ബിനോയ് ഡാന്‍സ് ബാറിലെ നിത്യ സന്ദര്‍ശകന്‍: ദരിദ്ര കുടുംബത്തില്‍നിന്ന് ബാര്‍ ഡാന്‍സറായി എത്തിയ തന്നോട് അടുത്തത് പണവും വിലകൂടിയ സമ്മാനങ്ങളും നല്‍കി; ജോലി ഉപേക്ഷിച്ചാല്‍ വിവാഹം കഴിക്കാമെന്ന് വാഗ്ദാനം നല്‍കി; കോടിയേരിയുടെ മകനെതിരെ കൂടുതല്‍ വെളിപ്പെടുത്തലുകള്‍ നടത്തി പരാതിക്കാരിയായ യുവതി

 


മുംബൈ: (www.kvartha.com 18.06.2019) കോടിയേരിയുടെ മകന്‍ ബിനോയ് കോടിയേരിക്കെതിരെ കൂടുതല്‍ വെളിപ്പെടുത്തലുകളുമായി പരാതിക്കാരിയായ യുവതി. ദുബൈയില്‍ കെട്ടിട നിര്‍മാണ ബിസിനസ് ആണെന്നു പറഞ്ഞാണ് ബിനോയ് കോടിയേരി തന്നെ പരിചയപ്പെട്ടതെന്നും ബിഹാറിലെ ദരിദ്ര കുടുംബത്തില്‍നിന്ന് ദുബൈയില്‍ ബാര്‍ ഡാന്‍സറായി എത്തിയ തനിക്ക് പണവും പല വിലകൂടിയ സമ്മാനങ്ങളും നല്‍കിയാണ് അയാള്‍ തന്നോട് അടുത്തതെന്നും അന്ധേരിയിലെ ഓഷിവാര പോലീസ് സ്റ്റേഷനില്‍ നല്‍കിയ പീഡനപരാതിയില്‍ യുവതി പറയുന്നു.

യുവതി പരാതിയില്‍ പറയുന്നത്:

ബിഹാറിലെ ദരിദ്ര കുടുംബത്തില്‍ നിന്നുള്ള ആളായ താന്‍ 2007ല്‍ പിതാവിന്റെ മരണത്തെ തുടര്‍ന്നാണ് മുംബൈയിലെ സഹോദരിയുടെ വീട്ടിലെത്തിയത്. അവിടെവച്ചു ഡാന്‍സ് പഠിച്ചു. 2009 സെപ്റ്റംബറിലാണ് സുഹൃത്തിന്റെ സഹായത്തോടെ ദുബൈയിലെ ഡാന്‍സ് ബാറില്‍ ജോലിക്കു കയറുന്നത്. ഡാന്‍സ് ബാറില്‍ ജോലി ചെയ്യുമ്പോള്‍ അവിടെ സ്ഥിരം സന്ദര്‍ശകനായിരുന്ന ബിനോയിയുമായി പരിചയപ്പെട്ടു.

ബിനോയ് ഡാന്‍സ് ബാറിലെ നിത്യ സന്ദര്‍ശകന്‍: ദരിദ്ര കുടുംബത്തില്‍നിന്ന് ബാര്‍ ഡാന്‍സറായി എത്തിയ തന്നോട് അടുത്തത് പണവും വിലകൂടിയ സമ്മാനങ്ങളും നല്‍കി; ജോലി ഉപേക്ഷിച്ചാല്‍ വിവാഹം കഴിക്കാമെന്ന് വാഗ്ദാനം നല്‍കി; കോടിയേരിയുടെ മകനെതിരെ കൂടുതല്‍ വെളിപ്പെടുത്തലുകള്‍ നടത്തി പരാതിക്കാരിയായ യുവതി

മലയാളിയാണെന്നും ദുബൈയില്‍ കെട്ടിട നിര്‍മാണ ബിസിനസ് ചെയ്യുന്നുവെന്നുമാണു പറഞ്ഞത്. പിന്നീട് മൊബൈല്‍ നമ്പര്‍ വാങ്ങിച്ച് സ്ഥിരമായി സംസാരിച്ചു. പലപ്പോഴും വിലകൂടിയ സമ്മാനങ്ങളും പണവും നല്‍കി. ജോലി ഉപേക്ഷിച്ചാല്‍ വിവാഹം ചെയ്യാമെന്നു വാഗ്ദാനം ചെയ്തു.

