SWISS-TOWER 24/07/2023

ഭാര്യയെ പോണ്‍ വീഡിയോകള്‍ കാണിച്ചു, പ്രകൃതി വിരുദ്ധ പീഡനത്തിന് ഇരയാക്കി, വീട്ടിലെ നായയുമായി ലൈംഗിക വേഴ്ചയ്ക്ക് നിര്‍ബന്ധിച്ചു; എതിര്‍ത്തപ്പോള്‍ മൂന്ന് കുട്ടികള്‍ക്കൊപ്പം വീട്ടില്‍ നിന്നും ഇറക്കിവിട്ടു; പ്രതിക്ക് 10 വര്‍ഷം തടവ്

 


ADVERTISEMENT

ബെലഗാവി: (www.kvartha.com 11.04.2019) ഭാര്യയെ ലൈംഗിക വൈകൃതങ്ങള്‍ക്ക് ഇരയാക്കിയ ഭര്‍ത്താവിന് പത്ത് വര്‍ഷം തടവ്. ബുധനാഴ്ച ബെലഗാവി ജില്ലാ കോടതിയാണ് ഭാര്യയെ പ്രകൃതിവിരുദ്ധ പീഡനത്തിന് ഇരയാക്കിയയാള്‍ക്ക് പത്ത് വര്‍ഷം തടവും 11,000 രൂപ പിഴയും വിധിച്ചത്. തുറന്ന കോടതിയില്‍ വിധി പ്രസ്താവിച്ച ജഡ്ജി സൂര്യവാന്‍ഷി സംഭവത്തെ വളരെ ക്രൂരമെന്ന് വിശേഷിപ്പിച്ചു.

ബെലഗാവിയിലെ ഹല്‍കുന്ദ് സ്വദേശിയാണ് ഭാര്യയെ ക്രൂരമായ പീഡനത്തിന് ഇരയാക്കിയത്. 2017 മാര്‍ച്ചില്‍ ആണ് സംഭവവുമായി ബന്ധപ്പെട്ട് കട്ടക്കല്‍ പോലീസ് പ്രതിയെ അറസ്റ്റ് ചെയ്തത്. ഇയാള്‍ക്കെതിരെ കേസ് രജിസ്റ്റര്‍ ചെയ്ത പോലീസ് നടപടി ക്രമങ്ങളെല്ലാം പെട്ടെന്ന് തന്നെ പൂര്‍ത്തിയാക്കി ജയിലില്‍ അടയ്ക്കുകയും ചെയ്തു.

ഭാര്യയെ പോണ്‍ വീഡിയോകള്‍ കാണിച്ചു, പ്രകൃതി വിരുദ്ധ പീഡനത്തിന് ഇരയാക്കി, വീട്ടിലെ നായയുമായി ലൈംഗിക വേഴ്ചയ്ക്ക് നിര്‍ബന്ധിച്ചു; എതിര്‍ത്തപ്പോള്‍ മൂന്ന് കുട്ടികള്‍ക്കൊപ്പം വീട്ടില്‍ നിന്നും ഇറക്കിവിട്ടു; പ്രതിക്ക് 10 വര്‍ഷം തടവ്

ഭാര്യയെ പോണ്‍ വീഡിയോകള്‍ കാണിക്കുകയും പ്രകൃതി വിരുദ്ധ പീഡനത്തിന് ഇരയാക്കുകയും വീട്ടിലെ നായയുമായി ലൈംഗിക വേഴ്ചയ്ക്ക് നിര്‍ബന്ധിക്കുകയും ചെയ്തു എന്നാണ് പ്രതിക്കെതിരെയുള്ള ആരോപണം. ഇയാളുടെ നിര്‍ബന്ധത്തെ തുടര്‍ന്ന് മൂന്ന് വട്ടം പരാതിക്കാരിക്ക് നായയുമായി വേഴ്ചയില്‍ ഏര്‍പ്പെടേണ്ടി വന്നുവെന്നും പരാതിയില്‍ പറയുന്നു. ഇതിനെ എതിര്‍ത്തപ്പോള്‍ മൂന്ന് കുട്ടികള്‍ക്കൊപ്പം വീട്ടില്‍ നിന്ന് ഇറക്കി വിടുകയായിരുന്നു. അതിന് ശേഷമാണ് പോലീസില്‍ പരാതി നല്‍കിയത്.

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം )

Keywords: Man who forced wife into unnatural gets 10-year jail in Belagavi, News, Local-News, Police, Crime, Criminal Case, Jail, Arrested, National.
Aster mims 04/11/2022
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia