Follow KVARTHA on Google news Follow Us!
ad

പൊതുമധ്യത്തില്‍ വച്ച് തന്നെ അപമാനിക്കാന്‍ ശ്രമിച്ച യുവാവിനെ പൊതിരെ തല്ലി 18കാരിയായ വനിതാ ബോക്‌സര്‍

പൊതുമധ്യത്തില്‍ വച്ച് തന്നെ അപമാനിക്കാന്‍ ശ്രമിച്ച യുവാവിനെ പൊതിരെ തല്ലിNews, Local-News, Boxing, Girl, attack, Youth, Video, hospital, Injured, National,
ലക്‌നൗ: (www.kvartha.com 12.07.2019) പൊതുമധ്യത്തില്‍ വച്ച് തന്നെ അപമാനിക്കാന്‍ ശ്രമിച്ച യുവാവിനെ പൊതിരെ തല്ലി 18കാരിയായ വനിതാ ബോക്‌സര്‍. ബോക്‌സിംഗ് വിദ്യാര്‍ത്ഥിയാണ് പെണ്‍കുട്ടി. ഉത്തര്‍പ്രദേശിലെ മുസഫര്‍ നഗറില്‍ ജില്ലാ ആശുപത്രിയില്‍ നടന്ന സംഭവത്തിന്റെ വീഡിയോ ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ വൈറലാണ്. യുവാവിന്റെ ടീ ഷര്‍ട്ടില്‍ കുത്തിപ്പിടിക്കുകയും മര്‍ദിക്കുകയും ചെയ്യുന്നത് വീഡിയോയില്‍ കാണാം.

UP: Female boxer slaps, punches harasser in Muzaffarnagar, News, Local-News, Boxing, Girl, attack, Youth, Video, Hospital, Injured, National

നിഷ പ്രവീണ്‍ എന്ന പെണ്‍കുട്ടിയാണ് തന്നെ അപമാനിക്കാന്‍ ശ്രമിച്ച ആളെ കയ്യോടെ പിടികൂടി മര്‍ദിച്ചത്. അമ്മയുമായി ആശുപത്രിയിലെത്തിയപ്പോഴാണ് നിഷയെ യുവാവ് അപമാനിക്കാന്‍ ശ്രമിച്ചത്. നിഷയുടെ മര്‍ദനത്തില്‍ നിന്ന് രക്ഷപ്പെട്ട് ഓടിപ്പോകാന്‍ യുവാവ് ശ്രമിക്കുന്നുണ്ടെങ്കിലും ഇതിനിടെ നിലത്തുവീഴുകയും മുറിവേല്‍ക്കുകയും ചെയ്തിട്ടുണ്ട്.

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം )

Keywords: UP: Female boxer slaps, punches harasser in Muzaffarnagar, News, Local-News, Boxing, Girl, attack, Youth, Video, Hospital, Injured, National.