» » » » » » » » » » അവിവാഹിതയായ ബിരുദ വിദ്യാര്‍ത്ഥിനി കുളിമുറിയില്‍ പ്രസവിച്ചു; നവജാത ശിശുവിന്റെ മൃതദേഹം വീട്ടിനുള്ളില്‍ പ്ലാസ്റ്റിക് കവറിലാക്കി ബാഗിനുള്ളില്‍ ഒളിപ്പിച്ചു; ഗര്‍ഭിണിയാണെന്ന വിവരം പുറത്തറിയാതിരിക്കാന്‍ ഷാള്‍ ഉപയോഗിച്ചു വയര്‍ മുറുക്കിക്കെട്ടി; പോലീസില്‍ വിവരം അറിയിച്ചത് സുഹൃത്ത്

മുരിക്കാശേരി: (www.kvartha.com 17.10.2019) അവിവാഹിതയായ ബിരുദ വിദ്യാര്‍ത്ഥിനി കുളിമുറിയില്‍ പ്രസവിച്ചു. പ്രസവശേഷം നവജാത ശിശുവിന്റെ മൃതദേഹം വീട്ടിനുള്ളില്‍ പ്ലാസ്റ്റിക് കവറിലാക്കി ബാഗിനുള്ളില്‍ ഒളിപ്പിച്ചു. തോപ്രാംകുടി വാത്തിക്കുടിയില്‍ കഴിഞ്ഞദിവസമാണ് സംഭവം. ആണ്‍കുഞ്ഞിന്റെ മൃതദേഹമാണ് കണ്ടെത്തിയത്.

എന്നാല്‍ പെണ്‍കുട്ടി ഗര്‍ഭിണിയായതും പ്രസവിച്ചതുമൊന്നും വീട്ടുകാരോ നാട്ടുകാരോ സുഹൃത്തുക്കളോ അറിഞ്ഞിരുന്നില്ല. ഗര്‍ഭിണിയാണെന്ന വിവരം പുറത്തറിയാതിരിക്കാന്‍ ഷാള്‍ ഉപയോഗിച്ചു വയര്‍ മുറുക്കിക്കെട്ടിയതാകാമെന്നാണ് സംശയിക്കുന്നത്.

20-yr-old Kerala woman delivers in bathroom, baby’s body found in plastic bag, Pregnant Woman, Baby, Dead Body, Police, Probe, Crime, Criminal Case, Kerala

പ്രസവശേഷം ശാരീരിക അസ്വസ്ഥത അനുഭവപ്പെട്ട പെണ്‍കുട്ടിയെ വിദഗ്ധ ചികിത്സയ്ക്കായി പോലീസ് നിരീക്ഷണത്തില്‍ ഇടുക്കി മെഡിക്കല്‍ കോളജ് ആശുപത്രിയിലേക്കു മാറ്റി. അതേസമയം കുട്ടി ജനിച്ചപ്പോള്‍തന്നെ മരിച്ചതാണോ അതോ ശ്വാസംമുട്ടിയാണോ മരിച്ചതെന്നറിയാന്‍ മൃതദേഹം കോട്ടയം മെഡിക്കല്‍ കോളജില്‍ പോസ്റ്റ്മോര്‍ട്ടം നടത്തി.

കൊലപാതകമാണെങ്കില്‍ മാതാവിനെ അറസ്റ്റ് ചെയ്യും. ചൊവ്വാഴ്ച ഉച്ചയോടെ വീട്ടിലെ കുളിമുറിയിലാണ് കുഞ്ഞിനു ജന്മംനല്‍കിയത്. തുടര്‍ന്നു കുട്ടിയെ പ്ലാസ്റ്റിക് കവറിലാക്കി ബാഗില്‍ ഒളിപ്പിക്കുകയായിരുന്നു. പെണ്‍കുട്ടിയുടെ സുഹൃത്തുവഴി വിവരം അറിയാനിടയായ പോലീസ് വീട്ടിലെത്തി പ്ലാസ്റ്റിക് കവറില്‍നിന്നു നവജാതശിശുവിന്റെ മൃതദേഹം കണ്ടെത്തി. ജനന സമയത്തു ശിശുവിനു ജീവനില്ലായിരുന്നുവെന്നാണ് പെണ്‍കുട്ടി പോലീസിനോട് പറഞ്ഞത്.

ബിരുദ വിദ്യാര്‍ഥിനിയായ ഇരുപതുകാരി മണിയാറന്‍കുടി സ്വദേശിയായ യുവാവുമായി നേരത്തെ അടുപ്പത്തിലായിരുന്നു. ഈ യുവാവുമായി അടുപ്പത്തിലായിരുന്ന സമയത്തു ഗര്‍ഭിണിയായതാകാമെന്നാണു സൂചന. എന്നാല്‍ ഗര്‍ഭിണിയാണെന്ന വിവരം കുട്ടി ബന്ധുക്കളില്‍നിന്നും സുഹൃത്തുക്കളില്‍നിന്നും മറച്ചുവച്ചു. ഇതിനിടെ യുവാവ് മറ്റൊരു വിവാഹം കഴിക്കുകയും ഈ വിവാഹബന്ധം വേര്‍പെടുകയും ചെയ്തു. ഇതോടെ മനോവിഷമത്തിലായ യുവാവ് രണ്ടു മാസം മുമ്പ് ആത്മഹത്യയും ചെയ്തിരുന്നു.

പ്രസവ ശേഷം കുട്ടിയെ ഉപേക്ഷിക്കുന്നതിനു സഹായം ആവശ്യപ്പെട്ടു പെണ്‍കുട്ടി സുഹൃത്തിനെ ഫോണില്‍ വിളിച്ചതാണ് സംഭവം പുറത്താകാന്‍ കാരണമായത്. സംഭവം വിശ്വസിക്കാതിരുന്ന സുഹൃത്ത് പെണ്‍കുട്ടിയോട് ഫോട്ടോ ആവശ്യപ്പെട്ടു. തുടര്‍ന്ന് പെണ്‍കുട്ടി ചിത്രം പകര്‍ത്തി വാട്ട്സ്ആപ്പില്‍ അയച്ചുകൊടുത്തു. സുഹൃത്താണ് വിവരം പോലീസില്‍ അറിയിച്ചത്. മുരിക്കാശേരി പോലീസ് മേല്‍നടപടി സ്വീകരിച്ചു.

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം )

Keywords: 20-yr-old Kerala woman delivers in bathroom, baby’s body found in plastic bag, Pregnant Woman, Baby, Dead Body, Police, Probe, Crime, Criminal Case, Kerala.

About kvartha pre

ഞങ്ങളുടെ Facebookലും Twitterലും അംഗമാകൂ. ഓരോ വാര്‍ത്തയും കെവാര്‍ത്തയിലൂടെ അറിയാം
«
Next
Newer Post
»
Previous
Older Post
ശ്രദ്ധിക്കുക: താഴെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ കെവാര്‍ത്തയുടെ അഭിപ്രായമാവണമെന്നില്ല. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. മംഗ്ലീഷില്‍ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നത് ഒഴിവാക്കുക. അവഹേളനപരമോ വ്യക്തിപരമായ അധിക്ഷേപങ്ങളോ അശ്‌ളീല പദപ്രയോഗങ്ങളോ അസഭ്യങ്ങളോ തെറ്റിദ്ധാരണാജനകമോ അപകീര്‍ത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നത് സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്.

മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

മുഴുവന്‍ വാര്‍­ത്ത­കള്‍ | News by date

Search This portal