അടയാളപ്പെടുത്തുക കാലമേ ഇത് ഘടികാരങ്ങള്‍ നിലച്ച സമയം; ജാസിം ബിന്‍ ഹമ്മാദ് സ്റ്റേഡിയത്തില്‍ ഏഷ്യന്‍ ചാമ്പ്യന്മാരായ ഖത്തറിനെ പിടിച്ചുകെട്ടി സ്റ്റിമാച്ചിന്റെ നീലപ്പട; ഇത് ഇന്ത്യന്‍ കാല്‍പ്പന്തുചരിത്രത്തിലെ നാഴികക്കല്ല്

 


ദോഹ: (www.kvartha.com 11.09.2019) ലോകകപ്പ് യോഗ്യതാമത്സരത്തില്‍ ഏഷ്യന്‍ ചാമ്പ്യന്‍മാരായ ഖത്തറിനെ പിടിച്ചുകെട്ടി ഇന്ത്യയുടെ ശക്തിപ്രകടനം. ഗോള്‍വലയ്ക്ക് കീഴെ ബാറ്റണ്‍ ടാങ്ക് പോലെ നിലയുറപ്പിച്ച ഗുര്‍പ്രീത് സിങ് സന്ധുവിന്റെ മാസ്മരിക പ്രകടനമാണ് ഖത്തറിനെ ഗോള്‍രഹിത സമനിലയില്‍ തളയ്ക്കാന്‍ സഹായകമായത്. സമനിലയോടെ ലോകകപ്പ് യോഗ്യതാ റൗണ്ടില്‍ ഇന്ത്യ പ്രതീക്ഷ നിലനിര്‍ത്തി.

ദോഹയിലെ ജാസിം ബിന്‍ ഹമാദ് സ്റ്റേഡിയത്തില്‍ മത്സരത്തില്‍ പടനായകന്‍ ഛേത്രിയും മുന്നേറ്റനിരയിലെ കുന്തമുന മലയാളിതാരം ആഷിഖ് കുരുണിയനുമില്ലാതെയാണ് ഇന്ത്യ മത്സരത്തിനിറങ്ങിയത്. ആദ്യ മിനിറ്റ് മുതല്‍ തലങ്ങും വിലങ്ങും ആക്രമിച്ച ഖത്തറിനെതിരെ ഒന്നാന്തരം കൗണ്ടര്‍ അറ്റാക്കുകളിലൂടെയാണ് ഇന്ത്യ മറുപടികൊടുത്തത്. അവസാന 10 മിനിറ്റ് ഖത്തറിന്റെ പത്ത് പേരും ഇന്ത്യന്‍ ബോക്‌സിലെത്തിയിട്ടും ഗോളടിക്കാനായില്ല. അവസാനവിസിലുയരുമ്പോഴേക്കും വരെ ഖത്തര്‍ താരങ്ങള്‍ ഉതിര്‍ത്ത എണ്ണംപറഞ്ഞ 27 ഷോട്ടുകളാണ് ബൂമറാങ് പോലെ ഗോളി ഗുര്‍പ്രീത് സിങ്ങ് തിരിച്ചയച്ചത്.

അടയാളപ്പെടുത്തുക കാലമേ ഇത് ഘടികാരങ്ങള്‍ നിലച്ച സമയം; ജാസിം ബിന്‍ ഹമ്മാദ് സ്റ്റേഡിയത്തില്‍ ഏഷ്യന്‍ ചാമ്പ്യന്മാരായ ഖത്തറിനെ പിടിച്ചുകെട്ടി സ്റ്റിമാച്ചിന്റെ നീലപ്പട; ഇത് ഇന്ത്യന്‍ കാല്‍പ്പന്തുചരിത്രത്തിലെ നാഴികക്കല്ല്


85 മിനിറ്റുവരെ മുന്നിട്ടുനിന്ന് അവസാന അഞ്ചുമിനിറ്റില്‍ രണ്ടുഗോള്‍ വഴങ്ങി ആദ്യമത്സരത്തില്‍ ഒമാനോട് തോറ്റ ഇന്ത്യക്ക് ഒക്‌ടോബര്‍ 15ന് ബംഗ്ലാദേശിനെതിരെയാണ് മൂന്നാം അങ്കം.

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം )

Keywords: Sports, Football, News, India, Qatar, Gulf, Doha, India hold Qatar to famous World Cup qualifying draw
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia