ഗുരുതരമായി പരിക്കേറ്റ വളന്റിയര്‍ ആശുപത്രിയിലെത്തുന്നതിന് മുമ്പ് ചോരപുരണ്ട ഹാമര്‍ കഴുകിയെടുത്ത് വീണ്ടും ഉപയോഗിച്ചു; അഫീലിന്റെ മരണത്തിന് പിന്നാലെ സംഘാടകര്‍ക്കെതിരെ വിമര്‍ശനങ്ങളുയരുന്നു

 


കോട്ടയം: (www.kvartha.com 22.10.2019) സംസ്ഥാന ജൂനിയര്‍ അത്‌ലറ്റിക്ക് മീറ്റിനിടെ ഹാമര്‍ തലില്‍ വീണ് പരിക്കേറ്റ അഫീലിന്റെ മരണത്തിന് പിന്നാലെ ജില്ലാ അത്‌ലറ്റിക് അസോസിയേഷനെതിരെ വിമര്‍ശനങ്ങളുയരുന്നു. മൂന്ന് കിലോയുള്ള ഹാമര്‍ തലയില്‍ പതിച്ച് വളന്റിയറായ അഫീല്‍ ഗുരുതരാവസ്ഥയിലായപ്പോഴും സംഘാടകര്‍ ചോരപുരണ്ട ഹാമര്‍ കഴുകിയെടുത്ത് മത്സരം തുടരുകയായിരുന്നവത്രെ. അഫീല്‍ ആശുപത്രിയില്‍ എത്തും മുമ്പാണ് അവന്റെ ചോരപുരണ്ട ഹാമര്‍ യാതൊരു മനസ്സലിവുമില്ലാതെ സംഘാടകര്‍ കഴുകിയെടുത്ത് ഉപയോഗിച്ചത്. വിങ്ങുന്ന മനസുമായി അഫീലിന്റെ സുഹൃത്തുക്കള്‍ ഗ്രൗണ്ടില്‍ നില്‍ക്കുമ്പോഴാണ് ഹാമര്‍ കഴുകിയെടുത്ത് അതേ മത്സരാര്‍ത്ഥിക്ക് വീണ്ടും എറിയാനായി നല്‍കിയത്.

ഹാമര്‍ പോലീസിന് തെളിവെടുപ്പിനായി നല്‍കണമെന്ന് പോലും ഓര്‍ക്കാതെ കഴുകിയെടുത്ത് മത്സരം തുടര്‍ന്നത്. പിന്നീട് എതിര്‍പ്പ് ഉയര്‍ന്നതോടെയാണ് ഒരു റൗണ്ടിന് ശേഷം മത്സരം നിര്‍ത്തിവെച്ചത്.

ഗുരുതരമായി പരിക്കേറ്റ വളന്റിയര്‍ ആശുപത്രിയിലെത്തുന്നതിന് മുമ്പ് ചോരപുരണ്ട ഹാമര്‍ കഴുകിയെടുത്ത് വീണ്ടും ഉപയോഗിച്ചു; അഫീലിന്റെ മരണത്തിന് പിന്നാലെ സംഘാടകര്‍ക്കെതിരെ വിമര്‍ശനങ്ങളുയരുന്നു

സംഭവത്തില്‍ അഫീലിനെ കുറ്റപ്പെടുത്താനായിരുന്നു സംഘാടകരുടെ ശ്രമം. സംഘാടകരുടെ ഭാഗത്ത് നിന്നുള്ള നിരവധി പിഴവുകള്‍ ബോധ്യപ്പെട്ടതോടെ അഫീല്‍ വളന്റിയറല്ല, കാഴ്ചക്കാരനായി എത്തിയതായിരുന്നുവെന്ന് സംഘാടകര്‍ കള്ളംപറഞ്ഞു. എന്നാല്‍, മത്സരം നടക്കുമ്പോള്‍ സ്‌റ്റേഡിയത്തില്‍ പ്രവേശിക്കാന്‍ സാധാരണ വിദ്യാര്‍ത്ഥിക്ക് എങ്ങനെ കഴിഞ്ഞെന്ന ചോദ്യമുണ്ടായതോടെ പെണ്‍കുട്ടി റെക്കോഡ് ദൂരത്തില്‍ ഹാമര്‍ എറിഞ്ഞതുകൊണ്ടാണ് അപകടമുണ്ടായതെന്ന വിചിത്രന്യായവും സംഘാടകര്‍ നിരത്തി.

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം )

Keywords: Kerala, Kottayam, News, Sports, Student, Death, Criticism, Hammer Throw, Volunteer's death; Critics against organizers
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia