Follow KVARTHA on Google news Follow Us!
ad

മധ്യകേരളം മറക്കുവതെങ്ങനെ ഈ പ്രചരണങ്ങളെ

കാലത്തിന്റെ താളുകളില്‍ വീണ്ടും ഒരു ലോക് സഭാ തിരഞ്ഞെടുപ്പ് പോരാട്ട വീര്യം അങ്കം വെട്ടുമ്പോള്‍ മധ്യകേരളം ഓര്‍ത്തു പോകുന്നത് ചരിത്രത്തിന്റെ Kerala, News, Election, Trending, How to forget these election days of Central Kerala
ഹരിപ്പാട്: (www.kvartha.com 15.04.2019) കാലത്തിന്റെ താളുകളില്‍ വീണ്ടും ഒരു ലോക് സഭാ തിരഞ്ഞെടുപ്പ് പോരാട്ട വീര്യം അങ്കം വെട്ടുമ്പോള്‍ മധ്യകേരളം ഓര്‍ത്തു പോകുന്നത് ചരിത്രത്തിന്റെ സംഭരണപ്പുരകളില്‍ ഇതിഹാസങ്ങള്‍ എഴുതിച്ചേര്‍ത്ത് എന്നും മുന്‍പേ നടന്ന ഒരു കൂട്ടം ജനപ്രിയ നേതാക്കളുടെ വേറിട്ട ശബ്ദങ്ങള്‍. ലോക്സഭയിലെ ആദ്യ പ്രതിപക്ഷ നേതാവായിരുന്ന എ കെ ജിയെ തിരഞ്ഞെടുപ്പ് വേദികളില്‍ കണ്‍കുളിര്‍ക്കെ കണ്ടാല്‍ മാത്രം മതിയാകുമായിരുന്നു വോട്ടര്‍മാര്‍ക്ക്.

താത്വിക പ്രസംഗങ്ങളിലൂടെ നാടിനെ ഇരുത്തി ചിന്തിപ്പിക്കുന്ന ഇ എം എസ്, ലക്ഷ്യബോധമുറച്ച ഭരണാധികാരിയുടെ ഗൗരവം കൈവിടാത്ത വാക്കുകള്‍ സി. അച്യൂതമേനോന്‍, തന്റെതായ വേറിട്ട ശൈലിയിലൂടെ ജനസഞ്ചയത്തെ ഇളക്കി മറിച്ച ഇ കെ നയനാര്‍, തിരഞ്ഞെടുപ്പ് ഗോദായില്‍ ജനാധിപത്യ വിശ്വാസികള്‍ക്ക് തന്റെ സാനിധ്യം കൊണ്ടു പോലും ആവേശമായി മാറിയിരുന്ന കെ. കരുണാകരന്‍, അനായാസം മലയാള പദങ്ങള്‍ കോര്‍ത്തിണക്കിയ വാക് ധോരണിയിലൂടെ ലോക് സഭയെ ഇളക്കി മറിച്ചിട്ടുള്ള സി എം സ്റ്റീഫന്റെ ഗൗരവം ഏറിയ മൂര്‍ച്ചയുള്ള വാക്കുകള്‍, സ്ത്രീകള്‍ പൊതുരംഗത്ത് സജീവമാകേണ്ടതിന്റെ ആവശ്യകത പ്രസംഗങ്ങളിലെപ്പോഴും ഓര്‍മ്മപ്പെടുത്തിയിരുന്ന എ കെ ജിയുടെ പ്രിയ പത്നി സുശീല ഗോപാലന്‍, സൗമ്യതയുടെ ആള്‍രൂപമായിരുന്ന കെ ജി മാരാര്‍, സി എച്ച് മുഹമ്മദ് കോയ, നര്‍മ്മത്തില്‍ ചാലിച്ച സി എച്ചിന്റെ ഓര്‍മ്മപ്പെടുത്തലുകള്‍ വോട്ടായി മാറുന്ന മാസ്മരികത, പട്ടിണിപ്പാവങ്ങളുടെ കാല്‍ച്ചങ്ങലകള്‍ പൊട്ടിച്ചെറിയുവാന്‍ ഒരു പുരുഷായുസ്സ് മുഴുവന്‍ ഉഴിഞ്ഞുവെച്ച ടി വി തോമസ്, സദസിനോട് ചോദ്യങ്ങള്‍ ചോദിക്കുകയും ഉത്തരം സ്വന്തമായി പറയുകയും ചെയ്യുന്ന വേറിട്ട ശൈലിയുടെ ഉടമ സംസ്ഥാന ലോട്ടറിയുടെ ഉപജ്ഞാതാവ് കൂടിയായ പി കെ കുഞ്ഞുസാഹിബ്, കുറിക്ക് കൊള്ളുന്ന സംഭാഷണ ശകലങ്ങളിലൂടെ സദസിനെ കൈയിലെടുക്കുന്ന തച്ചടി പ്രഭാകരന്‍, സാര്‍വ്വ ദേശീയ വിഷയങ്ങള്‍ ലളിതമായ വാക്കുകളിലൂടെ ജനങ്ങളിലെത്തിച്ചിരുന്ന സി കെ ചന്ദ്രപ്പന്‍, അടുത്തിടെ നമ്മെ വിട്ടുപിരിഞ്ഞ അധ്വാന വര്‍ഗത്തിനു വേണ്ടി പൊരുതിയ കെ എം മാണി മുന്‍ കാല ലോക്സഭാ തിരഞ്ഞെടുപ്പുകളില്‍ വാക്കുകളില്‍ തീപ്പൊരി ചിതറിച്ചും സൗമ്യ സാനിധ്യമായും നിറഞ്ഞുനിന്നനമ്മെ വിട്ടുപിരിഞ്ഞ ജനകീയ നേതാക്കളില്‍ ചിലരാണ് ഇവര്‍.പൊതു സ്വീകാര്യതയുടെ പേരില്‍ വോട്ടര്‍മാരെ ഏറെ സ്വാധീനിച്ചിരുന്നവര്‍.

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)

Keywords: Kerala, News, Election, Trending, How to forget these election days of Central Kerala
  < !- START disable copy paste -->