Follow KVARTHA on Google news Follow Us!
ad

പ്രവാസികളുടെ ശ്രദ്ധയ്ക്ക്; സോഷ്യല്‍ മീഡിയയില്‍ ആരെയെങ്കിലും വെറുതെ ചൊറിഞ്ഞിരിക്കുന്നത് നിങ്ങളുടെ ഹോബിയാണോ? എങ്കില്‍ ഇത് വായിക്കുക.. കുവൈത്തില്‍ പ്രമുഖ വ്യവസായിയെ അധിക്ഷേപിച്ച് ഫേസ്ബുക്കില്‍ പോസ്റ്റിട്ട കാസര്‍കോട് സ്വദേശിയായ യുവാവ് ജയിലിലായി; ലൈക്കടിച്ച് പ്രോത്സാഹിപ്പിച്ചവര്‍ക്കും പിടിവീണേക്കും, ഗള്‍ഫ് രാജ്യങ്ങളില്‍ സോഷ്യല്‍ മീഡിയ ഉപയോഗിക്കുന്നവര്‍ ജാഗ്രതൈ

പ്രമുഖ വ്യവസായിയെ അധിക്ഷേപിച്ച് ഫേസ്ബുക്കില്‍ പോസ്റ്റിട്ട കാസര്‍കോട് സ്വദേശിയായ യുവാവ് ജയിലിലായി. ഇയാളുടെ പോസ്റ്റ് ലൈക്കടിച്ചവരും Kuwait, Gulf, News, Social Network, Jail, kasaragod, Natives, Arrested, World, News, Young man from Kasaragod who insulted Qatar Industrialist in Facebook has been arrested.
കുവൈത്ത് സിറ്റി: (www.kvartha.com 28.05.2019) പ്രമുഖ വ്യവസായിയെ അധിക്ഷേപിച്ച് ഫേസ്ബുക്കില്‍ പോസ്റ്റിട്ട കാസര്‍കോട് സ്വദേശിയായ യുവാവ് ജയിലിലായി. ഇയാളുടെ പോസ്റ്റ് ലൈക്കടിച്ചവരും കമന്റ് ചെയ്തവരും കുടുങ്ങാന്‍ സാധ്യതയുണ്ടെന്നാണ് നിയമവിദഗ്ദ്ധര്‍ ചൂണ്ടിക്കാട്ടുന്നത്. ഏതാനും ദിവസങ്ങള്‍ മുമ്പാണ് കാസര്‍കോട് സ്വദേശി ഗള്‍ഫ് വ്യവസായിയെ വ്യക്തിപരമായി അധിക്ഷേപിക്കുന്ന തരത്തിലുള്ള പോസ്റ്റിട്ടത്. ഇതിനെതിരെ യുവാവിനോട് വിരോധമുള്ള ചിലര്‍ കുവൈത്ത് സി ഐ ഡി വിഭാഗത്തിന്റെ ശ്രദ്ധയില്‍പ്പെടുത്തുകയായിരുന്നു.


ഇതുസംബന്ധിച്ച് തങ്ങള്‍ ഒരു പരാതിയും നല്‍കിയിട്ടില്ലെന്ന് ഗള്‍ഫ് വ്യവസായിയുടെ ഓഫീസ് അധികൃതര്‍ കെവാര്‍ത്തയോട് പറഞ്ഞു. പോസ്റ്റിട്ട യുവാവ് സംഭവം വിവാദമായതിനു പിന്നാലെ പോസ്റ്റ് പിന്‍വലിക്കുകയും ക്ഷമാപണം നടത്തുകയും ചെയ്തിരുന്നു. ക്ഷമാപണം നടത്തിയാല്‍ പോലും ഗള്‍ഫ് രാജ്യങ്ങളില്‍ ചെയ്ത കുറ്റം ഗുരുതരമായി കണ്ട് നടപടി സ്വീകരിക്കുകയാണ് ചെയ്യുന്നത്. അതുകൊണ്ടു തന്നെയാണ് പോസ്റ്റ് പിന്‍വലിച്ചിട്ടും വിവരം ലഭിച്ചയുടനെ യുവാവിനെ പിടികൂടി ജയിലിലടച്ചത്. യുവാവ് ഇപ്പോള്‍ കുവൈത്ത് സി ഐ ഡി വിഭാഗത്തിന്റെ കസ്റ്റഡിയിലാണുള്ളത്.

നിരവധി പേരാണ് യുവാവിന്റെ പോസ്റ്റിന് ലൈക്കും കമന്റും ചെയ്തത്. ഇവരൊക്കെ തന്നെ ഇപ്പോള്‍ ആശങ്കയിലാണ്. വ്യക്തിപരമായോ മതപരമായോ രാജ്യങ്ങളെ അധിക്ഷേപിക്കുന്ന തരത്തിലോ ആയ ഒരു പോസ്റ്റും സോഷ്യല്‍ മീഡിയയില്‍ അറബ് രാജ്യങ്ങള്‍ അനുവദിക്കുന്നില്ല. അതുകൊണ്ടുതന്നെ മലയാളികളടക്കം നിരവധി പേരാണ് അനാവശ്യപോസ്റ്റുകളിലൂടെ നിയമനടപടി നേരിടുന്നത്.

സത്യസന്ധമല്ലാത്ത വാര്‍ത്ത പ്രചരിപ്പിക്കുന്നതും ഗുരുതരമായ കുറ്റമാണ്. ഏത് മതവിഭാഗത്തെയും അധിക്ഷേപിച്ചുകൊണ്ട് പോസ്റ്റിട്ടാലും അവര്‍ക്കെതിരെ ഗുരുതരമായ കുറ്റം ചുമത്തിയാണ് അറസ്റ്റു ചെയ്യുന്നത്. കേട്ട് കേള്‍വിയോ ഊഹാപോഹമോ പ്രചരിപ്പിക്കുന്നതും പോസ്റ്റുകളില്‍ തെറി വിളിച്ചുകൊണ്ടുള്ള കമന്റുകള്‍ രേഖപ്പെടുത്തുന്നതും നിങ്ങളെ ജയിലില്‍ എത്തിച്ചേക്കാം.

അടുത്ത കാലത്തായി സോഷ്യല്‍ മീഡിയയുടെ പ്രവര്‍ത്തനം സിഐഡി വിഭാഗം സൂക്ഷ്മമായി നിരീക്ഷിക്കുന്നുണ്ട്. സിഐഡി വിഭാഗം പരാതി ഇല്ലെങ്കില്‍ പോലും ഇത്തരം കേസുകളില്‍ സ്വമേധയാ  നടപടികളുമായി മുന്നോട്ട് പോകുന്നുണ്ട്. ഇത്തരമൊരു സാഹചര്യത്തില്‍ സോഷ്യല്‍ മീഡിയ ഉപയോഗിക്കുന്ന മലയാളികളടക്കമുള്ളവര്‍ അതീവ ജാഗ്രത പുലര്‍ത്തണമെന്നാണ് നിയമരംഗത്തുള്ളവരും പ്രവാസി സംഘടനാ നേതാക്കളും മുന്നറിയിപ്പ് നല്‍കുന്നത്.



(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങaളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)

Keywords: Kuwait, Gulf, News, Social Network, Jail, kasaragod, Natives, Arrested, World, News,  Young man from Kasaragod who insulted Qatar Industrialist in Facebook has been arrested.