വിജയ് ഹസാരെ ട്രോഫിയില്‍ മലയാളി താരം സഞ്ജു സാംസണ് ഇരട്ട സെഞ്ച്വറി; സഞ്ജു-സച്ചിന്‍ കൂട്ടുകെട്ടില്‍ കേരളത്തിന് തകര്‍പ്പന്‍ സ്‌കോര്‍
Oct 12, 2019, 15:40 IST
ബംഗളൂരു: (www.kvartha.com 12.10.2019) വിജയ് ഹസാരെ ട്രോഫിയില്‍ മലയാളി താരം സഞ്ജു സാംസണ് ഇരട്ട സെഞ്ച്വറി. ഗോവയ്ക്കെതിരായ ഏകദിന മത്സരത്തില്‍ 125 പന്തിലാണ് സഞ്ജു ശരവേഗത്തില്‍ ഇരട്ട സെഞ്ച്വറി നേടിയത്. 129 പന്തില്‍ 21 ബൗണ്ടറിയും 10 സിക്സറും അടങ്ങുന്ന ഇന്നിങ്സായിരുന്നു സഞ്ജുവിന്റേത്(212 നോട്ടൗട്ട്). കേരളം നിശ്ചിത 50 ഓവറില്‍ മൂന്നു വിക്കറ്റ് നഷ്ടത്തില്‍ 377 റണ്‍സെടുത്തു.
മൂന്നാം വിക്കറ്റില്‍ സച്ചിന്‍ ബേബിക്കൊപ്പം റെക്കോഡ് കൂട്ടുകെട്ടും സഞ്ജു കുറിച്ചു. ഇരുവരും ചേര്‍ന്ന് 338 റണ്‍സിന്റെ കൂട്ടുകെട്ടാണ് ഉണ്ടാക്കിയത്. സഞ്ജു-സച്ചിന്‍ കൂട്ടുകെട്ടിന്റെ തകര്‍പ്പന്‍ ബാറ്റിങ് പ്രകടനത്തിന്റെ പിന്‍ബലത്തില്‍ കേരളം കൂറ്റന്‍ സ്‌കോറും നേടി.
10 റണ്‍സെടുത്ത നായകന്‍ ഉത്തപ്പയും ഏഴ് റണ്‍സെടുത്ത വിഷ്ണു വിനോദും പുറത്തായ ശേഷം ഒത്തുചേര്‍ന്ന സഞ്ജു-സച്ചിന്‍ കൂട്ടുകെട്ട് കേരളത്തെ കൂറ്റന്‍ സ്‌കോറിലേക്ക് നയിക്കുകയായിരുന്നു.

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം )
Keywords: Vijay Hazare Trophy LIVE: Sanju Samson hits double-century,Bangalore, News, Sports, National, Cricket.
Keywords: Vijay Hazare Trophy LIVE: Sanju Samson hits double-century,Bangalore, News, Sports, National, Cricket.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.