ഹെല്‍മറ്റില്ലാതെ ബൈക്ക് ഓടിക്കുന്നവര്‍ കൊടും ക്രിമിനലുകളല്ല, വെറും നിയമലംഘകര്‍ മാത്രം; അവരോട് മാന്യമായി മാത്രം പെരുമാറുക; പോലീസ് ഉദ്യോഗസ്ഥര്‍ക്ക് ജില്ലാ പോലീസ് മേധാവിയുടെ സന്ദേശം

 


കോട്ടയം: (www.kvartha.com 07.09.2019) കേന്ദ്ര മോട്ടോര്‍ വാഹന നിയമം പ്രാബല്യത്തില്‍ വന്നതിനു പിന്നാലെ പോലീസുകാര്‍ ചട്ടം ലംഘിക്കുന്നവരെ തേടി തലങ്ങും വിലങ്ങുമുള്ള ഓട്ടമാണ്. ഒരു കുറ്റവാളി എന്നോണമാണ് നിയമ ലംഘകരെ പോലീസുകാര്‍ കാണുന്നതും.

മാത്രമല്ല, കേന്ദ്ര മോട്ടോര്‍ വാഹന നിയമം നടപ്പായതോടെ വന്‍ തുകയാണ് ഇരകളില്‍ നിന്നും പിഴയായി ഈടാക്കുന്നത്. ഈ പിഴ അടയ്ക്കുന്നതിനെച്ചൊല്ലി യാത്രക്കാരും പരിശോധന നടത്തുന്ന പോലീസ് സംഘവും തമ്മില്‍ വാദപ്രതിവാദവും പതിവാണ്. ഇതിനെതിരെ വ്യാപക വിമര്‍ശനം ഉയര്‍ന്നതോടെ പോലീസുകാര്‍ക്ക് ജില്ലാ പോലീസ് മേധാവി സന്ദേശം നല്‍കിയിരിക്കയാണ്. അതേസമയം പോലീസിന്റെ ഭാഗത്തു നിന്ന് അപമര്യാദ ഉണ്ടായാല്‍ ജില്ലാ പോലീസ് മേധാവിക്കു പരാതി നല്‍കാവുന്നതാണ്.

 ഹെല്‍മറ്റില്ലാതെ ബൈക്ക് ഓടിക്കുന്നവര്‍ കൊടും ക്രിമിനലുകളല്ല, വെറും നിയമലംഘകര്‍ മാത്രം; അവരോട് മാന്യമായി മാത്രം പെരുമാറുക; പോലീസ് ഉദ്യോഗസ്ഥര്‍ക്ക് ജില്ലാ പോലീസ് മേധാവിയുടെ സന്ദേശം


ഹെല്‍മറ്റില്ലാതെ ബൈക്ക് ഓടിക്കുന്നവര്‍ കൊടും ക്രിമിനലുകളല്ല, വെറും നിയമലംഘകര്‍ മാത്രം, അവരോട് മാന്യമായി മാത്രം പെരുമാറുക. ഇതാണ് കോട്ടയം ജില്ലയിലെ പോലീസ് ഉദ്യോഗസ്ഥര്‍ക്ക് ജില്ലാ പോലീസ് മേധാവി പി എസ് സാബു നല്‍കുന്ന സന്ദേശം.

വാഹന പരിശോധന നടത്തുന്ന ഉദ്യോഗസ്ഥര്‍ക്കായി ആറ് നിര്‍ദേശങ്ങളാണ് ജില്ലാ പോലീസ് മേധാവി നല്‍കിയിരിക്കുന്നത്.

*പരിശോധനയ്ക്കായി യാത്രക്കാരെ ബുദ്ധിമുട്ടിക്കരുത്.

*പരിശോധന ആഘോഷങ്ങളെ തടസപ്പെടുത്തരുത്

*പൊതുജനങ്ങളുമായി വാഗ് വാദത്തിനു നില്‍ക്കരുത്

*പരിശോധനാസമയം പിഴയടയ്ക്കാന്‍ നിര്‍ബന്ധിക്കരുത്

*പിഴയടയ്ക്കാനെത്തുന്നവരെ സ്റ്റേഷനില്‍ മടുപ്പിക്കരുത്

*പിടിക്കപ്പെട്ടവര്‍ ക്രിമിനലുകള്‍ അല്ലെന്ന ബോധംവേണം

*നിയമപാലനം ബോധവത്കരണം വഴി നടപ്പാക്കുക.

നിയമം പാലിക്കുകയാണെങ്കില്‍ പിഴ തുകയെ പേടിക്കേണ്ട കാര്യമില്ല. പോലീസിന് വാഹന പരിശോധന നടത്തുമ്പോള്‍ നിയമ ലംഘനം കണ്ടാല്‍ പിഴ ഈടാക്കാതിരിക്കാന്‍ സാധിക്കില്ല. ഇത് കേന്ദ്ര സര്‍ക്കാര്‍ പാസാക്കിയ നിയമമാണ്. ഈ സാഹചര്യത്തില്‍ പോലീസുമായി പരമാവധി സഹകരിക്കാന്‍ തയ്യാറാവണം.

പി എസ് സാബു, ജില്ലാ പോലീസ് മേധാവി

അതിനിടെ കേന്ദ്ര മോട്ടോര്‍ വാഹന വകുപ്പ് നിയമം നടപ്പാക്കുന്നതിന് ഓണം കഴിയും വരെ 'ഹണിമൂണ്‍ കാലാവധി' അനുവദിച്ചിരിക്കയാണ് പോലീസ്. ഓണം കഴിയും വരെ വാഹനയാത്രക്കാര്‍ക്ക് കൃത്യമായ ബോധവത്കരണവും മുന്നറിയിപ്പും നല്‍കാനും ഓണത്തിന് ശേഷം കര്‍ശനമായി പിഴയിലേയ്ക്ക് കടക്കുന്നതിനുമാണ് സര്‍ക്കാരില്‍ നിന്നുള്ള നിര്‍ദേശം .

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം )

Keywords: District Police Chief's Message to Police Officers on vehicle inspection, Kottayam, News, Trending, Vehicles, Police, Complaint, Message, Passengers, Kerala.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia