SWISS-TOWER 24/07/2023

സത്യം തെളിയിക്കാന്‍ ഏതറ്റം വരെയും പോകുമെന്ന് ദുബൈയിലെ ബാര്‍ നര്‍ത്തകി ; തന്റെ കുഞ്ഞിന്റെ അച്ഛന്‍ ബിനോയ് കോടിയേരി തന്നെ; ഡി എന്‍ എ അടക്കം ഏതു ശാസ്ത്രീയ പരിശോധനയ്ക്കും തയ്യാര്‍; ബിനോയുടെ പരാതിയില്‍ കേസെടുത്താല്‍ അതിനേയും നേരിടുമെന്നും യുവതി

 


ADVERTISEMENT

മുംബൈ: (www.kvartha.com 18.06.2019) ബിനോയ് കോടിയേരിക്കെതിരായ ലൈംഗിക പീഡന പരാതിയില്‍ ഉറച്ചുനില്‍ക്കുന്നതായി പരാതിക്കാരിയായ യുവതി . തന്റെ കുട്ടിയുടെ പിതാവ് ബിനോയ് കോടിയേരിയാണെന്ന് തെളിയിക്കാന്‍ ഏതു തരത്തിലുള്ള ശാസ്ത്രീയ പരിശോധനയ്ക്കും തയ്യാറാണെന്നും പരാതിക്കാരിയായ 33കാരി മാധ്യമങ്ങളോട് വെളിപ്പെടുത്തി.

കേരളത്തില്‍ ബിനോയ് തനിക്കെതിരെ നല്‍കിയ കേസിനെ നേരിടുമെന്നും നിയമനടപടികളുമായി മുന്നോട്ടുപോകുമെന്നും കേസ് പിന്‍വലിക്കില്ലെന്നും യുവതി വ്യക്തമാക്കി. മാത്രമല്ല, ബിനോയുമായുള്ള ബന്ധത്തിനു തെളിവുകളുണ്ടെന്നും പരാതിക്കാരി വ്യക്തമാക്കി.

സത്യം തെളിയിക്കാന്‍ ഏതറ്റം വരെയും പോകുമെന്ന് ദുബൈയിലെ ബാര്‍ നര്‍ത്തകി ; തന്റെ കുഞ്ഞിന്റെ അച്ഛന്‍ ബിനോയ് കോടിയേരി തന്നെ; ഡി എന്‍ എ അടക്കം ഏതു ശാസ്ത്രീയ പരിശോധനയ്ക്കും തയ്യാര്‍; ബിനോയുടെ പരാതിയില്‍ കേസെടുത്താല്‍ അതിനേയും നേരിടുമെന്നും യുവതി

ദുബൈയിലെ ഡാന്‍സ് ബാറില്‍ ജോലി നോക്കിയിരുന്ന ബിഹാര്‍ സ്വദേശിനിയെ വിവാഹവാഗ്ദാനം നല്‍കി വര്‍ഷങ്ങളോളം പീഡിപ്പിച്ചുവെന്നും ആ ബന്ധത്തില്‍ എട്ടുവയസ്സുള്ള മകളുണ്ടെന്നും യുവതി പരാതിയില്‍ ആരോപിക്കുന്നു . 2009 മുതല്‍ 2018 വരെയുള്ള കാലയളവില്‍ ലൈംഗികമായി ചൂഷണം ചെയ്തുവെന്നാണ് യുവതിയുടെ ആരോപണം .

2015 ലാണ് തന്നെ ഒഴിവാക്കാന്‍ ബിനോയ് ശ്രമം തുടങ്ങിയത്. 2018ലാണ് ബിനോയ് വിവാഹിതനാണെന്ന കാര്യം മനസ്സിലാക്കുന്നത്. ഇക്കാര്യം ചോദിച്ചപ്പോള്‍ തന്നെ ഭീഷണിപ്പെടുത്തിയെന്നുമാണ് യുവതിയുടെ മൊഴി.

ദുബൈയിലെ ഡാന്‍സ് ബാറിലെ പതിവ് സന്ദര്‍ശകനായിരുന്ന ബിനോയ് പണവും മറ്റു വിലപിടിപ്പുള്ള സാധനങ്ങളും നല്‍കിയാണ് തന്നെ അയാളിലേക്ക് അടുപ്പിച്ചത്. ബാറിലെ ജോലി ഉപേക്ഷിച്ചാല്‍ വിവാഹം കഴിക്കാമെന്നും പറഞ്ഞിരുന്നു. തന്നെ മുംബൈയില്‍ ഫ് ളാറ്റ് വാങ്ങി താമസിപ്പിക്കുകയും അതിന് വാടക നല്‍കുകയും ചെലവിന് നല്‍കുകയും ചെയ്തിരുന്നു. മാത്രമല്ല ബിനോയുടെ വീട്ടില്‍ താന്‍ പോകുകയും ചെയ്തിരുന്നുവെന്നും യുവതി പരാതിയില്‍ പറയുന്നു.

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം )

Keywords: Now, Binoy Kodiyeri molest case in Maharashtra hits Kerala Left front,Mumbai, News, Trending, Molestation, Police, Complaint, Case, Woman, National.
Aster mims 04/11/2022
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia