Follow KVARTHA on Google news Follow Us!
ad

ബിജെപി കളത്തിലിറക്കിയ ഗംഭീറിനും റാത്തോഡിനും മികച്ച വിജയം; കോണ്‍ഗ്രസിന്റെ കളിക്കാര്‍ വീണു, വിജേന്ദര്‍ സിങിന് അടി തെറ്റിയത് 4 ലക്ഷത്തില്‍പ്പരം വോട്ടുകള്‍ക്ക്, ഗംഭീര്‍ കായിക മന്ത്രി ആയേക്കുമെന്ന് സൂചന

കളിക്കളത്തില്‍ നിന്ന് തെരഞ്ഞെടുപ്പ് ഗോദയില്‍ എത്തിയവരില്‍ ബിജെപി ടിക്കറ്റില്‍ BJP, National, News, Gautham Gambhir, Sports, Minister, New Delhi, Election, Congress, Lok Sabha, gambhir and rathod won by by bjp ticket
ന്യൂഡല്‍ഹി: (www.kvartha.com 24.05.2019) കളിക്കളത്തില്‍ നിന്ന് തെരഞ്ഞെടുപ്പ് ഗോദയില്‍ എത്തിയവരില്‍ ബിജെപി ടിക്കറ്റില്‍ മത്സരിച്ചവര്‍ അരങ്ങ് വാണു. കോണ്‍ഗ്രസിന്റെ കളിക്കാര്‍ വീണു. ബിജെപി സ്ഥാനാര്‍ത്ഥികള്‍ ആയ ഗംഭീറും രാജ്യവര്‍ദ്ധ സിംഗ് റാത്തോഡും മികച്ച വിജയം നേടിയപ്പോള്‍ കോണ്‍ഗ്രസിനൊപ്പം നിന്ന വിജേന്ദര്‍ സിങ്ങും കീര്‍ത്തി ആസാദും വന്‍ പരാജയം ഏറ്റുവാങ്ങി.

BJP, National, News, Gautham Gambhir, Sports, Minister, New Delhi, Election, Congress, Lok Sabha, gambhir and rathod won by by bjp ticket

തിരഞ്ഞെടുപ്പിന് മുന്‍പ് ബിജെപിയില്‍ ചേര്‍ന്ന ക്രിക്കറ്റ് താരം ഗൗതം ഗംഭീര്‍ ഈസ്റ്റ് ഡല്‍ഹിയില്‍ മികച്ച വിജയം നേടി. കോണ്‍ഗ്രസിന്റെ അരവിന്ദര്‍ സിംഗ് ലൗലിയെ തോല്‍പിച്ചത് 4 ലക്ഷത്തോളം വോട്ടുകള്‍ക്കാണ്. പുതിയ ബിജെപി മന്ത്രി സഭയില്‍ ഗൗതം ഗംഭീര്‍ കായിക മന്ത്രി ആവും എന്നാണ് പ്രതീക്ഷ. സൗത്ത് ഡല്‍ഹിയില്‍ കോണ്‍ഗ്രസ് സ്ഥാനാര്‍ഥി വിജേന്ദര്‍ സിംഗ് മൂന്നാം സ്ഥാനത്ത് എത്തി. 7 ലക്ഷത്തോളം വോട്ട് നേടി ബിജെപിയുടെ രമേശ് ബിദൂരി വിജയിച്ചപ്പോള്‍ വിജേന്ദര്‍ നേടിയത് രണ്ടു ലക്ഷത്തോളം വോട്ടുകള്‍ മാത്രം.

യുവജന-സ്‌പോര്‍ട്‌സ് മന്ത്രി കൂടിയായ രാജ്യവര്‍ദ്ധ സിംഗ് റാത്തോഡ് വിജയം ആവര്‍ത്തിച്ചു. ഒളിമ്പ്യന്‍മാരുടെ പോരാട്ടത്തില്‍ റാത്തോഡ് തോല്‍പ്പിച്ചത് കോണ്‍ഗ്രസിന്റെ കൃഷ്ണ പൂനിയയെ ആണ്. ഇവിടെ 65 ശതമാനം വോട്ട് നേടിയതും റാത്തോഡ് തന്നെയാണ്. മുന്‍ ഇന്ത്യന്‍ ക്രിക്കറ്റ് താരം കീര്‍ത്തി ആസാദ് ജാര്‍ഖണ്ഡിലെ ധന്‍ബാദില്‍ തോറ്റു. കോണ്‍ഗ്രസ് ടിക്കറ്റില്‍ മത്സരിച്ച കീര്‍ത്തി ബിജെപിയുടെ പശുപതിനാഥ് സിങിനോട് നാല് ലക്ഷത്തില്‍ പരം വോട്ടുകള്‍ക്കാണ് തോറ്റത്.

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങaളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)

Keywords: BJP, National, News, Gautham Gambhir, Sports, Minister, New Delhi, Election, Congress, Lok Sabha, gambhir and rathod won by by bjp ticket