ടിക് ടോക് വിഡിയോ ചിത്രീകരിക്കുന്നതിനിടെ യുവാവ് തടാകത്തില്‍ മുങ്ങി മരിച്ചു
Jul 12, 2019, 13:31 IST
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ഹൈദരാബാദ്: (www.kvartha.com 12.07.2019) ടിക് ടോക് വിഡിയോ ചിത്രീകരിക്കുന്നതിനിടെ യുവാവ് തടാകത്തില്‍ മുങ്ങി മരിച്ചു. ഹൈദരാബാദിന്റെ പ്രാന്തപ്രദേശത്ത് ബന്ധുവിനൊപ്പം തടാകത്തില്‍ കുളിക്കുന്നതിനിടെ ടിക് ടോക് വിഡിയോ ചിത്രീകരിക്കാന്‍ ശ്രമിച്ച നരസിംഹലു (24) ആണു മുങ്ങി മരിച്ചത്.
ചൊവ്വാഴ്ച വൈകിട്ടാണു യുവാക്കള്‍ തടാകത്തില്‍ കുളിക്കാനെത്തിയത്. നരസിംഹലുവിന്റെ ബന്ധു പ്രശാന്ത് ആണ് വിഡിയോ ചിത്രീകരിച്ചിരുന്നത്. നീന്തലറിയാത്ത നരസിംഹലു ആഴമുള്ള ഭാഗത്തേക്കു നീങ്ങിയതിനെ തുടര്‍ന്ന് മുങ്ങിത്താഴുകയായിരുന്നു.
ഇയാള്‍ മുങ്ങുന്നതു കണ്ട് പ്രശാന്ത് അലറി വിളിച്ച് നാട്ടുകാരെ കൂട്ടി. തുടര്‍ന്ന് നാട്ടുകാരെത്തി നരസിംഹലുവിനെ പുറത്തെത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാന്‍ കഴിഞ്ഞില്ല. മരിക്കും മുമ്പ് ഇവര്‍ പങ്കുവച്ച വിഡിയോ വൈറലായിരുന്നു. ബന്ധുവിന്റെ വീട്ടിലെത്തിയ നരസിംഹലു തടാകത്തില്‍ കുളിക്കാന്‍ ആഗ്രഹം പ്രകടിപ്പിച്ചതിനെ തുടര്‍ന്നാണ് ഇരുവരും അവിടെ എത്തിയത്. അത് കലാശിച്ചത് ദുരന്തത്തിലും.

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം )
Keywords: Man Drowns In Lake Outside Hyderabad As Cousin Shoots TikTok Video, Hyderabad, News, Youth, Accidental Death, Drowned, Video, National, Obituary.
Keywords: Man Drowns In Lake Outside Hyderabad As Cousin Shoots TikTok Video, Hyderabad, News, Youth, Accidental Death, Drowned, Video, National, Obituary.

ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.