അണലി അമ്മയേയും മകളേയും കടിച്ചു; കടിച്ച പാമ്പുമായി യുവതി ആശുപത്രിയിലെത്തിയപ്പോള്‍ ഭയന്ന് ഡോക്ടര്‍
Jul 10, 2019, 16:43 IST
മുംബൈ: (www.kvartha.com 10.07.2019) അണലി അമ്മയേയും മകളേയും കടിച്ചു. ഒടുവില്‍ കടിച്ച പാമ്പിനെ കയ്യോടെ പിടികൂടി യുവതി ആശുപത്രിയിലെത്തിയപ്പോള്‍ ഭയന്ന് ഡോക്ടര്‍. മുംബൈ സയണ്‍ ആശുപത്രിയിലെ ഡോക്ടറാണ് കൈയിലിരുന്നു പിടയുന്ന അണലിപ്പാമ്പിനെ കണ്ട് അമ്പരന്നത്.
ആശുപത്രിയിലെത്തിയ ഉടനെ മകളെയും തന്നെയും പാമ്പുകടിച്ചെന്നും തിരിച്ചറിയാന്‍ വേണ്ടിയാണ് കൊണ്ടു വന്നതെന്നും യുവതി ഡോക്ടറെ അറിയിച്ചു. ഡോക്ടര്‍ ഉടന്‍ തന്നെ വിദഗ്ധനെ വരുത്തി. വിഷമുള്ള അണലി വര്‍ഗത്തില്‍പ്പെട്ട പാമ്പാണെന്നു വിദഗ്ധന്‍ വെളിപ്പെടുത്തി. ചേരിപ്രദേശമായ ധാരാവിയിലെ രാജീവ് ഗാന്ധിനഗര്‍ സോനേരി ചാളിലെ താമസക്കാരി സുല്‍ത്താന ഖാന്‍ (32) ആണ് പാമ്പുമായി ആശുപത്രിയിലെത്തിയത്.
പെരുമഴയ്ക്കിടെ അടുത്തുള്ള കാട്ടില്‍ നിന്നാണ്, സുല്‍ത്താനയുടെ കുടിലിലേയ്ക്ക് അണലി കടന്നുവന്നത്. ഞായറാഴ്ച രാവിലെ 11 മണിയോടെ ആഹാരം കഴിച്ചുകൊണ്ടിരിക്കുമ്പോള്‍ മകള്‍ സഹ്‌സീനെ(17)യെ ആണ് ആദ്യം പാമ്പു കടിച്ചത്.
കടിച്ച പാമ്പിനെ തിരിച്ചറിഞ്ഞാല്‍ ചികിത്സ എളുപ്പമാകുമെന്നു കേട്ടിട്ടുള്ളതുകൊണ്ടാണ് സുല്‍ത്താന പാമ്പിനെ പിടിച്ച് അതുമായി സയണ്‍ ആശുപത്രിയിലെത്തിയത്. പാമ്പ് കയ്യില്‍ കടിച്ചിട്ടും വിടാതെയായിരുന്നു സുല്‍ത്താനയുടെ സാഹസികത.

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം )
Keywords: Mumbai: Bitten, mom and daughter go to hospital holding snake, Mumbai, News, Local-News, Snake, Injured, Hospital, Treatment, Humor, National.

ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.