Follow KVARTHA on Google news Follow Us!
ad

കോണ്‍ഗ്രസ് അധികാരത്തിലെത്തിയാല്‍ ആദ്യം പരിഗണിക്കുന്ന വിഷയങ്ങളില്‍ കല്യോട്ടെ ഇരട്ടക്കൊലയില്‍ സി ബി ഐ അന്വേഷണം: രാഹുല്‍ ഗാന്ധി

കോണ്‍ഗ്രസ് അധികാരത്തിലെത്തിയാല്‍ ആദ്യം പരിഗണിക്കുന്ന വിഷയങ്ങളില്‍ കല്യോട്ടെ ഇരട്ടക്കൊലപാതക കേസില്‍ സി ബി ഐ Rahul Gandhi says about Periya double murder, Kasaragod, News, Kerala, Murder, Rahul Gandhi.
പെരിയ: (www.kvartha.com 14.03.2019) കോണ്‍ഗ്രസ് അധികാരത്തിലെത്തിയാല്‍ ആദ്യം പരിഗണിക്കുന്ന വിഷയങ്ങളില്‍ കല്യോട്ടെ ഇരട്ടക്കൊലപാതക കേസില്‍ സി ബി ഐ അന്വേഷണവും ഉള്‍പെടുത്തുമെന്ന് കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ ഗാന്ധി. കല്യോട്ടെത്തിയ രാഹുല്‍ കൊല്ലപ്പെട്ട കൃപേഷിന്റെയും ശരത്ത് ലാലിന്റെ കുടുംബാംഗങ്ങളെയും ആശ്വസിപ്പിച്ചാണ് ഈ ഉറപ്പ് നല്‍കിയത്. ഇല്ലെങ്കില്‍ നിയമത്തിന്റെ വഴിയിലൂടെ സി ബി ഐ അന്വേഷണം നേടിയെടുക്കുമെന്ന് രാഹുല്‍ കുടുംബത്തെ അറിയിച്ചു.
 Rahul Gandhi says about Periya double murder, Kasaragod, News, Kerala, Murder, Rahul Gandhi.

പെരിയ കേന്ദ്രസര്‍വകാശാലയുടെ ഹെലിപാഡില്‍ ഇറങ്ങിയ രാഹുല്‍ 17 ഓളം വാഹനങ്ങളുടെ അകമ്പടിയോടെ കൃപേഷിന്റെ വീട്ടിലേക്കാണ് ആദ്യമെത്തിയത്. കോണ്‍ഗ്രസ് നേതാക്കളായ ഉമ്മന്‍ ചാണ്ടി, രമേശ് ചെന്നിത്തല തുടങ്ങിയ നേതാക്കളും രാഹുലിനൊപ്പം ഉണ്ടായിരുന്നു. അഞ്ച് മിനിറ്റോളം കൃപേഷിന്റെ പിതാവ് കൃഷ്ണന്‍, അമ്മ ബാലാമണി, സഹോദരി കൃഷ്ണപ്രിയ, സഹോദരന്‍ അഭിലാഷ് തുടങ്ങിയവരുമായി സംസാരിച്ചു. തുടര്‍ന്ന് കൃപേഷിന്റെ കുടുംബത്തിന് ഹൈബി ഈഡന്‍ എം എല്‍ എ മുന്‍കൈയ്യെടുത്ത് നിര്‍മിക്കുന്ന വീടിനകത്ത് കയറി നിര്‍മാണ പ്രവൃത്തികള്‍ രാഹുല്‍ ഗാന്ധി വീക്ഷിക്കുകയും ചെയ്തു.
 Rahul Gandhi says about Periya double murder, Kasaragod, News, Kerala, Murder, Rahul Gandhi.

കര്‍ശന നിയന്ത്രണമുണ്ടായിട്ടും മാധ്യമ പ്രവര്‍ത്തകരുടെ അഭ്യര്‍ത്ഥന മാനിച്ച് രാഹുല്‍ മാധ്യമപ്രവര്‍ത്തകരോട് സംസാരിക്കാനും തയ്യാറായി. കുടുംബത്തിന് നീതി ലഭിക്കണമെന്നും ഇതിനായി സി ബി ഐ അന്വേഷണത്തിന് ഇടപെടല്‍ നടത്തുമെന്നും രാഹുല്‍ ഗാന്ധി പ്രതികരിച്ചു. പിന്നീട് തൊട്ടടുത്തുള്ള ശരത് ലാലിന്റെ വീട്ടിലേക്കാണ് അദ്ദേഹം പോയത്. അവിടെ വന്‍ജനാവലിയാണ് രാഹുലിനെ കാത്തുനിന്നത്. എല്ലാവര്‍ക്കു നേരെയും കൈവീശിക്കൊണ്ട് പുറത്തിറങ്ങിയ രാഹുല്‍ ഗാന്ധി പെട്ടെന്ന് തന്നെ കുടുംബാംഗങ്ങളെ കാണാന്‍ വീടിനകത്തേക്ക് കയറി. അവരെ ആശ്വസിപ്പിച്ച ശേഷം ഉടന്‍ തന്നെ അവിടെ നിന്നും മടങ്ങി.

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)

Keywords: Rahul Gandhi says about Periya double murder, Kasaragod, News, Kerala, Murder, Rahul Gandhi.
  < !- START disable copy paste -->