» » » » » » » » » » » പെരിയ ഇരട്ടക്കൊലപാതകം: അക്രമം നടത്തിയത് കുറ്റിക്കാട്ടില്‍ ഒളിച്ചിരുന്ന്, യുവാക്കള്‍ സഞ്ചരിച്ചിരുന്നത് കൊല്ലപ്പെട്ട കൃപേഷിന്റെ സഹോദരന്റെ ബൈക്കില്‍; മലപ്പുറം, കണ്ണൂര്‍ രജിസ്‌ട്രേഷനിലുള്ള രണ്ട് ജീപ്പുകള്‍ കേന്ദ്രീകരിച്ചും അന്വേഷണം

(www.kvartha.com 18/02/2019) നാടിനെ നടുക്കിയ പെരിയ കല്യോട്ടെ ഇരട്ടക്കൊലപാതകത്തിന് പിന്നില്‍ സിപിഎമ്മെന്ന് എഫ്‌ഐആര്‍. കൊലപ്പെടുത്തിയത് കൊടുവാള്‍ ഉള്‍പ്പെടെയുള്ള മൂര്‍ച്ചയുള്ള ആയുധം ഉപയോഗിച്ചാണെന്ന് ഇന്‍ക്വസ്റ്റ് റിപോര്‍ട്ടില്‍ വ്യക്തമാക്കുന്നു. കൊല നടന്ന സ്ഥലത്തുനിന്നും യുവാക്കളെ വെട്ടാനുപയോഗിച്ച വടിവാളിന്റെ പിടി കണ്ടെത്തി. കുറ്റിക്കാട്ടില്‍ ഒളിച്ചുനിന്നാണ് അക്രമം നടത്തിയതെന്നാണ് പ്രാഥമിക വിവരം.

News, Kasaragod, Kerala, Murder case, Trending, High Court, Ramesh Chennithala, Investigates,Periya Twin Murder: Special team formed for investigation

ശരത് ലാലിന്റെ കഴുത്തിലും ഇരു കാലുകളിലും ആഴത്തിലുള്ള വെട്ടേറ്റു. ഇരുകാലുകളില്‍ മാത്രമായി അഞ്ചിലേറെ മാരക വെട്ടുകളാണുള്ളത്. ആക്രമത്തില്‍ കൈകളിലെ അസ്ഥികള്‍ തകര്‍ന്നിരുന്നു. കൃപേഷിന്റെ തലയിലാണ് ആഴത്തില്‍ വെട്ടേറ്റത്. മൂന്ന് പേരാണ് കൊലയ്ക്ക് പിന്നിലെന്നാണ് പ്രാഥമിക നിഗമനം. ക്രമസമാധാനനില പരിശോധിക്കാനായി കണ്ണൂര്‍ റെയ്ഞ്ച് ഐജി ബല്‍റാം കുമാര്‍ ഉപാധ്യയ കാസര്‍കോട്ടെത്തി.

പുറത്തു നിന്നുള്ളവരാണ് അക്രമം നടത്തിയതെന്ന് കോണ്‍ഗ്രസ് ആരോപിച്ചു. കൊല നടന്ന ദിവസം പകല്‍ കെ എല്‍ 13, കെ എല്‍ 10 രജിസ്‌ട്രേഷനിലുള്ള രണ്ട് ജീപ്പുകള്‍ പെരിയ കല്യോട്ട് ഭാഗങ്ങളില്‍ കറങ്ങുന്നുണ്ടായിരുന്നു. ഇത് കേന്ദ്രീകരിച്ചും അന്വേഷണം നടത്തുന്നു. പുറത്തു നിന്നുള്ളവരാണ് അക്രമം നടത്തിയതെന്ന് കോണ്‍ഗ്രസ് ആരോപിച്ചു.

പ്രതികളെ പിടികൂടാന്‍ പോലീസ് അന്വേഷണം ഊര്‍ജിതമാക്കി. കാസര്‍കോട് ക്രൈം ഡിറ്റാച്ച്‌മെന്റ് ഡിവൈഎസ്പി പ്രദീപ് കുമാറിന്റെ നേതൃത്വത്തില്‍ പ്രത്യേക അന്വേഷണം സംഘം രൂപീകരിച്ചു. ബേക്കല്‍ പോലീസ് സ്‌റ്റേഷനില്‍ ടീമിന്റെ ആദ്യ യോഗം ചേര്‍ന്നു.

