Follow KVARTHA on Google news Follow Us!
ad

കെ പി കുഞ്ഞിമൂസ: മണ്‍മറഞ്ഞത് പത്രപ്രവര്‍ത്തന രംഗത്തെ ചിരപരിചിതന്‍

പത്രപ്രവര്‍ത്തന രംഗത്തെ ചിരപരിചിതനായിരുന്നു അന്തരിച്ച കെ പി കുഞ്ഞിമൂസ. വിദ്യാര്‍ത്ഥിയായിരുന്ന കാലത്ത് തന്നെ Kerala, News, Kozhikode, Death, Obituary, K.P Kunhimoosa No more
കോഴിക്കോട്: (www.kvartha.com 15.04.2019) പത്രപ്രവര്‍ത്തന രംഗത്തെ ചിരപരിചിതനായിരുന്നു അന്തരിച്ച കെ പി കുഞ്ഞിമൂസ. വിദ്യാര്‍ത്ഥിയായിരുന്ന കാലത്ത് തന്നെ പത്രപ്രവര്‍ത്തന രംഗത്തേക്ക് പ്രവേശിപ്പിച്ച അദ്ദേഹം ബ്രണ്ണന്‍ കോളജില്‍ നിന്ന് സാമ്പത്തിക ശാസ്ത്രത്തില്‍ ഡിഗ്രി എടുക്കുകയും തുടര്‍ന്ന് 1966 ല്‍ കോഴിക്കോട് ചന്ദ്രിക ദിനപത്രത്തില്‍ സഹ പത്രാധിപരായി ജോലിയില്‍ പ്രവേശിക്കുകയുമായിരുന്നു.

പന്നിയങ്കരയിലെ മൈത്രി വീട്ടില്‍ വെച്ചായിരുന്നു അന്ത്യം. തലശ്ശേരി പുന്നോല്‍ സ്വദേശിയായ കുഞ്ഞിമൂസ നാലര പതിറ്റാണ്ടായി കോഴിക്കോട്ടാണ് താമസം. വാരാന്തപ്പതിപ്പ് എഡിറ്റര്‍, ചീഫ് സബ് എഡിറ്റര്‍ എന്നീ പദവികള്‍ വഹിച്ചു. 1975 മുതല്‍ ഒരു പതിറ്റാണ്ട് ലീഗ് ടൈംസ് ന്യൂസ് എഡിറ്ററായി. 1986 ല്‍ ചന്ദ്രിക വാരിക എഡിറ്ററായി. 1996ല്‍ വിരമിച്ചു.

കേരള പ്രസ് അക്കാദമി എക്സിക്യൂട്ടീവ് അംഗം, പ്രസ് അക്രഡിറ്റേഷന്‍ കമ്മിറ്റിയംഗം, കാലിക്കറ്റ് പ്രസ് ക്ലബ്ബ് പ്രസിഡന്റ്, എ എഫ് ഡബ്ല്യു ജെ നാഷണല്‍ കൗണ്‍സില്‍ അംഗം, സീനിയര്‍ ജേര്‍ണലിസറ്റ് ഫോറം സംസ്ഥാന സെക്രട്ടറി എന്നീ സ്ഥാനങ്ങള്‍ വഹിച്ചു. പത്ര ഫലിതങ്ങള്‍ ഉള്‍പ്പെടെ നിരവധി കൃതികള്‍ അദ്ദേഹത്തിന്റെ പേരിലുണ്ട്. എം ഇ എസ് ജേര്‍ണല്‍ സത്യധാര തുടങ്ങി ഏതാനും ആനുകാലികങ്ങളുടെ എഡിറ്ററായിരുന്നു.

ഖത്തര്‍ മിഡില്‍ ഈസ്റ്റ് ഫ്രണ്ട്ഷിപ്പ് അവാര്‍ഡ്, ഷാര്‍ജ ഇന്ത്യന്‍ അസോസിയേഷന്‍ പുരസ്‌ക്കാരം, കുവൈത്ത്, സലാല പുരസ്‌ക്കാരങ്ങള്‍, സജ്ഞയന്‍ സ്മാരക അവാര്‍ഡ് തുടങ്ങി ഒട്ടനേകം പുരസ്‌കാരങ്ങള്‍ നേടിയിട്ടുണ്ട്. ഭാര്യ: കതിരൂര്‍ വി എം ഫൗസിയ, മക്കള്‍: വി എം ഷെമി, ഷെജി, ഷെസ്ന. മരുമക്കള്‍: പി എം ഫിറോസ്, നൗഫല്‍ (ദുബൈ), ഷഹസാദ്് (ദുബൈ).

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)

Keywords: Kerala, News, Kozhikode, Death, Obituary, K.P Kunhimoosa No more
  < !- START disable copy paste -->