Follow KVARTHA on Google news Follow Us!
ad

കണ്ണൂരിലെ കള്ളവോട്ടിനെതിരെ അടങ്ങാതെ കോണ്‍ഗ്രസ്; കലക്‌ടേററ്റിനു മുന്നില്‍ ധര്‍ണാസമരം നടത്തും

ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ ജില്ലയില്‍ വ്യാപകമായി സിപിഎമ്മിന്റെ നേതൃത്വത്തില്‍ കള്ളKerala, Kannur, Congress, News, District Collector, Election, UDF, CPM, Kannur Congress against bogus vote
കണ്ണൂര്‍: (www.kvartha.com 15.06.2019) ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ ജില്ലയില്‍ വ്യാപകമായി സിപിഎമ്മിന്റെ നേതൃത്വത്തില്‍ കള്ളവോട്ട് ചെയ്തതതായി തെളിവുസഹിതം പരാതി നല്‍കിയിട്ടും നടപടി സ്വീകരിക്കാത്തതിലും വോട്ടര്‍ പട്ടികയില്‍ നിന്നും യുഡിഎഫ് അനുഭാവികളുടെ വോട്ട് നീക്കം ചെയ്തതിലും പ്രതിഷേധിച്ച് കണ്ണൂര്‍ ജില്ലാ കോണ്‍ഗ്രസ് കമ്മിറ്റിയുടെ നേതൃത്വത്തില്‍ ധര്‍ണ സമരത്തിനൊരുങ്ങുന്നു.

ജില്ലാ കോണ്‍ഗ്രസ് കമ്മിറ്റിയുടെ പ്രക്ഷോഭ പരിപാടിയുടെ ആദ്യഘട്ടമെന്ന നിലയില്‍ ജൂണ്‍ 22ന് രാവിലെ 10 മണി മുതല്‍ കലക്ട്രേറ്റിന് മുന്‍വശം ധര്‍ണാ സമരം നടക്കും. കെപിസിസി പ്രസിഡന്റ് മുല്ലപ്പള്ളി രാമചന്ദ്രന്‍ സമരം ഉദ്ഘാടനം ചെയ്യും. നിയുക്ത എംപി കെ സുധാകരന്‍, കോണ്‍ഗ്രസ് നിയമസഭാകക്ഷി നേതാക്കളായ കെ സി ജോസഫ് എംഎല്‍എ, അഡ്വ. സണ്ണി ജോസഫ് എംഎല്‍എ തുടങ്ങിയവര്‍ ഉള്‍പ്പെടെയുള്ള നേതാക്കള്‍ പങ്കെടുക്കുമെന്നും ഡിസിസി പ്രസിഡന്റ് സതീശന്‍ പാച്ചേനി അറിയിച്ചു.

കണ്ണൂരില്‍ കള്ളവോട്ട് നടന്നുവെന്ന് ആരോപിച്ച് കോണ്‍ഗ്രസ് തെളിവുസഹിതം 199 പേര്‍ക്കെതിരെ ആദ്യഘട്ടത്തിലും 42 പേര്‍ക്കെതിരെ രണ്ടാം ഘട്ടത്തിലും രേഖാമൂലം പരാതി നല്‍കിയിരുന്നു. പോളിംഗ് സ്‌റ്റേഷനുകളിലെ ക്യാമറ ദൃശ്യങ്ങള്‍ പരിശോധിക്കണമെന്നും യുഡിഎഫ് സ്ഥാനാര്‍ഥിയുടെ ചീഫ് ഏജന്റ് കെ സുരേന്ദ്രന്‍ നല്‍കിയ പരാതിയില്‍ ആവശ്യപ്പെട്ടിരുന്നു. എന്നാല്‍ തെരഞ്ഞെടുപ്പ് കഴിഞ്ഞ് രണ്ട് മാസമായിട്ടും നടപടി സ്വീകരിക്കാന്‍ ജില്ലാ വരണാധികാരി തയ്യാറാകുന്നില്ലെന്നാണ് ആരോപണം.

നിയമ സംവിധാനത്തെ പരിഹസിക്കുകയും ജനാധിപത്യത്തെ അപഹസിക്കുകയും ചെയ്യുന്ന നിലപാടാണ് ജില്ലാ വരണാധികാരി സ്വീകരിക്കുന്നതെന്നാണ് കോണ്‍ഗ്രസ് ആരോപിക്കുന്നത്. ലോക്‌സഭാ തെരഞ്ഞെടുപ്പിന്റെ ഫൈനല്‍ വോട്ടര്‍ പട്ടികയില്‍ നിന്നും യുഡിഎഫ് അനുഭാവികളുടെ വോട്ട് തെരഞ്ഞെടുപ്പ് ഉദ്യോഗസ്ഥരെ ഉപയോഗിച്ച് നിയമ വിരുദ്ധമായി നീക്കം ചെയ്തുവെന്നും ആക്ഷേപമുണ്ട്.


Keywords: Kerala, Kannur, Congress, News, District Collector, Election, UDF, CPM, Kannur Congress against bogus vote