Follow KVARTHA on Google news Follow Us!
ad

അനുപ്രിയ മധുമിത ലക്ര: വിമാനം പറപ്പിക്കുന്ന ആദ്യ വനവാസിയായ വനിതാ പൈലറ്റ്, വാര്‍ത്താസമ്മേളനം വിളിച്ച് അഭിനന്ദനമറിയിച്ച് മുഖ്യമന്ത്രി നവീന്‍ പട്‌നായിക്

രാജ്യത്തെ വനവാസി വിഭാഗത്തില്‍ നിന്നുള്ള ആദ്യ വനിതാ പൈലറ്റായി അനുപ്രിയ മധുമിത ലക്ര. ഒഡീഷയിലെ മല്‍കാന്‍ഗിരി സ്വദേശിയാണ് National, News, Air Plane, Pilot, Woman, Tribal Women, CM, Odisha: Anupriya Madhumita Lakra Becomes First Tribal Woman Commercial Pilot; To Fly Planes For Indigo Airlines
ഭുവനേശ്വര്‍: (www.kvartha.com 10/09/2019) കൊമേഴ്ഷ്യല്‍ വിമാനം പറപ്പിക്കുന്ന രാജ്യത്തെ ആദ്യ വനവാസിയായ വനിതാ പൈലറ്റ് ആകാനൊരുങ്ങുകയാണ് ഒഡീഷയിലെ മല്‍കാന്‍ഗിരി സ്വദേശിയായ ഇരുപത്തിയേഴുകാരിയായ അനുപ്രിയ മധുമിത ലക്ര. മധുമിതയ്ക്കിത് സ്വപ്‌ന സാക്ഷാത്കാരമാണ്. തന്റെ ജീവിതാഭിലാഷമായ പൈലറ്റ് എന്ന നേട്ടം അവള്‍ കീഴടക്കിക്കഴിഞ്ഞു. മധുമിതയെ അഭിനന്ദിച്ച് ഒഡീഷ ഒന്നടങ്കം രംഗത്തുണ്ട്. മല്‍കാന്‍ഗിരി ജില്ലയിലെ പോലീസ് കോണ്‍സ്റ്റബിളായ മരിന്യാസ് ലക്രയുടെയും ജിമാജ് യശ്മിന്‍ ലക്രയുടെയും മകളാണ് മധുമിത.


മുഖ്യമന്ത്രി നവീന്‍ പട്‌നായിക് വാര്‍ത്താസമ്മേളനം വിളിച്ച് അഭിനന്ദനമറിയിച്ചു. നേട്ടത്തില്‍ വളരെയധികം സന്തോഷിക്കുന്നു. പെണ്‍കുട്ടികള്‍ക്ക് മാതൃകയാണ് അവര്‍, അദ്ദേഹം പറഞ്ഞു. മധുമിതയുടെ നേട്ടത്തില്‍ അഭിമാനം കൊള്ളുന്നുവെന്ന് ഒഡീഷ ആദിവാസി കല്യാണ്‍ മഹാസംഘ് പ്രസിഡന്റ് നിരഞ്ജന്‍ ബിസി അറിയിച്ചു.

കുടുംബം മാത്രമല്ല ഒഡീഷ മുഴുവനും അവളില്‍ അഭിമാനം കൊള്ളുന്നുവെന്ന് മധുമിതയുടെ പിതാവ് പ്രതികരിച്ചു. മധുമിതയെ പൈലറ്റ് ട്രെയിനിങ്ങിനയയ്ക്കാനുള്ള പണം കണ്ടെത്തുന്നത് വളരെയധികം ബുദ്ദിമുട്ടേറിയ ഒന്നായിരുന്നു. വായ്പയെടുത്തും ബന്ധുക്കളില്‍ നിന്ന് കടം വാങ്ങിയുമാണ് പഠിപ്പിച്ചത്. അവള്‍ ആഗ്രഹിച്ച മേഖലയില്‍ തന്നെ എത്തണമെന്ന് മനസില്‍ ഉറപ്പിച്ചിരുന്നു. അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

വളര്‍ന്ന ചുറ്റുപാടുകള്‍ മോശമായിരുന്നെങ്കിലും വലിയ സ്വപ്നങ്ങള്‍ കാണുന്നതില്‍ നിന്ന് അത് അവളെ പിന്തിരിപ്പിച്ചില്ല. അവള്‍ സ്വപ്നം കണ്ടിടത്തുതന്നെ എത്തിയതില്‍ വളരെയധികം സന്തോഷം. എല്ലാ പെണ്‍കുട്ടികള്‍ക്കും തങ്ങളുടെ മകള്‍ പ്രചോദനമാകട്ടെ. രക്ഷിതാക്കളെല്ലാവരും അവരുടെ പെണ്‍കുട്ടികള്‍ക്ക് പിന്തുണ നല്‍കണം, മധുമിതയുടെ അമ്മ പറഞ്ഞു.

മല്‍കാന്‍ഗിരിയിലെ വളരെ പഴക്കം ചെന്ന വീട്ടില്‍ ഭര്‍ത്താവിനും മകനുമൊപ്പമാണ് മധുമിത താമസിക്കുന്നത്. മല്‍കാന്‍ഗിരി ജില്ലയിലാണ് അനുപ്രിയ മധുമിത ലക്ര ജനിച്ചതും വളര്‍ന്നതും. മല്‍കാന്‍ഗിരിയിലെ മിഷണറി സ്‌കൂളിലായിരുന്നു പ്രാഥമിക വിദ്യാഭ്യാസം. കൊരപൂട്ട് ജില്ലയില്‍ ഹയര്‍ സെക്കന്‍ഡറി വിദ്യാഭ്യാസം പൂര്‍ത്തിയാക്കിയ മധുമിത, 2012ല്‍ ഭുവനേശ്വറിലെ എഞ്ചിനീയറിംഗ് കോളജില്‍ പഠനം ആരംഭിച്ചു. എന്നാല്‍, ഇടയ്ക്ക് പഠനം അവസാനിപ്പിച്ച് ഭുവനേശ്വറിലെ സര്‍ക്കാര്‍ എവിയേഷന്‍ കോളജില്‍ ചേരുകയായിരുന്നു.



Keywords:  National, News, Air Plane, Pilot, Woman, Tribal Women, CM, Odisha: Anupriya Madhumita Lakra Becomes First Tribal Woman Commercial Pilot; To Fly Planes For Indigo Airlines