Follow KVARTHA on Google news Follow Us!
ad

കാത്തിരുന്ന് പിറന്ന കണ്‍മണിക്ക് രണ്ട് തലയും മൂന്ന് കൈകളും; ഇരട്ടകളെ പ്രവചിച്ച ഡോക്ടര്‍മാര്‍ ഞെട്ടി

ഇരട്ടക്കുട്ടികളെ കാത്തിരുന്ന ദമ്പതികളെയും, ഡോക്ടര്‍മാരെയും ഞെട്ടിച്ച് ജനിച്ച കുഞ്ഞിന് ഇരട്ട News, National, India, Bopal, Birth, Baby, Women, hospital, Doctor, Health, The Baby was Born with Two Heads and Three Hands
ഭോപ്പാല്‍: (www.kvartha.com 25.11.2019) ഇരട്ടക്കുട്ടികളെ കാത്തിരുന്ന ദമ്പതികളെയും, ഡോക്ടര്‍മാരെയും ഞെട്ടിച്ച് ജനിച്ച കുഞ്ഞിന് ഇരട്ട തലകളും, മൂന്ന് കൈകളും. മധ്യപ്രദേശിലെ വിദിഷ പട്ടണത്തിലെ സര്‍ക്കാരിന്റെ ജില്ലാ ആശുപത്രിയിലാണ് ഈ ആണ്‍കുഞ്ഞ് ജനിച്ചത്.

ഗര്‍ഭിണിയായ യുവതിക്ക് നേരത്തെ സോണോഗ്രാഫി പരിശോധന നടത്തിയിരുന്നെങ്കിലും ഇരട്ടകുട്ടികള്‍ എന്നാണ് ഡോക്ടര്‍മാര്‍ വിധിച്ചത്. വിദിഷ ജില്ലയിലെ മാലാ ഗ്രാമത്തില്‍ നിന്നുള്ള യുവതിക്കാണ് ഏറെ അപൂര്‍വ്വതകളുള്ള കുട്ടി ജനിച്ചത്.

 News, National, India, Bopal, Birth, Baby, Women, hospital, Doctor, Health, The Baby was Born with Two Heads and Three Hands

കുഞ്ഞിന് ഒരു ശരീരവും രണ്ട് തലകളുമാണ് ഉണ്ടായിരുന്നത്. കുട്ടിയെ ഓപ്പറേഷനിലൂടെയാണ് പുറത്തെടുത്തതെന്ന് ജില്ലാ ആശുപത്രി സിവില്‍ സര്‍ജന്‍ ഡോ. സഞ്ജയ് ഖരെ പറഞ്ഞു. വാര്‍ത്ത പരന്നതോടെ കുഞ്ഞിനെ കാണാന്‍ എത്തുന്ന ജനക്കൂട്ടത്തെയും തടയേണ്ട അവസ്ഥയിലായെന്ന് ഡോക്ടര്‍ കൂട്ടിച്ചേര്‍ത്തു.

ഇരട്ടകളെ പ്രതീക്ഷിച്ചിരുന്നെങ്കിലും ഇത്തരത്തില്‍ കൂടിച്ചേര്‍ന്ന് ഇരിക്കുമെന്ന് കരുതിയില്ലെന്ന് ഡോ. പ്രതിഭ ഓസ്വാള്‍ പറഞ്ഞു. അടിയന്തര സര്‍ജറിയാണ് നടത്തിയത്. ഒന്നര വര്‍ഷം മുന്‍പ് വിവാഹിതയായ സ്ത്രീയുടെ ആദ്യത്തെ കുഞ്ഞാണ്. ഓപ്പറേഷന് ശേഷം കുടുംബം ഞെട്ടലില്‍ ആയതിനാല്‍ അമ്മയോട് വിവരം അറിയിച്ചില്ല, ഡോക്ടര്‍ വ്യക്തമാക്കി.

ഇത്തരം കുട്ടികളില്‍ നേരത്തെ ഓപ്പറേഷന്‍ നടത്തിയ അനുഭവപരിചയമുള്ളഭോപ്പാലിലെയും, ഡല്‍ഹിയിലെയും വിദഗ്ധ ഡോക്ടര്‍മാരുമായി സംസാരിക്കുന്നുണ്ടെന്ന് ആശുപത്രി ചൈല്‍ഡ് സ്പെഷ്യലിസ്റ്റ് സുരേന്ദ്ര സോങ്കര്‍ പറഞ്ഞു.

ആശുപത്രിയിലെ സ്പെഷ്യല്‍ നവജാതശിശു പരിചരണ യൂണിറ്റില്‍ പ്രവേശിപ്പിച്ച കുഞ്ഞ് പ്രത്യേക നിരീക്ഷണത്തില്‍ പരിചരിച്ച് വരികയാണ്.

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങaളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം  )

Keywords: News, National, India, Bopal, Birth, Baby, Women, hospital, Doctor, Health, The Baby was Born with Two Heads and Three Hands