» » » » » » » » » ഡോക്ടറുടെ വീട്ടില്‍ എത്തിയ മോഷ്ടാക്കള്‍ക്ക് ഒന്നും കിട്ടിയില്ല; ഒടുവില്‍ അലമാരയ്ക്ക് മുകളിലുണ്ടായിരുന്ന പാവക്കുട്ടിയെ വെട്ടിക്കീറി; അതിനുള്ളിലെ കാഴ്ച കണ്ട് അമ്പരന്ന് മോഷ്ടാക്കള്‍

തൃശ്ശൂര്‍: (www.kvartha.com 24.11.2019) ഡോക്ടറുടെ വീട്ടില്‍ എത്തിയ മോഷ്ടാക്കള്‍ക്ക് വീടു മുഴുവനും അരിച്ചുപെറുക്കിയിട്ടും ഒന്നും കിട്ടിയില്ല. ഇതോടെ അരിശം മൂത്ത് അലമാരയ്ക്ക് മുകളിലുണ്ടായിരുന്ന പാവക്കുട്ടിയെ വെട്ടിക്കീറിയ മോഷ്ടാക്കള്‍ കണ്ടത് കണ്ണഞ്ചിപ്പിക്കുന്ന കാഴ്ച.

തൃശ്ശൂരിലെ മുല്ലക്കരയില്‍ പാലക്കാട് ഹൈവേയോട് ചേര്‍ന്നുള്ള ഡോ. ക്രിസ്റ്റോയുടെ വീട്ടില്‍ കഴിഞ്ഞദിവസമാണ് നാലംഗ മോഷണ സംഘം എത്തിയത്. വീട്ടില്‍ അതിക്രമിച്ച് കടന്ന മുഖംമൂടിയിട്ട മോഷ്ടാക്കള്‍ വീട്ടുകാരെ വിളിച്ചുണര്‍ത്തി പറഞ്ഞതിങ്ങനെയാണ്;

Thieves find nothing in doctor's house; irated, they hack a teddy bear and find, Thrissur, News, Local-News, Complaint, Police, Theft, Kerala.

''ഞങ്ങള്‍ മോഷ്ടിക്കാന്‍ കയറിയതാണ്. സഹകരിക്കണം. ഞങ്ങള്‍ക്കും നിങ്ങള്‍ക്കും അതാണ് നല്ലത്.''-

വീടിനോടു ചേര്‍ന്നുള്ള ക്ലിനിക്കിന്റെ ബലക്കുറവുള്ള വാതില്‍ പൊളിച്ചാണ് മോഷ്ടാക്കള്‍ അകത്ത് കടന്നത്. വീടിന്റെ വശത്ത് സൂക്ഷിച്ചിരുന്ന അരിവാളും മോഷ്ടാക്കളിലൊരാള്‍ കൈയിലെടുത്തിരുന്നു.

ക്ലിനിക്കില്‍നിന്ന് വീട്ടിലേക്ക് കടക്കാനുള്ള വഴിയില്‍ ചില്ലിന്റെ കതകായിരുന്നു. അത് പൊട്ടിച്ചാണ് മോഷ്ടാക്കള്‍ അകത്തുകടന്നത്. അവിടെയായിരുന്നു ഡോക്ടറുടെ അമ്മയും മകനും ഉറങ്ങിയിരുന്നത്. അമ്മയെ വിളിച്ചുണര്‍ത്തി മോഷ്ടാക്കള്‍ പറഞ്ഞു-''മോഷ്ടിക്കാന്‍ കയറിയതാണ്. ഒച്ചയുണ്ടാക്കരുത്'' എന്ന്.

