Follow KVARTHA on Google news Follow Us!
ad

പൗരത്വ ഭേദഗതി ബില്‍: പലായന ഭീതിയുടെ മുള്‍മുനയില്‍ വയനാട്ടിലെ റോഹിന്‍ഗ്യന്‍ കുടുംബങ്ങള്‍

പൗരത്വ ബില്‍ പാസാക്കിയതോടെ ഭീതിയുടെ മുള്‍മുനയില്‍ വയനാട്ടിലെ റോഹിന്‍ഗ്യന്‍ കുടുംബങ്ങള്‍. നാല് News, Kerala, Wayanad, Family, Refugee Camp, Citizenship, Orphanage, Quarters, Citizenship Amendment Bill
വയനാട്: (www.kvartha.com 12.12.2019) പൗരത്വ ബില്‍ പാസാക്കിയതോടെ ഭീതിയുടെ മുള്‍മുനയില്‍ വയനാട്ടിലെ റോഹിന്‍ഗ്യന്‍ കുടുംബങ്ങള്‍. നാല് വര്‍ഷമായി വയനാട്ടില്‍ കഴിയുന്ന രണ്ട് കുടുംബങ്ങളാണ് പലായന ഭീതി നേരിടുന്നത്. ഇന്ത്യയില്‍നിന്നും പോകേണ്ടി വന്നാല്‍ മരണമല്ലാതെ മറ്റുവഴിയില്ലെന്ന് ഇവര്‍ വിലപിക്കുന്നു. മ്യാന്‍മറില്‍നിന്നും 2013ല്‍ ഇന്ത്യയിലെത്തിയ അമാനുള്ളയുടെയും മുഹമ്മദ് ഇല്യാസിന്റെയും കുടുംബങ്ങളാണ് പകച്ചുനില്‍ക്കുന്നത്.

News, Kerala, Wayanad, Family, Refugee Camp, Citizenship, Orphanage, Quarters, Citizenship Amendment Bill

2012ല്‍ മ്യാന്‍മറില്‍നിന്നും ഇവര്‍ 2013ല്‍ ഡല്‍ഹിയിലെത്തി. ഇവിടെനിന്നും തമിഴ്നാട്ടിലെ റോഹിന്‍ഗ്യന്‍ അഭയാര്‍ഥി ക്യാമ്പില്‍. 2015 ഒക്ടോബറില്‍ തമിഴ്നാട്ടില്‍നിന്നും വയനാട് മുസ്ലിം അനാഥാലയം അധികൃതരാണ് അഭയമൊരുക്കി ജില്ലയിലെത്തിച്ചത്. അഞ്ച് കുടുംബങ്ങളാണ് വന്നത്.

അറുപത്തിമൂന്നുകാരനായ അമീനുള്ള ഭാര്യയും അഞ്ച് മക്കളോടുമൊപ്പമാണ് വയനാട്ടില്‍ കഴിയുന്നത്. ഇരുപത്തിയാറുകാരനായ ഇല്യാസിനൊപ്പം ഭാര്യ ഗുല്‍ബഹാറും ഒന്നരവയസ്സുകാരി മകള്‍ ഫാത്തിമയും സഹോദരന്‍ മുഹമ്മദ് സുബൈറുമുണ്ട് . ഭാര്യ പൂര്‍ണ ഗര്‍ഭിണിയാണ്. കല്‍പ്പറ്റ മുട്ടിലില്‍ വാടക ക്വാര്‍ട്ടേഴ്സുകളിലാണ് ഇവര്‍ കഴിയുന്നത്.

യുഎന്‍ അഭയാര്‍ഥി പട്ടികയില്‍ ഉള്‍പ്പെട്ടവരും യുഎന്‍ തിരിച്ചറിയല്‍ രേഖ(യുഎന്‍എച്ച്സിആര്‍) ഉള്ളവരുമായതിനാലാണ് അഭയം നല്‍കിയതെന്ന് ജില്ലാ പൊലീസ് അധികൃതര്‍ വ്യക്തമാക്കി. പൗരത്വനിയമ ഭേദഗതിയിലൂടെ അതിര്‍ത്തി രാജ്യങ്ങളില്‍നിന്നുള്ള മുസ്ലിം കുടിയേറ്റക്കാര്‍ക്ക് ഇന്ത്യന്‍ പൗരത്വം ലഭിക്കില്ല. ഇതാണ് ഇവരുടെ ആശങ്ക.

കൂലിപ്പണിയെടുത്താണ് ഇല്യാസ് കുടുംബം പുലര്‍ത്തുന്നത്. അമീനുള്ളയും ഭാര്യ ഫുല്‍സാനയും രോഗബാധിതരാണ്. ജോലിയെടുക്കാന്‍ കഴിയില്ല. മറ്റുള്ളവരുടെ സഹായത്താലാണ് ജീവിതം. രണ്ട് പെണ്‍മക്കള്‍ കൂടെയും മറ്റുമൂന്ന് മക്കള്‍ വയനാട്ടിലെതന്നെ അനാഥാലയത്തിലുമാണ്.

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങaളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം  )

Keywords: News, Kerala, Wayanad, Family, Refugee Camp, Citizenship, Orphanage, Quarters, Citizenship Amendment Bill