» » » » » » » » » നന്മ മരം നൗഷാദിന് തുണികൊണ്ട് ആദരമൊരുക്കി ശില്‍പി ഡാവിഞ്ചി സുരേഷ്; മടിച്ചുനിന്നവര്‍ക്കും മാറിനിന്നവര്‍ക്കും ഈ മനുഷ്യന്‍ നല്‍കിയ പ്രചോദനം ചെറുതല്ല, നല്ല കാര്യങ്ങള്‍ അംഗീകരിക്കണം, വസ്ത്രങ്ങള്‍ കൊണ്ട് നിര്‍മ്മിച്ച ചിത്രം പങ്കുവെച്ച് പ്രിയതാരങ്ങളും

കോഴിക്കോട്: (www.kvartha.com 13.08.2019) തന്റെ ഉപജീവന മാര്‍ഗമായ വഴിയോര വസ്ത്രവ്യാപാരത്തിനുള്ള പുതിയ വസ്ത്രങ്ങള്‍ ദുരിതബാധിതര്‍ക്കായി നല്‍കിയ നൗഷാദിനെ തേടി നാടെങ്ങും അഭിനന്ദനങ്ങളും ആദരവുകളും. തുണികൊടുത്തു നന്മ ചെയ്ത നൗഷാദിന് തുണികൊണ്ട് തന്നെ ഒരു സൃഷ്ടി ഒരുക്കി ആദരിക്കുകയാണ് ശില്‍പ്പി ഡാവിഞ്ചി സുരേഷ്.

വളരെ വ്യത്യസ്തതമായ ഈ ആദരവാണ് സോഷ്യല്‍ മീഡിയ നിറയെ. വസ്ത്രങ്ങള്‍ കൊണ്ട് നിര്‍മ്മിച്ച ശില്‍പി ഡാവിഞ്ചി സുരേഷിന്റെ ചിത്രം പങ്കുവെച്ച് പ്രിയതാരങ്ങളും രംഗത്തെത്തിയിരുന്നു.


മടിച്ചുനിന്നവര്‍ക്കും മാറിനിന്നവര്‍ക്കും നൗഷാദ് ഒരു പ്രചോദനമാണ്. ആ പ്രചോദനം സാമൂഹിക മാധ്യമങ്ങളും ഏറ്റെടുത്തിരുന്നു. അതുകൊണ്ടാണ് നൗഷാദിനെ വസ്ത്രങ്ങള്‍ കൊണ്ട് നിര്‍മ്മിച്ചതെന്ന് ശില്‍പി ഡാവിഞ്ചി സുരേഷ് പറയുന്നു. 

ചലചിത്ര താരം ഗിന്നസ് പക്രുവാണ് ചിത്രം ഫേസ്ബുക്കില്‍ ആദ്യം പങ്കുവെച്ചത്. ഇതോടെ സമൂഹ്യമാധ്യമങ്ങളും ചിത്രം ഏറ്റെടുത്തിരുന്നു. സിനിമാ താരങ്ങളായ കുഞ്ചാക്കോ ബോബനടക്കം നിരവധിപേര്‍ ചിത്രം പങ്കുവെച്ചിട്ടുണ്ട്.


(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങaളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം )

Keywords: News, Kerala, Flood, Cine Actor, Kozhikode, dress, Media, Davinji Suresh honor to Noshad who gave dresses to relief camp

About kvartha beta

ഞങ്ങളുടെ Facebookലും Twitterലും അംഗമാകൂ. ഓരോ വാര്‍ത്തയും കെവാര്‍ത്തയിലൂടെ അറിയാം
«
Next
Newer Post
»
Previous
Older Post
ശ്രദ്ധിക്കുക: താഴെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ കെവാര്‍ത്തയുടെ അഭിപ്രായമാവണമെന്നില്ല. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. മംഗ്ലീഷില്‍ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നത് ഒഴിവാക്കുക. അവഹേളനപരമോ വ്യക്തിപരമായ അധിക്ഷേപങ്ങളോ അശ്‌ളീല പദപ്രയോഗങ്ങളോ അസഭ്യങ്ങളോ തെറ്റിദ്ധാരണാജനകമോ അപകീര്‍ത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നത് സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്.

മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

മുഴുവന്‍ വാര്‍­ത്ത­കള്‍ | News by date

Search This portal