Watch Video


ഞായറാഴ്ച രാത്രിയോടെയായിരുന്നു നാടിനെ നടുക്കിയ ഇരട്ടക്കൊലപാതകം നടന്നത്. യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകരായ കൃപേഷ് (24), ശരത്ത്‌ലാല്‍ (21) എന്നിവരാണ് കൊല്ലപ്പെട്ടത്. പെരിയ കല്യോട്ടെ സിപിഎം കോണ്‍ഗ്രസ് സംഘര്‍ഷമായിരുന്നു കൊലയില്‍ കലാശിച്ചത്. കല്യോട്ട് നടന്ന ക്ഷേത്രോത്സവത്തിനിടെയായിരുന്നു സംഘര്‍ഷം.

കൊലപാതകത്തില്‍ പ്രതിഷേധിച്ച് യൂത്ത് കോണ്‍ഗ്രസിന്റെ നേതൃത്വത്തില്‍ സംസ്ഥാനത്ത് നടത്തിയ ഹര്‍ത്താലില്‍ വ്യാപക ആക്രമങ്ങള്‍ നടന്നു. വിലാപയാത്ര കടന്നുപോകുന്നതോടെ ആക്രമങ്ങള്‍ വര്‍ധിച്ചേക്കുമെന്ന ആശങ്കയിലാണ് പോലീസ്. അനിഷ്ട സംഭവങ്ങള്‍ ഒഴിവാക്കാന്‍ കാഞ്ഞങ്ങാട് ഡിവൈഎസ്പി എ സജീവന്റെ നേതൃത്വത്തില്‍ പോലീസ് കനത്ത സുരക്ഷാ സന്നാഹം ഏര്‍പ്പെടുത്തിയിട്ടുണ്ട്. പെട്ടെന്നുള്ള ഹര്‍ത്താല്‍ ആഹ്വാനം കോടതിയലക്ഷ്യമെന്ന് ചൂണ്ടിക്കാട്ടി യൂത്ത് കോണ്‍ഗ്രസ് സംസ്ഥാന പ്രസിഡന്റ് ഡീന്‍ കുര്യാക്കോസിനെതിരെ ഹൈക്കോടതി സ്വമേധയ കേസെടുത്തു.

അതിനിടെ ഇരട്ടക്കൊലപാതകത്തില്‍ വ്യാപക പ്രതിഷേധമാണുയരുന്നത്. കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ ഗാന്ധിയും എ കെ ആന്റണിയും കൊലപാതകത്തിനെതിരെ രംഗത്തെത്തി. ആസൂത്രിതമായ കൊലപാതകമാണ് കാസര്‍കോട്ടുണ്ടായതെന്ന് കെ പി സി സി പ്രസിഡണ്ട് മുല്ലപ്പള്ളി രാമചന്ദ്രനും പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയും കുറ്റപ്പെടുത്തി.

അതേസമയം കൊലപാതകത്തില്‍ സിപിഎമ്മിന് പങ്കില്ലെന്നും പ്രതികള്‍ പാര്‍ട്ടി പ്രവര്‍ത്തകരാണെങ്കില്‍ യാതൊരു സഹായവും ചെയ്യില്ലെന്നും പാര്‍ട്ടിയില്‍ തുടരാനാകില്ലെന്നും സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍ പറഞ്ഞു.

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)

Keywords: News, Kasaragod, Kerala, Murder case, Trending, High Court, Ramesh Chennithala, Investigates,Periya Twin Murder: Special team formed for investigation 

About Web Desk

ഞങ്ങളുടെ Facebookലും Twitterലും അംഗമാകൂ. ഓരോ വാര്‍ത്തയും കെവാര്‍ത്തയിലൂടെ അറിയാം
«
Next
Newer Post
»
Previous
Older Post
ശ്രദ്ധിക്കുക: താഴെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ കെവാര്‍ത്തയുടെ അഭിപ്രായമാവണമെന്നില്ല. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. മംഗ്ലീഷില്‍ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നത് ഒഴിവാക്കുക. അവഹേളനപരമോ വ്യക്തിപരമായ അധിക്ഷേപങ്ങളോ അശ്‌ളീല പദപ്രയോഗങ്ങളോ അസഭ്യങ്ങളോ തെറ്റിദ്ധാരണാജനകമോ അപകീര്‍ത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നത് സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്.

മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

മുഴുവന്‍ വാര്‍­ത്ത­കള്‍ | News by date

Search This portal