Follow KVARTHA on Google news Follow Us!
ad

ആഭരണപ്രേമികള്‍ക്ക് ആശ്വാസം; സ്വര്‍ണ്ണവില താഴോട്ട്; സര്‍വ്വകാല റെക്കോര്‍ഡില്‍ നിന്നിറങ്ങിയ സ്വര്‍ണ്ണവില ഇതുവരെ കുറഞ്ഞത് പവന് 880 രൂപ

ഒരുദിവസത്തെ ഇടവേഴയ്ക്ക് ശേഷം സ്വര്‍ണ്ണവില വീണ്ടും കീഴോട്ട്Kerala, Kochi, News, Gold, Gold Price, Business, Gold Price Decreases
കൊച്ചി: (www.kvartha.com 11.09.2019) ഒരുദിവസത്തെ ഇടവേഴയ്ക്ക് ശേഷം സ്വര്‍ണ്ണവില വീണ്ടും കീഴോട്ട്. ചൊവ്വാഴ്ച്ച 200 രൂപയാണ് സ്വര്‍വില ഇടിഞ്ഞത്. ഇതോടെ പവന്‍ വില 28,240 രൂപയായി. ഗ്രാമിന് 25 രൂപ കുറഞ്ഞ് വില 3,530 രൂപയിലെത്തി. വാരാവസാനം തുടര്‍ച്ചയായി മൂന്നുദിവസം വിലയിടഞ്ഞ ശേഷം തിങ്കളാഴ്ച്ച പവന് 120 രൂപ വര്‍ധിച്ചിരുന്നു.

Kerala, Kochi, News, Gold, Gold Price, Business,


സെപ്റ്റംബര്‍ നാലിന് സ്വര്‍ണവില ചരിത്രത്തിലെ ഏറ്റവും ഉയര്‍ന്ന നിരക്ക് രേഖപ്പെടുത്തിയിരുന്നു. പവന് 29,120 രൂപയും ഗ്രാമിന് 3,640 രൂപയുമായിരുന്നു അന്ന് വില. സര്‍വ്വകാല റെക്കോര്‍ഡില്‍ നിന്നിറങ്ങിയ സ്വര്‍ണ്ണവില ഇതുവരെ പവന് 880 രൂപയാണ് കുറഞ്ഞത്. അന്താരാഷ്ട്ര മാര്‍ക്കറ്റില്‍ സ്വര്‍ണ്ണവില ഇടിഞ്ഞതും ഡോളറിനെതിരെ രൂപയുടെ മൂല്യം നേരിയ തോതില്‍ മെച്ചപ്പെട്ടതുമാണ് ആഭ്യന്തര വിപണിയില്‍ സ്വര്‍ണവില കുറയാന്‍ കാരണമായത്.


(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം )

Keywords: Kerala, Kochi, News, Gold, Gold Price, Business, Gold Price Decreases