മൂര്‍ഖന്റെ വാലിലൂടെ ബൈക്കിന്റെ ടയര്‍ കയറിയിറങ്ങി; രണ്ടുകിലോമീറ്ററോളം യുവാവിനെ തുരത്തിയോടിച്ച് പാമ്പ്; വണ്ടി നിര്‍ത്തിയതോടെ മുകളില്‍ കയറിയിരുന്നു; ഓടിക്കാന്‍ വന്ന ആളുകളെ ചീറ്റിയോടിച്ചു; ഭയന്ന് വിറച്ച് ജനം; ഒടുവില്‍ സംഭവിച്ചത്!
Dec 5, 2019, 15:06 IST
ADVERTISEMENT
ജലൗന്‍(ഉത്തര്‍പ്രദേശ്): (www.kvartha.com 05.12.2019) മൂര്‍ഖന്റെ വാലിലൂടെ ബൈക്കിന്റെ ടയര്‍ കയറിയിറങ്ങി. ഇതോടെ അരിശം വന്ന പാമ്പ് രണ്ടുകിലോമീറ്ററോളം യുവാവിനെ തുരത്തിയോടിച്ചു. വണ്ടി നിര്‍ത്തിയതോടെ അതിന്റെ മുകളില്‍ കയറിയിരുന്നു. ഓടിക്കാന്‍ വന്ന ആളുകളെ ചീറ്റിയോടിച്ചു. കഴിഞ്ഞദിവസം ഉത്തര്‍പ്രദേശിലെ ജലൗന്‍ പ്രദേശത്താണ് സംഭവം നടന്നത്.
പൊതുവെ പ്രതികാര സ്വഭാവം വച്ച് പുലര്‍ത്തുന്നവരാണ് പാമ്പുകളെന്നാണ് സങ്കല്‍പം. എന്നാല്‍ അത്തരമൊരു സംഭവത്തിന് സാക്ഷികളായിരിക്കുകയാണ് ഇപ്പോള്‍ ഉത്തര്‍പ്രദേശിലെ ജലൗന്‍ പ്രദേശത്തുള്ളവര്‍. ഗുഡ്ഡു പച്ചൗരിയെന്ന ഇരുചക്രവാഹനയാത്രക്കാരന്റെ ബൈക്ക് ആണ് മുര്‍ഖന്‍ പാമ്പിന്റെ വാലിലൂടെ കയറിയത്.
റോഡ് സൈഡിലുണ്ടായിരുന്ന മുര്‍ഖനെ ഇയാള്‍ കണ്ടിരുന്നില്ല. പക്ഷേ വാലില്‍ ടയര്‍ കയറിയതോടെ അരിശം മൂത്ത പാമ്പ് ബൈക്കിനെ പിന്തുടരാന്‍ തുടങ്ങി. രണ്ടു കിലോമീറ്ററോളം മുന്നോട്ട് പോയിട്ടും പാമ്പ് ബൈക്കിന് പിന്നില്‍ നിന്ന് മാറിയില്ല. ഒടുവില്‍ കാലില്‍ കൊത്തുമോയെന്ന് ഭയന്ന് ബൈക്ക് ഉപേക്ഷിച്ച് യാത്രക്കാരന്‍ ഓടി.
എന്നാല്‍ അതുകൊണ്ടൊന്നും വിട്ടുകൊടുക്കാന്‍ ഭാവമില്ലായിരുന്നു പാമ്പിന്. റോഡില്‍ വീണ ബൈക്കിന് മുകളില്‍ കയറി അതിരുന്നു. ബൈക്കിന് അടുത്തേക്ക് വരുന്നവരെ ചീറ്റിയോടിക്കാനും തുടങ്ങി. ഇതോടെ നാട്ടുകാര്‍ ഓടിക്കൂടി. പലരീതിയില്‍ ശ്രമിച്ചിട്ടും പാമ്പ് ബൈക്കില്‍ നിന്ന് ഇറങ്ങാന്‍ കൂട്ടാക്കിയില്ല.
ഒടുവില്‍ ഗ്രാമീണര്‍ കല്ല് പെറുക്കി എറിഞ്ഞ് പാമ്പിനെ ഓടിക്കുകയായിരുന്നു. ബൈക്ക് ഉപേക്ഷിച്ച് ഓടുന്നതിനിടയില്‍ വീണ് യുവാവിന് നിസാര പരിക്കുകള്‍ ഏറ്റു.

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം )
Keywords: Biker runs over snake in Uttar Pradesh, faces tough chase, News, Local-News, Natives, Snake, National.

ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.