Follow KVARTHA on Google news Follow Us!
ad

പോലീസ് നിയമം നടപ്പിലാക്കുകയാണെങ്കില്‍ ഡിജിപി ആദ്യം അറസ്റ്റ് ചെയ്യേണ്ടത് മുഖ്യമന്ത്രിയെയാണെന്ന് യുവമോര്‍ച്ച സംസ്ഥാന പ്രസിഡണ്ട് അഡ്വ. കെ പി പ്രകാശ് ബാബു

കേരള പോലീസ് നിയമം നടപ്പിലാക്കുകയാണെങ്കില്‍ നിരവധി കേസുകളില്‍ വാറണ്ടുള്ള മുഖ്യമന്ത്രിNews, Kasaragod, Kerala, Police, Chief Minister, Pinarayi vijayan, Inauguration,
കാസര്‍കോട്:(www.kvartha.com 05/12/2018) കേരള പോലീസ് നിയമം നടപ്പിലാക്കുകയാണെങ്കില്‍ നിരവധി കേസുകളില്‍ വാറണ്ടുള്ള മുഖ്യമന്ത്രി പിണറായി വിജയനെയും മന്ത്രി കടകംപള്ളി സുരേന്ദ്രനെയും പോലുള്ളവരെയാണ് ഡിജിപി ആദ്യം അറസ്റ്റ് ചെയ്ത് കോടതിയില്‍ ഹാജരാക്കേണ്ടതെന്ന് യുവമോര്‍ച്ച സംസ്ഥാന പ്രസിഡണ്ട് അഡ്വ. കെ പി പ്രകാശ് ബാബു പറഞ്ഞു. കാസര്‍കോട് ലയണ്‍സ് ക്ലബ് ഹാളില്‍ സംഘടിപ്പിച്ച ബിജെപി ജില്ലാ നേതൃ യോഗം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.

News, Kasaragod, Kerala, Police, Chief Minister, Pinarayi vijayan, Inauguration,Yuvamorcha against Pinarayi

വാറണ്ട് പ്രതി പിണറായി മുഖ്യമന്ത്രിയായി തുടരുന്നത് ജനാധിപത്യത്തിന് തന്നെ നാണക്കേടാണ്. പ്രൊഡക്ഷന്‍ വാറണ്ട് പോലുമില്ലാത്ത കെ സുരേന്ദ്രനെ അറസ്റ്റ് ചെയ്ത പോലീസ് നിരവധി വാറണ്ടുകളുള്ള സിപിഎം നേതാക്കളെ സംരക്ഷിക്കുകയാണ് ചെയ്യുന്നത്. സംഘപരിവാര്‍ നേതാക്കളെ കള്ളക്കേസുകളില്‍ കുടുക്കി ഇല്ലാതാക്കാമെന്നത് ഇടതുമുന്നണിയുടെ വ്യാമോഹം മാത്രമാണ്. മുമ്പ് ഒരിക്കലും ദര്‍ശിക്കാത്ത സമാനതകളില്ലാത്ത രാഷ്ട്രീയ സാമൂഹ്യ സാഹചര്യങ്ങളിലൂടെയാണ് കേരളം കടന്നുപോകുന്നത്. ബിജെപി സംസ്ഥാന ജനറല്‍ സെക്രട്ടറി കെ സുരേന്ദ്രനെതിരെ കള്ളക്കേസുകള്‍ ചുമത്തി സിപിഎം സംസ്ഥാന ഭരണ സ്വാധീനമുപയോഗിച്ച് ഇല്ലായ്മ ചെയ്യാനാണ് ശ്രമിക്കുന്നത്.

പിണറായി വിജയന്‍ നുണ പറയുന്നവരുടെ രാജാവായി മാറിയിരിക്കുകയാണ്. സംസ്ഥാന സര്‍ക്കാറിനെ ഉപയോഗിച്ച് നടത്തുന്ന ഈ പകപോക്കല്‍ രാഷ്ട്രീയത്തെ ബിജെപി ജനാധിപത്യ രീതിയില്‍ പ്രതിരോധിക്കും. ജനകീയ നേതാവിനെ ജയിലില്‍ ഇട്ട് പീഡിപ്പിച്ച് സര്‍ക്കാറിനെതിരെയുള്ള ജനവികാരത്തെ ഇല്ലാതാക്കാമെന്നാണ് ഇടതുപക്ഷം ധരിച്ചിരിക്കുന്നത്. പക്ഷെ നാടിന്റെ മുക്കിലും മൂലയിലും ഉയരുന്ന നാമജപ പ്രതിഷേധങ്ങള്‍ കണ്ടതോടെ സിപിഎം വിളറിപൂണ്ടിരിക്കുകയാണ്. സംസ്ഥാനത്ത് ബിജെപിക്ക് രാഷ്ട്രീയപരമായി പക്വതയും പാകതയും വന്നുവെന്നതിന്റെ തെളിവാണ് സംഘപരിവാര്‍ പ്രസ്ഥാനങ്ങള്‍ക്ക് നേരെ നടക്കുന്ന ഈ ഒറ്റതിരിഞ്ഞുള്ള അക്രമണങ്ങള്‍ കാണിക്കുന്നത്. ശബരിമലയില്‍ നൂറ്റാണ്ടുകളായി പിന്തുടരുന്ന ആചാരാനുഷ്ടാനങ്ങള്‍ ലംഘിക്കാനുള്ള സര്‍ക്കാര്‍ നീക്കത്തിനെതിരെ ജനവികാരം ശക്തമാക്കണമെന്ന് പ്രകാശ് ബാബു കൂട്ടിച്ചേര്‍ത്തു.

ബിജെപി ജില്ലാ പ്രസിഡണ്ട് അഡ്വ. കെ ശ്രീകാന്ത് അധ്യക്ഷത വഹിച്ചു. ബിജെപി ദേശീയ സമിതിയംഗം എം സഞ്ജീവഷെട്ടി, സംസ്ഥാന വൈസ് പ്രസിഡണ്ട് പ്രമീള സി നായിക്, സമിതിയംഗങ്ങളായ രവീശ തന്ത്രി കുണ്ടാര്‍, പി സുരേഷ്‌കുമാര്‍ ഷെട്ടി, അഡ്വ. ബാലകൃഷ്ണ ഷെട്ടി, എ വേലായുധന്‍, പി രമേശ് എന്നിവര്‍ സംസാരിച്ചു.

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)

Keywords: News, Kasaragod, Kerala, Police, Chief Minister, Pinarayi vijayan, Inauguration,Yuvamorcha against Pinarayi