wayanad, Snake, House, Family, Husband, Dies, Students, Fear of Poisonous Snakes; The Family Left Home

പ്ലസ്ടു വിദ്യാര്‍ഥിയായ പവനും പ്ലസ് വണ്‍ വിദ്യാര്‍ഥിനിയായ നന്ദനയും സുനിതയുമാണ് ഈ വീട്ടില്‍ താമസിച്ചിരുന്നത്. ഭര്‍ത്താവ് സതീഷ് എട്ടു മാസംമുമ്പ് അപകടത്തില്‍ മരിച്ചതോടെയാണ് വീട്ടില്‍ പാമ്പ്ശല്യം രൂക്ഷമായി തുടങ്ങിയത്. പാമ്പുകളെ ഭയന്ന് രാത്രിയില്‍ ഉറങ്ങാന്‍പോലും കഴിയാത്ത അവസ്ഥയാണെന്ന് സുനിത പറയുന്നു.

കഴിഞ്ഞദിവസം നന്ദന വീടിന് മുന്നില്‍ നില്‍ക്കുമ്പോള്‍ വീടിന്റെ തറയോട് ചേര്‍ന്ന ദ്വാരത്തിലൂടെ ഉള്ളിലേക്ക് പോകാന്‍ നോക്കുന്ന ഉഗ്ര വിഷമുള്ള വെള്ളിക്കെട്ടനെ കണ്ടു. ഉടന്‍ വാലില്‍ പിടിച്ച് വലിച്ചു. ഒറ്റയ്ക്ക് തന്നെ പ്ലാസ്റ്റിക് കുപ്പിക്കുള്ളിലാക്കി. സുനിത വരുമ്പോള്‍ കണ്ടത് പ്ലാസ്റ്റിക് കുപ്പിയില്‍ പാമ്പിനെയിട്ട് ഇരിക്കുന്ന മകളെയാണ്.

കട്ടിലില്‍ കിടന്ന് മുകളിലേക്ക് നോക്കിയാലും കുളിമുറിയിലും വീടിന്റെ ചുമരിലും ആസ്ബസ്റ്റോസ് ഷീറ്റുകള്‍ക്കിടയിലും അടുക്കളയിലും മുറികള്‍ക്കുള്ളിലുമെല്ലാം പാമ്പുകള്‍. ഇതോടെയാണ് താമസം മാറാന്‍ കുടുംബം തീരുമാനിച്ചത്. ചിലരുടെ ഉപദേശപ്രകാരം വിവിധ ക്ഷേത്രങ്ങളില്‍ വഴിപാടുകള്‍ പോലും നടത്തി. എന്നിട്ടും ഇഴജന്തുക്കള്‍ എത്തിക്കൊണ്ടേയിരുന്നു. ഒടുവില്‍ ഗതികെട്ടാണ് ഈ കുടുംബം വീട് ഉപേക്ഷിച്ചു പോയത്

നാലര സെന്റിലെ വീട് ഉപേക്ഷിച്ച് സഹോദരിയുടെ വീട്ടിലാണ് ഇപ്പോഴിവര്‍. സഹോദന്റെ ഭക്ഷണശാലയില്‍ സഹായത്തിനു നില്‍ക്കുന്ന സുനിതയ്ക്കു മറ്റൊരു വീട് വാടകയ്ക്കെടുക്കാന്‍ പോലും കഴിയാത്ത അവസ്ഥയാണ്.

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങaളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം  )

Keywords: News, Kerala, Wayanad, Snake, House, Family, Husband, Dies, Students, Fear of Poisonous Snakes; The Family Left Home