Follow KVARTHA on Google news Follow Us!
ad

അവധിക്കാലം കണക്കിലെടുത്ത് മാസങ്ങള്‍ക്ക് മുന്‍പെ കൂടിയ നിരക്കില്‍ ടിക്കറ്റ് വില്‍പന; പരമാവധി വിറ്റഴിച്ചപ്പോള്‍ വില കുറച്ചു; പ്രവാസികളെ പിഴിയുന്ന ഇന്‍ഡിഗോ എയര്‍ലൈന്‍സിനെതിരെ കടുത്ത വിമര്‍ശനം

അവധിക്കാലം കണക്കിലെടുത്ത് മാസങ്ങള്‍ക്ക് മുന്‍പെ കൂടിയ നിരക്കില്‍ ടിക്കറ്റ് Kuwait, News, Business, Flight, Passenger, Ticket, Gulf, World,
കുവൈത്ത് സിറ്റി: (www.kvartha.com 12.07.2019) അവധിക്കാലം കണക്കിലെടുത്ത് മാസങ്ങള്‍ക്ക് മുന്‍പെ കൂടിയ നിരക്കില്‍ ടിക്കറ്റ് വില്‍പന നടത്തി. പരമാവധി വിറ്റഴിച്ചപ്പോള്‍ വില കുറച്ചു, പ്രവാസികളെ പിഴിയുന്ന ഇന്‍ഡിഗോ എയര്‍ലൈന്‍സിനെതിരെ കടുത്ത വിമര്‍ശനം ഉയരുന്നു.

ഇന്‍ഡിഗോ എയര്‍ലൈന്‍സില്‍ ഓഗസ്റ്റ് ഒന്നിന് കുവൈത്തില്‍നിന്ന് കണ്ണൂരിലേക്കും 15ന് തിരിച്ച് കുവൈത്തിലേക്കും യാത്ര ചെയ്യുന്നതിന് മേയ് അഞ്ചിന് ബുക്ക് ചെയ്ത ടിക്കറ്റിന് ഈടാക്കിയത് 160 ദിനാര്‍. ദിവസം കഴിയുന്തോറും തുക കൂടിക്കൂടി വന്ന് ഏതാണ്ട് 200 ദിനാര്‍ വരെ എത്തിയിരുന്നു.

Air ticket rate decreased after demand reduced in Kuwait, Kuwait, News, Business, Flight, Passenger, Ticket, Gulf, World

സീറ്റുകളുടെ പരിമിതിയും ഡിമാന്‍ഡുമായിരുന്നു നിരക്ക് വര്‍ധനവിന് പറയുന്ന കാരണങ്ങള്‍. നിരക്ക് ഇനിയും കൂടിയേക്കുമെന്ന ആശങ്കയില്‍ ബലിപെരുന്നാള്‍, ഓണം എന്നിവയൊക്കെ കണക്കാക്കി ഒരുവിധം ആളുകള്‍ കിട്ടാവുന്ന നിരക്കില്‍ ടിക്കറ്റ് ബുക്ക് ചെയ്ത് കഴിഞ്ഞു. പരമാവധി ബുക്കിങ് കഴിഞ്ഞതോടെ ഇപ്പോള്‍ വിമാന കമ്പനി ടിക്കറ്റ് നിരക്ക് കുത്തനെ കുറച്ചിരിക്കയാണ്.

ഓഗസ്റ്റ് ഒന്നിന് കണ്ണൂരിലേക്കും 15ന് തിരിച്ച് കുവൈത്തിലേക്കുമുള്ള ടിക്കറ്റിന് വ്യാഴാഴ്ച നിരക്ക് 138 ദിനാര്‍ ആയി. ഒറ്റയടിക്ക് 28 ദിനാര്‍ കുറവ്. സാഹചര്യം മുതലെടുത്ത് യാത്രക്കാരെ പിഴിയുന്ന തന്ത്രമാണ് വിമാന കമ്പനി പയറ്റിയത്.

കൃത്രിമ ഡിമാന്‍ഡ് ഉണ്ടാക്കി നിരക്ക് വര്‍ധിപ്പിക്കുകയും പരമാവധി ബുക്കിങിന് ശേഷം കുറയ്ക്കുകയും ചെയ്യുക അതാണ് തന്ത്രം. വിമാനകമ്പനികള്‍ കാലങ്ങളായി നടത്തുന്ന രീതി ഇപ്പോഴും തുടരുന്നതിനാല്‍ വെട്ടിലാകുന്നത് നേരത്തെ ടിക്കറ്റ് എടുത്തുവക്കുന്നവരും. അതുകൊണ്ടുതന്നെ കമ്പനിക്കെതിരെ കടുത്ത വിമര്‍ശനം ഉയര്‍ന്നിട്ടുണ്ട്.

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം )

Keywords: Air ticket rate decreased after demand reduced in Kuwait, Kuwait, News, Business, Flight, Passenger, Ticket, Gulf, World.