ബിനോയിയുടെ വീട്ടില്‍ പോകാറുണ്ടായിരുന്നു. 2009 നവംബറില്‍ ഗര്‍ഭിണിയായി. 2010 ജൂലൈ 22ന് ആണ്‍കുട്ടിക്കു ജന്മം നല്‍കി. തുടര്‍ന്ന് മുംബൈയിലേക്ക് തിരിച്ചു. വിവാഹം കഴിക്കുമെന്ന് തന്റെ മാതാവിനോടും സഹോദരിയോടും ബിനോയ് ഉറപ്പു പറഞ്ഞു. 2010 ഫെബ്രുവരിയില്‍ അന്ധേരി വെസ്റ്റില്‍ ഫ് ാറ്റ് വാടകയ്ക്ക് എടുത്ത് തന്നെ അവിടേക്കു മാറ്റി. ഇതിനിടെ ദുബൈയില്‍നിന്ന് പതിവായി വന്നുപോയി. എല്ലാ മാസവും പണം അയയ്ക്കുകയും വീടിന്റെ വാടകക്കരാര്‍ കഴിയുമ്പോള്‍ പുതുക്കുകയോ പുതിയ വീട് എടുത്തു നല്‍കുകയോ ചെയ്തുപോന്നു.

2015ല്‍ ബിസിനസ് മോശമാണെന്നും ഇനി പണം നല്‍കുക പ്രയാസമാണെന്നും അറിയിച്ചു. പിന്നീട്, വിളിച്ചാല്‍ ഒഴിഞ്ഞുമാറാന്‍ തുടങ്ങി. 2018ലാണ് ബിനോയ്‌ക്കെതിരെ സാമ്പത്തിക തട്ടിപ്പ് കേസ് വരുന്നത്. തുടര്‍ന്നു നടത്തിയ അന്വേഷണത്തിലാണ് ബിനോയ് വിവാഹിതനാണെന്നു തിരിച്ചറിഞ്ഞത്.

ഇക്കാര്യം ചോദിച്ചപ്പോള്‍ ആദ്യം കൃത്യമായ മറുപടില്ലായിരുന്നു. പിന്നീട് ഭീഷണി തുടങ്ങി. ഫോണ്‍ എടുക്കാതെയായി. 2019ല്‍ വിവാഹം ചെയ്യണമെന്ന് വീണ്ടും ആവശ്യപ്പെട്ടപ്പോള്‍ ബിനോയിയുടെ കുടുംബാംഗങ്ങള്‍ ഉള്‍പ്പെടെ ഭീഷണിപ്പെടുത്തി എന്നും പരാതിയില്‍ പറയുന്നു.

യുവതിയുടെ പരാതിയില്‍ ഈ മാസം 13 നാണ് എഫ് ഐ ആര്‍ രജിസ്റ്റര്‍ ചെയ്തത്. മാനഭംഗം, വഞ്ചന, ഭീഷണിപ്പെടുത്തല്‍ തുടങ്ങിയ കുറ്റങ്ങളാണ് ബിനോയിക്കെതിരെ ചുമത്തിയിരിക്കുന്നത്. പരാതിയില്‍ അന്ധേരി ഓഷിവാര പോലീസ് അന്വേഷണം ആരംഭിച്ചു. എന്നാല്‍ വര്‍ഷങ്ങള്‍ക്ക് മുന്‍പുള്ള കാര്യങ്ങളാണ് എന്നതിനാല്‍ വിശദമായ അന്വേഷണം ആവശ്യമാണെന്നും ഓഷിവാര പോലീസ് സ്റ്റേഷന്‍ സീനിയര്‍ ഇന്‍സ്‌പെക്ടര്‍ ശൈലേഷ് പാസല്‍വാര്‍ പറഞ്ഞു.

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം )

Keywords: Molest case against Binoy Kodiyeri in Mumbai; police begin probe, Mumbai, News, Molestation, Complaint, Police, Family, National.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia