Follow KVARTHA on Google news Follow Us!
ad

ഉള്ളി വില കുതിക്കുന്നു; പിടിച്ചുകെട്ടാന്‍ ഈജിപ്തില്‍ നിന്ന് ഇറക്കുമതി

കുതിച്ചുയരുന്ന സവാള വിലയെ പിടിച്ചുകെട്ടാന്‍ ഈജിപ്തില്‍നിന്ന് Mumbai, News, Business, Egypt, Trending, Increased, National,
മുംബൈ: (www.kvartha.com 26.11.2019) കുതിച്ചുയരുന്ന സവാള വിലയെ പിടിച്ചുകെട്ടാന്‍ ഈജിപ്തില്‍നിന്ന് ഇറക്കുമതി ചെയ്യാന്‍ തീരുമാനം. പൊതുമേഖലാ വ്യാപാര സ്ഥാപനമായ എം എം ടി സിയെയാണ് ഇതിനായി കേന്ദ്ര സര്‍ക്കാര്‍ ചുമതലപ്പെടുത്തിയത്. 6,090 ടണ്‍ ഇറക്കുമതി ചെയ്യാനാണ് കരാര്‍ നല്‍കിയിരിക്കുന്നത്. ഇറക്കുമതി ചെയ്യുന്ന സവാള സംസ്ഥാനങ്ങള്‍ക്ക് കിലോഗ്രാമിന് 52-60 രൂപ നിരക്കില്‍ വിതരണം ചെയ്യും.

ആഭ്യന്തര വിതരണം മെച്ചപ്പെടുത്താനും വില നിയന്ത്രിക്കാനുമായി 1.2 ലക്ഷം ടണ്‍ ഉള്ളി ഇറക്കുമതി ചെയ്യാന്‍ കേന്ദ്ര മന്ത്രിസഭ കഴിഞ്ഞ ആഴ്ച തീരുമാനിച്ചിരുന്നു. ഈ മാസമാദ്യം രാജ്യത്തിന്റെ പല ഭാഗങ്ങളിലും സവാള വില കിലോയ്ക്ക് 100 രൂപയിലെത്തി. ഡെല്‍ഹിയില്‍ കിലോയ്ക്ക് 70 രൂപയാണ് ചില്ലറ വില.

MMTC places order for 6,090 tonnes of onion from Egypt, Mumbai, News, Business, Egypt, Trending, Increased, National.

'ആദ്യപടിയായി ഈജിപ്തില്‍ നിന്ന് 6,090 ടണ്‍ സവാളയ്ക്ക് എം എം ടി സി ഓര്‍ഡര്‍ കൊടുത്തിട്ടുണ്ട്. ഇത് മുംബൈയിലെ നവ ഷെവയില്‍ (ജെഎന്‍പിടി) എത്തിച്ചേരും. കിലോഗ്രാമിന് 52-55 രൂപ നിരക്കില്‍ സംസ്ഥാനങ്ങള്‍ക്ക് വിതരണം ചെയ്യും. സംസ്ഥാനങ്ങള്‍ക്ക്, ഇറക്കുമതി ചെയ്ത സവാള നേരിട്ടെടുക്കാനും, ആവശ്യമെങ്കില്‍ നഫെഡ് വഴി സ്വീകരിക്കാനും അവസരമുണ്ട്. സവാള വിതരണം ഡിസംബര്‍ ആദ്യം മുതല്‍ ആരംഭിക്കും' എന്ന് കേന്ദ്രസര്‍ക്കാര്‍ പുറത്തിറക്കിയ ഔദ്യോഗിക പ്രസ്താവനയില്‍ പറയുന്നു.

ആദ്യ ആഴ്ചയില്‍, ആന്ധ്രാപ്രദേശ്, ബംഗാള്‍, ഒഡീഷ, കേരളം, സിക്കിം, ഡെല്‍ഹി എന്നിവിടങ്ങളില്‍ നിന്നായി 2,265 ടണ്‍ സവാളയുടെ ഓര്‍ഡര്‍ ലഭിച്ചിട്ടുണ്ട്. മറ്റു സംസ്ഥാനങ്ങളോട് എത്രയും വേഗം ഓര്‍ഡര്‍ നല്‍കാന്‍ ആവശ്യപ്പെട്ടിട്ടുണ്ട്.

കൊച്ചിയില്‍ ചെറിയ ഉള്ളിവില കിലോഗ്രാമിന് 100 രൂപ കടന്നു. എറണാകുളം മാര്‍ക്കറ്റില്‍ ചെറിയ ഉള്ളിക്ക് കഴിഞ്ഞദിിവസം 100 രൂപയായിരുന്നു മൊത്തവില. കടകളില്‍ 110 രൂപ മുതല്‍ 115 രൂപ വരെയാണു വില. നഗരത്തിനു പുറത്തേക്ക് 120 രൂപ വരെ വിലയുണ്ട്. സവാള വിലയും നഗരത്തിനു പുറത്ത് 100 രൂപയിലെത്തി. രണ്ടു ദിവസം മുന്‍പുവരെ സവാള 70 ഉം ഉള്ളി 80 ഉം രൂപയ്ക്കാണു വിറ്റത്. പെട്ടെന്നാണു 40 രൂപയുടെ വര്‍ധന.

സംസ്ഥാനങ്ങളുടെ ആവശ്യങ്ങള്‍ അറിയാനായി ഉപഭോക്തൃ കാര്യ സെക്രട്ടറി അവിനാശ് കെ ശ്രീവാസ്തവ തിങ്കളാഴ്ച സംസ്ഥാന സര്‍ക്കാരുകളുമായി വിഡിയോ കോണ്‍ഫറന്‍സ് നടത്തിയിരുന്നു. ഇതുസംബന്ധിച്ച് നവംബര്‍ 23 ന് എല്ലാ സംസ്ഥാനങ്ങളിലെയും ചീഫ് സെക്രട്ടറിമാര്‍ക്ക് അദ്ദേഹം കത്ത് എഴുതുകയും ചെയ്തു.

2019-20 ലെ ഖാരിഫ്, ഖാരിഫ് അനന്തര സീസണുകളിലെ ഉത്പാദനം 26 ശതമാനം ഇടിഞ്ഞ് 5.2 ദശലക്ഷം ടണ്ണായതായും ഇതു വിലക്കയറ്റത്തിനു കാരണമായതായും ലോക് സഭയില്‍ കേന്ദ്ര ഭക്ഷ്യ മന്ത്രി റാം വിലാസ് പാസ്വാന്‍ നവംബര്‍ 19 ന് പറഞ്ഞിരുന്നു.

 'സെപ്റ്റംബര്‍-ഒക്ടോബര്‍ കാലയളവില്‍ പെയ്ത മഴ കര്‍ണാടക, മഹാരാഷ്ട്ര, മധ്യപ്രദേശ് എന്നിവിടങ്ങളിലെ വിളകള്‍ക്ക് നാശനഷ്ടമുണ്ടാക്കി. ഇത് വിപണിയില്‍ സവാളയുടെ ലഭ്യത പരിമിതപ്പെടുത്തുകയും വിലയില്‍ സമ്മര്‍ദം ചെലുത്തുകയും ചെയ്തു'എന്നും പാസ്വാന്‍ പറഞ്ഞു.

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം )

Keywords: MMTC places order for 6,090 tonnes of onion from Egypt, Mumbai, News, Business, Egypt, Trending, Increased, National.