Follow KVARTHA on Google news Follow Us!
ad

ഷമിക്ക് വലിയ പിടിപാടുള്ള ആളാണെന്ന അഹങ്കാരം; പോലീസ് തന്നെ അനാവശ്യമായി പീഡിപ്പിക്കുന്നു; അറസ്റ്റ് വാറണ്ടിനെ കുറിച്ച് പ്രതികരിച്ച് മുന്‍ ഭാര്യ ഹസിന്‍ ജഹാന്‍

ഇന്ത്യന്‍ ക്രിക്കറ്റ് താരം മുഹമ്മദ് ഷമിക്ക് വലിയ പിടിപാടുള്ള ആളാണെന്നKolkata, News, Cricket, Sports, Allegation, Police, Arrested, National,
കൊല്‍ക്കത്ത: (www.kvartha.com 07.09.2019) ഇന്ത്യന്‍ ക്രിക്കറ്റ് താരം മുഹമ്മദ് ഷമിക്ക് വലിയ പിടിപാടുള്ള ആളാണെന്ന അഹങ്കാരമാണെന്ന് മുന്‍ ഭാര്യ ഹസിന്‍ ജഹാന്‍. വലിയ ക്രിക്കറ്റ് താരമെന്ന നിലയില്‍ അധികാര കേന്ദ്രങ്ങളില്‍ വലിയ പിടിപാടുള്ള വ്യക്തിയാണെന്ന അഹങ്കാരമാണ് ഷമിക്കെന്നും ഹസിന്‍ ജഹാന്‍ ആരോപിച്ചു. ഷമിക്കെതിരെ താന്‍ നല്‍കിയ ഗാര്‍ഹിക പീഡന പരാതിയിന്‍മേല്‍ കോടതി അറസ്റ്റ് വാറണ്ട് പുറപ്പെടുവിച്ച സാഹചര്യത്തിലാണ് മുന്‍ഭാര്യ ഹസിന്‍ ജഹാന്റെ പ്രതികരണം.

15 ദിവസത്തിനുള്ളില്‍ കോടതിയില്‍ കീഴടങ്ങി ജാമ്യമെടുത്തില്ലെങ്കില്‍ ഷമിയെ അറസ്റ്റ് ചെയ്യണമെന്നാണ് കഴിഞ്ഞദിവസം കോടതി നിര്‍ദേശിച്ചത്. വിന്‍ഡീസിനെതിരായ ഇന്ത്യന്‍ ടെസ്റ്റ് ടീമില്‍ അംഗമായ ഷമി ഇപ്പോള്‍ ജമൈക്കയില്‍ ടീമിനൊപ്പമാണ്.

"He Thinks He's A Big Cricketer": Wife On Mohammed Shami's Arrest Warrant, Kolkata, News, Cricket, Sports, Allegation, Police, Arrested, National

'ഇന്ത്യന്‍ ജുഡീഷ്യല്‍ സംവിധാനത്തോട് എനിക്ക് അതിയായ നന്ദിയുണ്ട്. ഒരു വര്‍ഷത്തിലധികമായി നീതിക്കായി ഞാന്‍ അലയുകയാണ്. വലിയ ക്രിക്കറ്റ് താരമെന്ന നിലയില്‍ പിടിപാടുള്ള വ്യക്തിയാണെന്ന അഹങ്കാരമാണ് ഷമിക്ക്' എന്നും ഹസിന്‍ ജഹാന്‍ പറഞ്ഞു. ഷമിക്കെതിരെ കേസ് കൊടുത്ത അന്ന് മുതല്‍ പോലീസ് തന്നെ അനാവശ്യമായി പീഡിപ്പിക്കുകയാണെന്ന ആരോപണവും ഹസിന്‍ ജഹാന്‍ ഉന്നയിച്ചു.

'എന്റെ സ്വദേശം ബംഗാളും ഞങ്ങളുടെ മുഖ്യമന്ത്രി മമതാ ബാനര്‍ജിയും ആയിരുന്നില്ലെങ്കില്‍ ഒരുപക്ഷെ ഇവിടെ സുരക്ഷിതമായി ജീവിക്കാന്‍ എനിക്കു കഴിയുമായിരുന്നില്ല. പരാതിയുടെ പേരില്‍ ഉത്തര്‍പ്രദേശ് പോലീസ് എന്നെയും മകളെയും ബുദ്ധിമുട്ടിക്കാന്‍ പരമാവധി ശ്രമിച്ചു. അതില്‍ അവര്‍ക്കു വിജയിക്കാനാകാതെ പോയത് ദൈവാനുഗ്രഹം കൊണ്ടാണ്' എന്നും ഹസിന്‍ ജഹാന്‍ വ്യക്തമാക്കുന്നു.

അതേസമയം, ചാര്‍ജ് ഷീറ്റ് കാണുന്നതുവരെ താരത്തിനെതിരെ നടപടിയുണ്ടാകില്ലെന്നാണ് ബിസിസിഐ അധികൃതര്‍ നല്‍കുന്ന സൂചന. ഷമിയും വീട്ടുകാരും മര്‍ദിച്ചെന്നാരോപിച്ചു കഴിഞ്ഞ വര്‍ഷമാണു ഭാര്യ ഹസിന്‍ ജഹാന്‍ പരാതി കൊടുത്തത്.

തുടര്‍ന്നു ഷമിക്കും സഹോദരനുമെതിരെ പോലീസ് കേസ് എടുത്തിരുന്നു. ഗാര്‍ഹിക പീഡനം, വിശ്വാസ വഞ്ചന എന്നീ കുറ്റങ്ങള്‍ ചുമത്തിയായിരുന്നു ഷമിയുടെ ഭാര്യയുടെ പരാതിയില്‍ പോലീസ് കേസെടുത്തത്. ഒത്തുതീര്‍പ്പു ശ്രമങ്ങള്‍ക്കിടെ ഷമിക്കെതിരെ കോഴ ആരോപണവും ഹസിന്‍ ഉന്നയിച്ചു.

ഇതിനിടെ ഉത്തര്‍പ്രദേശിലെ അംറോഹയിലെ ഷമിയുടെ വീട്ടിലെത്തി ബഹളമുണ്ടാക്കിയതിന് ഹസിന്‍ ജഹാനെ പോലീസ് അറസ്റ്റ് ചെയ്തതും വാര്‍ത്തയായി. 2018 മാര്‍ച്ച് ഏഴിനു ഷമിക്കു വിവാഹേതര ബന്ധമുണ്ടെന്നു കാണിച്ചു സമൂഹമാധ്യമങ്ങളിലൂടെ ഹസിന്‍ ചില ചിത്രങ്ങള്‍ പുറത്തുവിട്ടതോടെയാണു പ്രശ്‌നങ്ങളുടെ തുടക്കം.

തനിക്കും കുഞ്ഞിനും പ്രതിമാസം ഏഴു ലക്ഷം രൂപ വീതം ഷമി ചെലവിനു നല്‍കണമെന്ന് ആവശ്യപ്പെട്ട് ഹസിന്‍ ജഹാന്‍ പിന്നീടു കോടതിയെ സമീപിച്ചു. ഹര്‍ജി സ്വീകരിച്ച കോടതി പ്രതിമാസം 80,000 രൂപവീതം ഇവര്‍ക്കു നല്‍കാനാണ് ഉത്തരവിട്ടത്.

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം )

Keywords: "He Thinks He's A Big Cricketer": Wife On Mohammed Shami's Arrest Warrant, Kolkata, News, Cricket, Sports, Allegation, Police, Arrested, National.