പിന്നീട് അവിടെയുറങ്ങിയ മകനെയും വിളിച്ചുണര്‍ത്തി കൂടെക്കൂട്ടി ഡോക്ടറും ഭാര്യയും ഉറങ്ങുന്ന മുകള്‍നിലയിലെ മുറിയിലേക്ക് പോയി. മകനെക്കൊണ്ട് അച്ഛനെയും അമ്മയെയും വിളിപ്പിച്ചു. മകന്‍ വിളിക്കുന്നത് കേട്ട് വാതില്‍തുറന്ന ഡോക്ടറുടെ മുന്നില്‍ എത്തിയത് മൂന്ന് മോഷ്ടാക്കള്‍. ഒരാള്‍ താഴത്തെ നിലയില്‍ അമ്മ ഒച്ചയുണ്ടാക്കാതിരിക്കാനായി കാവലിരിക്കുകയായിരുന്നു.

മകനെ അച്ഛനമ്മമാരുടെ അടുത്തേക്കുവിട്ട് മോഷ്ടാക്കള്‍ പറഞ്ഞു- ''ഞങ്ങള്‍ മോഷ്ടിക്കാന്‍ കയറിയതാണ്. സഹകരിക്കണം. ഞങ്ങള്‍ക്കും നിങ്ങള്‍ക്കും അതാണ് നല്ലത്'' എന്ന്.

തുടര്‍ന്ന് പണവും സ്വര്‍ണവും എവിടെയെന്നായിരുന്നു മോഷ്ടാക്കളുടൈ ചോദ്യം. എന്നാല്‍ ഇവിടെ അതൊന്നുമില്ലെന്നായിരുന്നു ഡോക്ടറുടെയും ഭാര്യയുടെയും മറുപടി. ഉണ്ടെന്ന് ഞങ്ങള്‍ക്കറിയാമല്ലോ, അതുറപ്പാക്കിയല്ലേ ഈ പണിക്കെത്തിയത് എന്നുപറഞ്ഞ മോഷ്ടാക്കള്‍ മുറി മുഴുവന്‍ അരിച്ചുപെറുക്കി. അലമാരിയിലെ വസ്ത്രങ്ങളെല്ലാം വലിച്ചുവാരിയിട്ടു.

എന്നാല്‍ അവിടെ നിന്നും ഒന്നും കണ്ടെത്താന്‍ കഴിഞ്ഞില്ല. ഇതോടെ കുപിതരായി നില്‍ക്കുമ്പോഴാണ് അലമാരയുടെ പുറത്ത് കരടിക്കുട്ടിയുടെ ബൊമ്മ കണ്ടത്. ഇതോടെ മോഷ്ടാക്കളിലൊരാള്‍ അരിശംപൂണ്ട് അരിവാള്‍ കൊണ്ട് ബൊമ്മയെ വെട്ടി. അപ്പോള്‍ ബൊമ്മയുടെ വയറ്റില്‍നിന്ന് സ്വര്‍ണാഭരണങ്ങളും അഞ്ചെട്ടുകെട്ട് നോട്ടും താഴെവീണു. 30 പവന്‍ സ്വര്‍ണവും 80,000 രൂപയും ആണ് അതിലുണ്ടായിരുന്നത്.

അതെല്ലാം എടുത്തിറങ്ങിയ മോഷ്ടാക്കള്‍ സി സി ടി വി യുടെ ഹാര്‍ഡ് ഡിസ്‌കും എടുത്തു. എന്നാല്‍ ഒരു തെളിവും അവശേഷിപ്പിക്കാതെ മുങ്ങിയ കള്ളന്‍മാരെ കണ്ടെത്താന്‍ നേരത്തെ ഡോക്ടറുടെ മുന്നില്‍ പുലര്‍ച്ചെ പാര്‍ക്ക് ചെയ്തിരുന്ന ഒരു കാറിന്റെ നമ്പര്‍ പെട്രോളിംഗ് പോലീസ് ഓര്‍ത്തുവെച്ചത് മാത്രമാണ് സഹായകമായത്.

