Follow KVARTHA on Google news Follow Us!
ad

കാട്ടാനകളെ വിരട്ടാന്‍ വനാതിര്‍ത്തിയില്‍ എല്‍ ഇ ഡി തെരുവ് വിളക്കുകള്‍ സ്ഥാപിച്ചു തുടങ്ങി

മുണ്ടൂര്‍, കരിമ്പ പഞ്ചായത്തിലെ വനമേഖലയോട് ചേര്‍ന്നുള്ള പ്രദേശങ്ങളില്‍ കാട്ടാന ശല്യം രൂക്ഷമായതോടെ ആനകളെ വിരട്ടാനും വഴിതിരിച്ചു വിടാനുമായി വനംവകുപ്പ് എല്‍ ഇ ഡി സ്ട്രീറ്റ്ലൈറ്റുകള്‍ Kerala, News, Local-News, Wayanad, LED Street light installed in Mundoor, Karimba Panchayats
കല്‍പ്പറ്റ: (www.kvartha.com 15.01.2019) മുണ്ടൂര്‍, കരിമ്പ പഞ്ചായത്തിലെ വനമേഖലയോട് ചേര്‍ന്നുള്ള പ്രദേശങ്ങളില്‍ കാട്ടാന ശല്യം രൂക്ഷമായതോടെ ആനകളെ വിരട്ടാനും വഴിതിരിച്ചു വിടാനുമായി വനംവകുപ്പ് എല്‍ ഇ ഡി സ്ട്രീറ്റ്ലൈറ്റുകള്‍ സ്ഥാപിച്ചു തുടങ്ങി. അടുത്തിടെ കല്ലടിക്കോട് മലയില്‍ സോളാര്‍ ലാമ്പുകളും സ്ഥാപിച്ചിരുന്നു.

വനമേഖലയിലെ രൂക്ഷമായ വന്യമൃഗങ്ങളുടെ കടന്നാക്രമണങ്ങളും ഇതുമൂലം മേഖലയിലെ ജനങ്ങള്‍ നേരിടുന്ന പ്രശ്‌നങ്ങളും കഴിഞ്ഞ ദിവസം കാഞ്ഞിക്കുളത്ത് കാട്ടാനയുടെ ആക്രമണത്തിലുണ്ടായ മരണവും ബന്ധപ്പെട്ട പ്രതിരോധ നടപടികളുടെ ഭാഗമായിട്ടു കൂടിയാണിത്. കരിമ്പ പഞ്ചായത്തിലുള്‍പ്പെട്ട വനാതിര്‍ത്തിയില്‍ സ്ഥാപിക്കാനുള്ള ലാമ്പുകള്‍ വൈസ് പ്രസിഡന്റ് തങ്കച്ചന്‍ മാത്യൂസ് വനം വകുപ്പ് ഉദ്യോഗസ്ഥരില്‍ നിന്ന് ഏറ്റുവാങ്ങി.

കാട്ടാനയിറങ്ങിയാല്‍ സ്വീകരിക്കേണ്ട മുന്‍കരുതലുകളെപ്പറ്റി ജനങ്ങള്‍ക്ക് ബോധവത്കരണം നല്‍കുന്നതിന്റെയും, കാടിനോട് ചേര്‍ന്ന് ഫെന്‍സിങ് സ്ഥാപിക്കുന്നതിന്റെയും അനുബന്ധ പ്രവര്‍ത്തനത്തിന്റെയും ഭാഗമായി അടിക്കാടുകള്‍ വൃത്തിയാക്കിയും. തെരുവ് വിളക്കുകള്‍ സ്ഥാപിച്ചും പ്രതിരോധ വേലികള്‍തീര്‍ത്തും കാട്ടാന ശല്യം വലിയ തോതില്‍ നേരിടാനൊരുങ്ങിയിരിക്കുകയാണ് ഒലവക്കോട്, മണ്ണാര്‍ക്കാട് ഫോറസ്റ്റ് ഡിവിഷന്‍ ജീവനക്കാര്‍.

മണ്ണാര്‍ക്കാട് റേഞ്ച് ഓഫീസര്‍ ആഷിഖ് അലി, ഷരീഫ്, വിനോദ്കുമാര്‍, ഉണ്ണികൃഷ്ണന്‍, കെ സുനില്‍ തുടങ്ങിയ ഉദ്യോഗസ്ഥരുടെ നേതൃത്വത്തിലാണ് മലയോര മേഖലയില്‍ തെരുവ് വിളക്കുകള്‍ സ്ഥാപിക്കുന്നതുള്‍പ്പടെയുള്ള പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ നടക്കുന്നത്.



(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)

Keywords: Kerala, News, Local-News, Wayanad, LED Street light installed in Mundoor, Karimba Panchayats
  < !- START disable copy paste -->