Follow KVARTHA on Google news Follow Us!
ad

സാജന്റെ മരണത്തിന് കാരണം നഗരസഭാധ്യക്ഷയുടെ കുടുംബത്തെ സ്പോണ്‍സര്‍ ചെയ്യാന്‍ വിസമ്മതിച്ചതിനാലെന്ന് എം ടി രമേശ്

ആന്തൂര്‍ നഗരസഭാ അധ്യക്ഷയുടെ കുടുംബത്തെ സ്പോണ്‍സര്‍ ചെയ്യാന്‍ വിസമ്മതിച്ചതാണ് സാജന്റെ മരണത്തിനു കാരണമായതെന്ന് ബി ജെ പി സംസ്ഥാന ജനറല്‍ Kannur, Kerala, News, Trending, Case, Suicide, BJP, MT Ramesh on Sajan's suicide
കണ്ണൂര്‍: (www.kvartha.com 12.07.2019) ആന്തൂര്‍ നഗരസഭാ അധ്യക്ഷയുടെ കുടുംബത്തെ സ്പോണ്‍സര്‍ ചെയ്യാന്‍ വിസമ്മതിച്ചതാണ് സാജന്റെ മരണത്തിനു കാരണമായതെന്ന് ബി ജെ പി സംസ്ഥാന ജനറല്‍ സെക്രട്ടറി എം ടി രമേശ്. പ്രവാസി വ്യവസായി സാജന്റെ ആത്മഹത്യയില്‍ സമഗ്ര അന്വേഷണം നടത്തുക, നഗസഭാ ചെയര്‍പേഴ്സണിനെതിരെ ആത്മഹത്യാ പ്രേരണാക്കുറ്റം ചുമത്തുക തുടങ്ങിയ ആവശ്യങ്ങളുന്നയിച്ച് ബി ജെ പി എന്‍ ആര്‍ ഐ സെല്ലിന്റെയും കേരള പ്രവാസി ക്ഷേമ സമിതിയുടെയും നേതൃത്വത്തില്‍ കണ്ണൂര്‍ കലക്ടറേറ്റിലേക്കു നടത്തിയ ധര്‍ണ ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.

കേരളത്തിലെ പ്രവാസികളെ സി പി എം കറവപ്പശുക്കളെപ്പോലെയാണ് കാണുന്നത്. പണം മാത്രമല്ല പകരം കുടുംബത്തെ സ്പോണ്‍സര്‍ ചെയ്യേണ്ട ഗതികേടിലാണ് ഓരോ പ്രവാസി വ്യവസായികളും. അതാണ് അടിസ്ഥാന വിദ്യാഭ്യാസം പോലുമില്ലാതെ സി പി എം നേതാക്കളുടെ മക്കള്‍ ഓരോരോ പ്രമുഖ കമ്പനികളുടെ താക്കോല്‍ സ്ഥാനത്തിരിക്കുന്നത്. ഇത്തരത്തില്‍ കോടികള്‍ മുടക്കി സ്ഥാപിച്ച സ്ഥാപനത്തില്‍ ആന്തൂര്‍ നഗരസഭാ അധ്യക്ഷയുടെ കുടുംബാംഗങ്ങളെ സ്പോണ്‍സര്‍ ചെയ്യാത്തതാണ് സാജന്‍ പാറയിലിനു ആത്മഹത്യ ചെയ്യേണ്ടി വന്നതെന്നും എം ടി രമേശ് കുറ്റപ്പെടുത്തി.

ജനറല്‍ സെക്രട്ടറി എന്‍. ഹരികുമാര്‍ അധ്യക്ഷനായി. കെ. രഞ്ജിത്ത്, ടി വി വേണുഗോപാല്‍, പി. സത്യപ്രകാശ്, മന്‍സൂര്‍ അഹമ്മദ് സംസാരിച്ചു.


(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങaളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)

Keywords: Kannur, Kerala, News, Trending, Case, Suicide, BJP, MT Ramesh on Sajan's suicide