മണ്ണുത്തി പോലീസ് സ്‌റ്റേഷന്‍ പരിധിയിലെ മുല്ലക്കര ഡോണ്‍ ബോസ്‌കോ സ്‌കൂളിന് എതിര്‍വശം ഡോ. ക്രിസ്റ്റോയുടെ വീട്ടില്‍ പുലര്‍ച്ചെ മൂന്നുമണിയോടെയാണ് മോഷണം നടന്നത്. അതേസമയം തന്നെ

വീടിന് നേരെ മുന്നില്‍ ഹൈവേയുടെ ഓരത്ത് ഒരു കാര്‍ കിടക്കുന്നുണ്ടായിരുന്നു.

രാത്രി അതുവഴി വന്ന റോന്ത് പോലീസിന് സംശയം തോന്നി കാറുകാരന്റെ അടുത്തെത്തി ചോദ്യം ചെയ്തപ്പോള്‍ ദൂരയാത്ര കഴിഞ്ഞ് വരികയാണെന്നും ഉറക്കം തോന്നിയതിനാല്‍ നിര്‍ത്തിയതാണെന്നുമായിരുന്നു മറുപടി നല്‍കിയത്.

വാഹനത്തിന്റെ രേഖകള്‍ പരിശോധിച്ചപ്പോള്‍ എല്ലാം കൃത്യമായതിനാല്‍ നന്നായി ഉറങ്ങിയ ശേഷം പോയാല്‍ മതിയെന്ന ഉപദേശം നല്‍കി പോലീസ് മടങ്ങുകയായിരുന്നു. എന്നാല്‍ ഈ കാറിന്റെ നമ്പര്‍ പോലീസ് ഓര്‍ത്തുവെച്ചിരുന്നു. കെ.എ.51എം- 1093 എന്ന കാര്‍ നമ്പര്‍ ഇപ്പോള്‍ കേസിലെ ഏക തുമ്പായിരിക്കയാണ്.

മോഷണം നടന്ന വീട്ടിലെത്തിച്ച പോലീസ് നായ മണംപിടിച്ചോടിയതും ഈ കാര്‍ നിര്‍ത്തിയ ഇടം വരെയാണ്. എന്തായാലും കര്‍ണാടക രജിസ്ട്രേഷനുള്ള കാറില്‍ എത്തിയത് തമിഴ്നാട്ടുകാരാണെന്ന സൂചന പോലീസിന് കിട്ടിയിട്ടുണ്ട്. പക്ഷേ, അവര്‍ ഡോക്ടറുടെ വീട്ടില്‍ സംസാരിച്ചത് മുഴുവന്‍ ഇംഗ്ലീഷിലായിരുന്നു. ഏതായാലും പോലീസ് ഈ നമ്പറിലുള്ള വാഹനത്തിന് പിന്നാലെ തിരിഞ്ഞിരിക്കയാണ്.

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം )

Keywords: Thieves find nothing in doctor's house; irated, they hack a teddy bear and find, Thrissur, News, Local-News, Complaint, Police, Theft, Kerala.

About kvartha pre

ഞങ്ങളുടെ Facebookലും Twitterലും അംഗമാകൂ. ഓരോ വാര്‍ത്തയും കെവാര്‍ത്തയിലൂടെ അറിയാം
«
Next
Newer Post
»
Previous
Older Post
ശ്രദ്ധിക്കുക: താഴെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ കെവാര്‍ത്തയുടെ അഭിപ്രായമാവണമെന്നില്ല. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. മംഗ്ലീഷില്‍ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നത് ഒഴിവാക്കുക. അവഹേളനപരമോ വ്യക്തിപരമായ അധിക്ഷേപങ്ങളോ അശ്‌ളീല പദപ്രയോഗങ്ങളോ അസഭ്യങ്ങളോ തെറ്റിദ്ധാരണാജനകമോ അപകീര്‍ത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നത് സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്.

മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

മുഴുവന്‍ വാര്‍­ത്ത­കള്‍ | News by date

Search This portal